മന്യയും മകളും തമ്മിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ സൊഷ്യൽ മീഡിയയിൽ വൈറലായി

മലയാളികൾക്ക് പ്രിയങ്കരിയായിരുന്നു മന്യ എന്ന നായികയെ തെലുങ്ക്, മലയാളം , കന്നട , തമിഴ് എന്നീ ഭാഷകളിൽ നിറഞ്ഞു നിന്ന് ഒരുപാട് ആരാധകരെ ശൃഷ്ടിച്ച താരമായിരുന്നു മന്യ. വിവാഹശേഷം അഭിനയം നിർത്തിയ താരത്ത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണു.

2000 ൽ പുറത്തിറങ്ങിയ ജോക്കർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച നായിക പിന്നീട് വണ്മാൻ ഷോ , രാക്ഷസരാജാവ്, വക്കാലത്ത് നാരായണൻ കുട്ടി , കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ, രക്ഷകൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലെ വിജയുടെ ഖുഷിയിലും മികച്ച കഥാപാത്രം അവതരിപ്പിച്ചു.

ഉപ്പും മുളകും സുന്ദരി ലെച്ചുവിൻറെ പുതിയ ഫോട്ടോസ് മിനിറ്റുകൾക്കുള്ളിൽ വൈറലായി

ദൂരദർശനിൽ വന്ന സീരിയലുകൾ ആൺ പെൺ വ്യത്യാസമില്ലാതെ മലയാലി ഇരു കയ്യും നീട്ടി സ്വീകരിച്ചവയായിരുന്നു.കാലക്രമേണ സീരിയലുകൾ മലയാളി മറന്നു തുടങ്ങിയപ്പോളായിരുന്നു ഫ്ളവേർസ് ടി വി അവതരിച്ചതും അതിൽ ഉപ്പും മുളകും എന്ന സീരിയൽ ഉൾപ്പെടുത്തിയതും .

ഇന്ന് മലയാള മിനി സ്ക്രീനിലെ സീരിയലിൽ ഏറ്റവും റേറ്റിംഗ് ഉള്ള ഒന്നാണ് ഫ്ലവേർസ് ടി വിയിലെ ഉപ്പും മുളകും എന്ന സീരിയൽ നായകനായ ബിജു സോപാനത്തെവരെ ബാലുചേട്ടൻ എന്നുപറഞ്ഞാലെ മിക്കമലയാളികൾക്കും അറിയാൻ വഴിയുള്ളു സീരിയലിലെ ഓരോ കഥാപാത്രങ്ങളും അതുപ്പൊലെതന്നെ . മലയാളികൾ ഓർക്കുന്നത് ആ കഥാപാത്രങ്ങളുടെ പേരുകളിൽ തന്നെയാണു ഇതു തന്നെയാണു ഈ കലാകാരന്മാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും

സിനിമാ ഫെസ്റ്റ് കഴിഞ്ഞപ്പോൾ വേദിക്കരികിൽ നിന്നും കിട്ടിയത് 40 കോണ്ടം, കഞ്ചാവും വസുധാ വാസുദേവനോട് സുഹൃത്തുക്കള്‍ പറഞ്ഞത്‌

വസുധയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…

ഇന്നു ഐഎഫ്എഫ്‌കെ ക്ക് പോയി..കള്ളും കഞ്ചാവുമടിച്ചു ഷോ ഓഫ് കാണിക്കുന്നവര്‍ അല്ലാതെ കലാസ്‌നേഹികളും അതിലുപരി മനുഷ്യസ്‌നേഹികളുമായ കുറച്ച് കുട്ടികളെ കണ്ടു… ഒറ്റ സിനിമ പോലും അവര്‍ കണ്ടോ എന്നു എനിക്കറിയില്ല.. ഫെസ്റ്റിവല്‍ നടക്കുന്ന വേദികള്‍ വൃത്തിയാക്കല്‍ ആണ് അവരുടെ സംഘത്തിന്റെ പ്രധാന പരിപാടി.. അതിലൊരാളുടെ വാക്കുകള്‍ ഇങ്ങിനെ

‘ചേച്ചി.. ഇവിടെ സിനിമ കാണാന്‍ വേണ്ടി വരുന്നവര്‍ വളരെ കുറവാണ്.. ഈ ദിവസങ്ങളിലായി ഇവിടെ ക്‌ളീന്‍ ചെയ്‌തോണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത്.. 40 ഓളം കോണ്ടം… കഞ്ചാവ്..സിഗരറ്റു കുറ്റികള്‍…അങ്ങനെ പലതും ആണ്..’

വിനു മോഹന്റെ കിടിലൻ കുടുംബ ചിത്രങ്ങൾ കാണാം !!

