അലന്‍സിയറുടെ ‘വെടി’! അമ്മ വിശദീകരണം ചോദിക്കും !!


സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിനിടെ വേദിയിലേക്ക് തോക്ക് ചൂണ്ടുന്ന തരത്തിലേക്ക് ആംഗ്യം കാണിച്ച സംഭവത്തില്‍ നടന്‍ അലന്‍സിയറോട് താര സംഘടനയായ അമ്മ വിശദീകരണം ചോദിക്കും. മുഖ്യാതിഥിയായ മോഹന്‍ലാല്‍ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അലന്‍സിയര്‍ തോക്ക് ചൂണ്ടുന്ന പോലെ ആംഗ്യം കാണിച്ചത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു അലന്‍സിയര്‍. തന്നെ ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ട് മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെയാണ് സദസില്‍ നിന്നും എഴുന്നേറ്റ് നിന്ന് അലന്‍സിയര്‍ ആംഗ്യം കാണിച്ചത്.
പിന്നാലെ സംഭവം വിവാദമാവുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ ഫാന്‍സില്‍ ചിലര്‍ സംഭവത്തില്‍ അലന്‍സിയറിനെതതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ മോഹന്‍ലാലിനെതിരെ തോക്ക് ചൂണ്ടിയതല്ലെന്നും തന്റെ ആംഗ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്താണെന്നുമായിരുന്നു പിന്നീട് അലന്‍സിയര്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് അലന്‍സിയറോട് അമ്മ വിശദീകരണം ചോദിച്ചത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിക്കേണ്ടതില്ലെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലാണ് ചടങ്ങിന് എത്തിയതെന്നുമായിരുന്നു വിവാദങ്ങളോടുള്ള മോഹന്‍ലാലിന്റെ പ്രതികരണം. പുരസ്‌കാര ദാന വേദിയില്‍ സംസാരിക്കവെയാണ് അദ്ദേഹം മറുപടി നല്‍കിയത്.

ലാലിനെ പോലൊരു നടനെ വെടിവച്ച് വീഴ്ത്താന്‍ ഞാന്‍ ആളല്ല”..അന്ന് സംഭവിച്ചത് ഇതാണ് ; അലൻസിയർ പറയുന്നു !!

ലാലിനെ പോലൊരു നടനെ വെടിവച്ച് വീഴ്ത്താന്‍ ഞാന്‍ ആളല്ല”. അന്ന് സംഭവിച്ചത് ഇതാണ്

മറഡോണയുടെ ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും !!!

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ഡാം തുറന്ന് വിട്ടതിനെ തുടര്‍ന്ന് കേരളം വലിയ ദുരിതമനുഭവിക്കുന്ന സ്ഥിതിയിലൂടെയാണ് കടന്നു പോകുന്നത്. ദുരിത ബാധിതരെ സഹായിക്കുവാന്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ടോവിനോ തോമസ്‌ നായകനയെത്തിയ മറഡോണ സിനിമയുടെ ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇനിയൊരു ബ്രേക്ക്! പാര്‍വതി അഭിനയം നിര്‍ത്തുന്നു?..കാരണം !!


മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വ്വതി.2006ല്‍ സിനിമയിലേക്കെത്തിയെങ്കിലും നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മാരിയാന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ തന്റെ സ്ഥാനം താരം ഉറപ്പിച്ചത്. പിന്നീട് ബാംഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി തുടങ്ങിയ ചിത്രങ്ങളിലൂടെ താനൊരു മികച്ച നടിയാണെന്ന് പാര്‍വതി തെളിയിച്ചു.

അടുത്തിടെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിരുന്ന പാര്‍വ്വതി ചെറിയൊരു ഇടവേള എടുക്കുന്നതിനെ കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട പോസ്റ്റിലാണ് ഇതുവരെ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പാര്‍വ്വതി ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്.
വളരെ അത്യാവശ്യമെന്ന് തോന്നുന്നതിനാല്‍ ഒരു ടെക് ബ്രേക്ക് എടുക്കുകയാണ്. അധികം വൈകാതെ സ്‌നേഹം പങ്കുവെക്കാന്‍ ഞാന്‍ വരുമെന്നും നടി പറയുന്നു. ടെക് ബ്രേക്ക് ആണെന്നുള്ള കാര്യം നടി പ്രത്യേകം പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥമെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കുന്ന പാര്‍വതി ഇനി ഇതില്‍ നിന്നെല്ലാം താല്‍ക്കാലികമായി വിട്ടു നില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, സിനിമയില്‍ നിന്നും താരം ബ്രേക്ക് എടുക്കുകയാണോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
മമ്മൂട്ടിച്ചിത്രം കസബയ്‌ക്കെതിരെ പാര്‍വ്വതി നടത്തിയ പരമാര്‍ശങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണങ്ങള്‍ക്ക് വരെ പാര്‍വ്വതിയ്ക്ക് വിധേയയാവേണ്ടി വന്നിരുന്നു.

സുരേഷേട്ടനോടൊപ്പം പാട്ടു പാടി ബിഗ് ബോസ്സിൽ തകർത്ത് ഉലകനായകൻ കമലഹാസൻ..വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു !!

