അവള്‍ എന്നെ ബലമായി കടന്നു പിടിച്ച്‌ ചുണ്ടുകളില്‍ ചുംബിച്ചു; നടിക്കെതിരെ പീഡനാരോപണവുമായി സുഹൃത്തായ നടി


ഇത് തുറന്ന് പറച്ചിലുകളുടെ കാലാമണ്. വാക്ക് കൊണ്ടും നോക്കു കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെട്ട പെണ്ണുങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച്‌ തുറന്ന് പറച്ചിലുകള്‍ നടത്തുകയാണ്. ഹോളിവുഡ് നടി അലീസോ മിലാനോ തുടങ്ങിവെച്ച മീ ടൂ ഹാഷ്ടാഗ് കാമ്ബെയ്ന്‍ ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലുമെല്ലാം ആഞ്ഞടിക്കുകയാണ്. നേരത്തേ നടന്‍മാര്‍ക്കെതിരെയാണ് മീ ടു തുറന്നു പറച്ചിലുകള്‍ വ്യാപകമായിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു നടിക്കെതിരെ തുറന്ന് പറച്ചിലുമായി ഒരു നടി തന്നെ രംഗത്തെത്തിയത്.

ബോളിവുഡില്‍ നടന്‍ നാനാപട്കറില്‍ തുടങ്ങി ബോളിവുഡില്‍ ആരോപണ വിധേയരായവര്‍ നിരവധിയാണ്. കങ്കണ റണൗത്ത്, തനുശ്രീ ദത്ത തുടങ്ങി നിരവധി നടിമാരാണ് നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂര്‍ച്ചയുള്ള ആരോപണങ്ങളില്‍ ബോളിവുഡ് അടിമുടി വിറച്ചിരിക്കുമ്‌ുോള്‍ ഇതാ ഒരു നടിക്കെതിരെ മി ടു തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് മറ്റൊരു നടി.

തുറന്ന് പറഞ്ഞു കോമഡി താരമായ കനീസ് സുര്‍ക്കയാണ് ബോളിവുഡ് കോമഡി താരമായ അതിഥി മിത്തലിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2016 ല്‍ നടന്ന സംഭവമാണ് കനീസ് സുര്‍ക്ക തുറന്ന പറഞ്ഞത്. ഒരു സ്‌റ്റേജ് ഷോയ്ക്കിടെ തന്നോട് അതിഥി മോശമായി പെരുമാറിയെന്നാണ് കനീസ് സുര്‍ക്കയുടെ ആരോപണം. നോക്കി നില്‍ക്കെ ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സ്‌റ്റേജിലേക്ക് അദിതി മിത്തല്‍ കയറി വന്നു. താന്‍ അപ്പോള്‍ സ്‌റ്റേജില്‍ നില്‍ക്കുകയായിരുന്നു. നൂറു കണക്കിന് ആളുകളാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നു. സ്‌റ്റേജിലെത്തിയ അതിഥി തന്നെ ബലമായി ചുംബിച്ചു. ഞെട്ടിപ്പോയി തന്റെ ചുണ്ടുകളിലാണ് അതിഥി ബലമായി ചുംബിച്ചത്. ഉടന്‍ തന്നെ അവര്‍ അവരുടെ നാവ് തന്റെ വായില്‍ വെച്ചു.

ഇത്രയും മോശമായി അവര്‍ പെരുമാറിയപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ആ അനുഭവം തന്നെ വേട്ടയാടി കൊണ്ടിരുന്നു. വിഷമിപ്പിച്ചു ഒരിക്കല്‍ താന്‍ അവരോട് ഇക്കാര്യത്തെ കുറിച്ച്‌ സംസാരിച്ചപ്പോള്‍ അവര്‍ ആദ്യം എന്നോട് മാപ്പ് പറഞ്ഞു. എന്നാല്‍ പിന്നീട് തന്നെ ഭീഷണിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ അനുഭവം തന്നെ വേട്ടയാടികൊണ്ടേയിരുന്നു.