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന വിനു മോഹൻ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദയം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത് 2007 ൽ തിയേറ്ററിൽ എത്തിയ ആ വർഷത്തെ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിലെ വിനു മോഹന്റെ പ്രകടനത്തെ ആവർഷത്തെ ഏഷ്യാനെറ്റിന്റെ മികച്ച പുതുമുഖതാരത്തിനുള്ള അവാർഡിനർഹനാക്കി.

കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ സായി കുമാറിന്റെ അനന്തരവനുമായ വിനു മോഹന്റെ അമ്മ ശോഭാമോഹനും ചലച്ചിത്രരംഗത്ത് നിറ സാന്നിദ്ധ്യമാണ് . 20ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ച വിനുമോഹൻ ഇപ്പോൾ സെലക്ടീവാണു. മലയാളത്തിലെ 150 കോടി ചിത്രമായ പുലിമുരുകനിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

 

ചന്ദ്രലേഘയിലെ നായിക പൂജ ബദ്രയുടെ യോഗ ചിത്രങ്ങൾ കാണാം

1997ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ചന്ദ്രലേഖ ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക കഥാപാത്രമായെത്തിയ ലേഖ എന്ന പൂജ ബദ്രയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തുടർന്ന് വന്ന പ്രിയദർശൻ സംവിധാനം ചെയ്ത മമ്മൂക്ക ചിത്രം മേഘത്തിലും ദൈവത്തിന്റെ മകന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച പൂജയെ പിന്നീട് മലയാളികള്‍ കണ്ടിട്ടില്ല. മലയാളി പ്രേക്ഷര്‍ക്ക് മൂന്നു കഥാപാത്രങ്ങള്‍ മാത്രം സമ്മാനിച്ച് മടങ്ങിയ പൂജ പ്രേക്ഷക ഹൃദയങ്ങളില്‍ കയറികൂടിയത് ചന്ദ്രലേഖയ്ക്ക് ശേഷമായിരുന്നു.

സൽമാൻഖാനും ഹൃത്വിക് റോഷനും സാക്ഷാൽ നരേന്ദ്ര മോഡി വരെ അനുശ്രീയൊടൊപ്പം സെൽഫി

ചുരുങ്ങിയ കാലം കൊണ്ട് നായികയായും സഹ നടിആയുമുള്ള മികച്ച പ്രകടങ്ങൾ കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ താരമാണു അനുശ്രീ . ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ ,പുള്ളി പുലികളും ആട്ടിൻകുട്ടിയിലെ കൊച്ചു റാണി ,ഇതിഹാസയിലെ ജാനകി ,വെടിവഴിപാടിലെ രശ്മി ഒക്കെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ കഥാപാത്രങ്ങൾ ആണ് .

ഫഹദ് നായകനായി എത്തിയ മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യഅനുശ്രീയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരുന്നു . അനുശ്രീ ഇപ്പോൾ ഇതാ ഹൃത്വിക് റൊഷനും സൽ മാൻ ഖാനും സാക്ഷാൽ നരേന്ദ്രമോഡിക്കുമൊപ്പം സെൽഫി എടുത്തിരിക്കുകയാണു. സംഗതി ഒറിജിനൽ അല്ല അവവരുടെ മെഴുക് പ്രതിമയാണെന്നുമാത്രം

80 ലെ താരങ്ങൾ ഇത്തവണ കളർഫുള്ളായി ഒത്തുകൂടി ചിത്രങ്ങൾ വൈറലായി !!!

സൗഹൃദത്തെ അഭിനയജീവിതത്തിനപ്പുറത്തേക്കെത്തിച്ച 1980 മുതല്‍ 1989 വരെയുള്ള കാലഘട്ടത്തില്‍ വെള്ളിത്തിരയില്‍ ഒരുമിച്ചു അഭിനയിച്ചവർ വീണ്ടും ഒത്തു ചേർന്നു.ചെന്നൈ മഹാബലിപുരത്തെ ഒരു റിസോർട്ടിലായിരുന്നു ഇത്തവണത്തെ കൂടിച്ചേരൽ.തമിഴ്,തെലുങ്ക്,ഹിന്ദി,കന്നട ഭാഷകളിൽ നിന്നായി 28 താരങ്ങളാണ് ഒത്തു ചേർന്നത്.പർപ്പിൾ കളറിലുള്ള ഡ്രസ്സ് ധരിച്ചാണ് താരങ്ങൾ സംഗമത്തിന് എത്തിയത്.സുഹാസിനി,ലിസി എന്നിവരാണ് ഈ കൂടിച്ചേരലിന്റെ സംഘാടകർ. കഴിഞ്ഞ എട്ടു വർഷമായി അവർ ഇത്തരത്തിൽ താരസംഗമം സംഘടിപ്പിക്കാറുണ്ട്.രജനീകാന്ത്, മോഹന്‍ലാല്‍, ജയറാം, വെങ്കിടേഷ്, സുമന്‍, ചിരംഞ്ജീവി, ആംബരീഷ്, രമ്യകൃഷ്ണന്‍, ആംബിക, ഖുഷ്ബു, സുഹാസിനി, ലിസ്സി, പാര്‍വതി എന്നിവരടക്കം എതാണ്ട് 25 ഒളം താരങ്ങളാണ് എവര്‍ഗ്രീന്‍ സ്റ്റാര്‍സ് എന്ന ഇവരുടെ കൂട്ടായ്മയില്‍ തുടക്കം മുതല്‍ ഉള്ളത്. എന്നാല്‍ ഇത്തവണ മോഹന്‍ലാലും, രജനികാന്തും അടക്കം മറ്റു ചില പ്രമുഖര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. 2009 മുതല്‍ എല്ലാ വര്‍ഷവും ഇവര്‍ മുടങ്ങാതെ ഒത്തുകൂടുന്നുണ്ട്. കൂടുതലും തവണ ചെന്നൈയിലായിരുന്നു ഒത്തുകൂടല്‍.