സുരേഷേട്ടന്റെ ഗാനം ഏറ്റുപാടിയ ഉലകനായകൻ. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

കമല്‍ഹാസന്റെ തീരുമാനത്തിനെതിരേ ശ്രുതിയും അക്ഷരയും; അത് അവളുടെ അവകാശമാണെന്ന് കമല്‍


രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് കൊണ്ട് തന്നെ പല പൊതുപരിപാടികളിലും, ജനകീയ പ്രക്ഷോഭങ്ങളിലും ഒക്കെയായി തിരക്കാണ് കമല്‍ഹാസന്. തന്റെ പ്രൊജക്ടായ വിശ്വരൂപം പൂര്‍ത്തിയാക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ കമലിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്. അഭിനയത്തില്‍ നിന്നും ഒഴിവാകുകയാണ് എന്ന പ്രഖ്യാപനത്തിന് നേരെ ഉയര്‍ന്ന രണ്ട് പ്രധാന ശബ്ദങ്ങള്‍ തന്റെ മക്കളുടേതാണെന്ന് കമല്‍ പറഞ്ഞു. മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഈ തീരുമാനത്തിനെതിരാണെന്നാണ് കമല്‍ പറഞ്ഞത്. അവര്‍ ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല.

പൂര്‍ണ്ണമായി അതൃപ്തിയിലാണ് അവര്‍. പ്രത്യേകിച്ച്‌ ശ്രുതി. അവള്‍ ചോദിക്കുന്നത്, എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ്. അങ്ങനെ ചോദിക്കുക എന്നത് അവളുടെ അവകാശമാണ്. ആ കലാകാരന്‍ അവളിലും ഉണ്ട്. അവള്‍ അവളുടെ ഡിഎന്‍എയെ ചൊല്ലി അഭിമാനിക്കുന്നുണ്ട്.

പ്രേതം 2ല്‍ ദുര്‍ഗകൃഷ്ണ നായിക..ചിത്രത്തിന്റെ റിലീസ് തിയതി !!


ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗത്തില്‍ ദുര്‍ഗകൃഷ്ണ നായികയാകും.പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

പൃഥ്വിരാജ് ചിത്രം വിമാനത്തിലൂടെ ശ്രദ്ധേയയായ ദുര്‍ഗാ കൃഷ്ണ മറ്റ് മൂന്ന് ചിത്രങ്ങളില്‍ കൂടി നായികയാകുന്നുണ്ട് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന കുട്ടിമാമ, നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമാ.

പ്രളയദുരന്തത്തിൽ സഹായവുമായി മമ്മൂട്ടി..!!

പ്രളയദുരന്തം നേരിടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് മമ്മൂട്ടി . വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കരയിലെ ക്യാമ്പില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് താരമെത്തിയത്.

‘ഇന്ദ്രന്‍സേട്ടാ അന്ന് നിങ്ങളുടെ ദിവസമായിരുന്നു, അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല’


സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദംകൊണ്ട് തിളക്കം മങ്ങിയത് ഇന്ദ്രന്‍സിന്റെ നേട്ടത്തിനാണെന്ന് സംവിധായകന്‍ സജിത് ജഗദ്നന്ദന്‍.ലാലേട്ടന്‍ ഷൈന്‍ ചെയ്തു എങ്കില്‍ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന്, വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ലെന്നും സജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സജിത് ജഗദ്നന്ദന്റ പോസ്റ്റിന്റെ പൂര്‍ണരൂപം:നിങ്ങളുണ്ടാക്കിയ വിവാദം കൊണ്ട് തിളക്കം മങ്ങിയത് മുത്ത് പോലൊരു മനുഷ്യന്റെ നേട്ടത്തിനാണ്. ലാലേട്ടന്‍ ഷൈന്‍ ചെയ്തു എങ്കില്‍ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന് , വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ല.രാഷ്ട്രീയപരമായ ആരോപണമാണ് നിങ്ങളുന്നയിച്ചത്. അത് സിനിമയെ സ്നേഹിക്കുന്നവര്‍ പൊളിച്ചു തന്നു. ഓണ്‍ സ്‌ക്രീന്‍ മാസ്സിനെ പുച്ഛിച്ചവര്‍ ഓഫ് സ്‌ക്രീന്‍ മാസ്സ് എന്ന അനാരോഗ്യകരമായ വേദിയും സൃഷ്ടിച്ചു.

നിങ്ങളില്‍, യോഗ്യര്‍ ഇന്ദ്രന്‍സ് ചേട്ടനോട് മാപ്പു പറയൂ. ആ മനുഷ്യന്റെ ചിരിയുടെ കല, നിങ്ങളുടെ കലാപങ്ങളേക്കാള്‍ മഹത്തരമാണ്. ഇന്ദ്രന്‍സേട്ടാ ,ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല. മാപ്പ്.

ശ്രീനിഷ് ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ രക്ഷിച്ചത് പേർളി..ബിഗ് ബോസ്സിൽ വമ്പൻ ട്വിസ്റ്റുകൾ !!

ട്വിസ്റ്റുകള്‍ ഞെട്ടിക്കുന്നു..ആശയപരമായി തകര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ടെങ്കിലും ബിഗ് ബോസിലെ പലരും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. ചില നസന്ദര്‍ഭങ്ങൡ പൊട്ടിത്തെറിക്കുന്നവര്‍ ഉടന്‍ തന്നെ മത്സരബുദ്ധിയോടെ കാര്യങ്ങള്‍ കാണാന്‍ തുടങ്ങും. എന്നാല്‍ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും അത്ഭുതപ്പെടുത്തുന്ന പുതിയ ട്വിസ്റ്റുകള്‍ കൊണ്ട് സമ്ബന്നമാണ് ബിഗ് ബോസ് ഹൗസ്. ഓരോ ദിവസവും രസകരമായ ടാസ്‌കുകളാണ് മത്സരാര്‍ത്ഥികളെ തേടി എത്തുന്നത്.