ഫഹദ് ഫാസിലിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം വേലൈക്കാരന്റെ പ്രസ്മീറ്റ് കൊച്ചിയില്‍വെച്ച് നടന്നു.

ഫഹദ് ഫാസിലിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം വേലൈക്കാരന്റെ പ്രസ്മീറ്റ് കൊച്ചിയില്‍വെച്ച് നടന്നു.

ചിത്രത്തിലെ താരങ്ങള്‍ പ്രസ്മീറ്റില്‍ പങ്കെടുത്തു. ഫഹദ് ഫാസിലും നയന്‍താരയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍ !!
ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ..

കല്യാണ രാവിൽ ആടി പാടി സൗബിനും ഭാര്യയ്യും !! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കഴിഞ്ഞ ദിവസം വിവാഹിതനായ സൗബിൻ സാഹിറിന്റെ കല്യാണ വിരുന്നിലേക്ക് മലയാളത്തിന്റെ പ്രിയതാരങ്ങളെത്തി. കൊച്ചിയിലെ വില്ലിംഗ്ടൺ ഐലൻഡിൽ വച്ചായിരുന്നു വിവാഹസൽക്കാരം. കോഴിക്കോട് സ്വദേശി ജാമിയ സാഹിറാണ് നടനും സംവിധായകനുമായ സൗബിന്റെ ജീവിതസഖിയായത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ തീർത്തും ലളിതമായായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ഒക്ടോബറിലായിരുന്നു സൗബിന്റെയും ജാമിയയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഭാവിവധുവുമായുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു സൗബിൻ വിവാഹിതനാകുന്ന വിവരം പുറത്തു വിട്ടത്. ഇന്ന് കൊച്ചിയിൽ നടന്ന വിവാഹ സൽക്കാരത്തിൽ മലയാള സിനിമരംഗത്ത് നിന്നും ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഹരിശ്രീ അശോകൻ, അർജുൻ അശോകൻ, സമീർ താഹിർ, ഫാസിൽ, അമൽ നീരദ്,അൻവർ റഷീദ്, ആന്റണി പെരുമ്പാവൂർ, പേർളി മാണി തുടങ്ങിയവർ പങ്കെടുത്തു.

 

2003 ൽ സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ക്രോണിക് ബാച്ചിലറിൽ സംവിധാനസഹായിയായിട്ടായിരുന്നു സൗബിന്റെ സിനിമാ പ്രവേശം. പിന്നീട് ഫഹദ് ഫാസിൽ നായകനായ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം നടത്തി. നിവിൻ പോളിയുടെ പ്രേമത്തിൽ സൗബിൻ അവതരിപ്പിച്ച പിടി മാഷിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മഹേഷിന്റെ പ്രതികാരം, ചാർളി തുടങ്ങിയ ചിത്രങ്ങളിൽ കോമഡി വേഷം കൈകാര്യം ചെയ്ത സൗബിൻ ദുൽഖറിന്റെ കമ്മട്ടിപ്പാടത്തിലൂടെ നെഗറ്റീവ് റോളുകളും തന്റെ കയ്യിൽ ഭദ്രമെന്ന് തെളിയിച്ചു. നിരവധി ചിത്രങ്ങളിൽ നടനായി തിളങ്ങിയ താരം ദുൽഖരും ഷെയ്ൻ നിഗമും നായകനായ ‘പറവ’യിലൂടെ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത് സമീർ താഹിറും ഷൈജു ഖാലിദും ചേർന്ന് നിർമിക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലാണ്‍ സൗബിൻ ഇപ്പോൾ അഭിനയിക്കുന്നത്.