മീ ടു കാമ്ബെയ്‌നുകള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസവും താന്‍ അവരെ സമീപിച്ചു. തന്നോട് ചെയ്ത അതിക്രമത്തെ കുറിച്ച്‌ പരസ്യമായി മാപ്പ് പറയണം എന്ന് പറഞ്ഞു. എന്നാല്‍ താന്‍ ആരേയും ചുംബിച്ചിട്ടില്ലെന്നും നിങ്ങള്‍ക്ക് തെറ്റ് പറ്റിയതാവാം എന്നുമാണ് അതിഥി പ്രതികരിച്ചത്. ഇതോടെയാണ് താന്‍ തുറന്നു പറഞ്ഞതെന്നും കനീസ് സുര്‍ക്ക ട്വിറ്ററില്‍ ഇട്ട തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

തകർത്തത് കൊച്ചുണ്ണിയോ..പക്കിയോ ? പ്രേക്ഷകർ പറയുന്നു !!

1966ലെ PA തോമസിന്റെ സംവിധാനത്തിൽ സത്യനും അടൂർ ഭാസിയും അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം കൊച്ചുണ്ണിയുടെ കഥ വീണ്ടും ബിഗ്സ്ക്രീനിൽ ഒരുങ്ങുന്നു എന്ന് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആവേശം തോന്നിയിരുന്നു. അത് കണ്ടും കേട്ടും അറിഞ്ഞ ആ കഥാപാത്രം അത്രത്തോളം മനസ്സിൽ പതിഞ്ഞതുകൊണ്ട് മാത്രമല്ല, മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ബോബി-സഞ്ജയ് എന്ന ഇരട്ട തിരക്കഥാകൃത്തുകളിലും റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനിലും ഉള്ള പ്രതീക്ഷകൊണ്ട് കൂടിയാണ്.

കായംകുളം കൊച്ചുണ്ണി തകർത്തോ..?? റിവ്യൂ വായിക്കാം !!


1966ലെ PA തോമസിന്റെ സംവിധാനത്തിൽ സത്യനും അടൂർ ഭാസിയും അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം കൊച്ചുണ്ണിയുടെ കഥ വീണ്ടും ബിഗ്സ്ക്രീനിൽ ഒരുങ്ങുന്നു എന്ന് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആവേശം തോന്നിയിരുന്നു. അത് കണ്ടും കേട്ടും അറിഞ്ഞ ആ കഥാപാത്രം അത്രത്തോളം മനസ്സിൽ പതിഞ്ഞതുകൊണ്ട് മാത്രമല്ല, മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ബോബി-സഞ്ജയ് എന്ന ഇരട്ട തിരക്കഥാകൃത്തുകളിലും റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനിലും ഉള്ള പ്രതീക്ഷകൊണ്ട് കൂടിയാണ്. കൂട്ടിന് മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ സംഗീത വിഭാഗത്തിലെ ഭൂരിഭാഗം പേരുടേയും ആദ്യ പ്രിഫറൻസ് ആയ ഗോപി സുന്ദർ എന്ന സംഗീത സംവിധായകനും.

കൊച്ചുണ്ണിയെ മലയാളികൾക്ക് മുന്നിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയും വാമൊഴിയിലൂടെയും എല്ലാവർക്കും സുപരിചിതനായ കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന കൊച്ചുണ്ണി ഒരു മോഷ്ടാവായും, സാമൂഹ്യപരിഷ്കർത്താവായുമെല്ലാം ചിത്രീകരിക്കപ്പെടുന്നുണ്ട്. സമ്പന്നരിൽ നിന്ന് പണം അപഹരിച്ച് പാവപ്പെട്ടവർക്ക് വീതിച്ച് നൽകുന്ന കൊച്ചുണ്ണിക്ക് ഇംഗ്ലീഷ് ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന റോബിൻഹുഡുമായി ചെറുതല്ലാത്ത സാമ്യമുണ്ട്. അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കും ക്രൂരതകൾക്കുമെതിരെ ശക്തമായി പ്രതികരിച്ചിരുന്നവനാണ് കൊച്ചുണ്ണി. അതെല്ലാം ചിത്രത്തിൽ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.

കൊച്ചുണ്ണിയുടെ ചെറുപ്പത്തിൽ തുടങ്ങി മോഹൻലാലിന്റെ വോയ്‌സ് ഓവറോട് കൂടി സിനിമയുടെ ആദ്യ പകുതി പതിയെ മുന്നോട്ട് പോകുന്നു. പിന്നീട് പക്കിയുടെ ഇൻട്രോയിൽ നിൽക്കുന്ന ഇന്റർവെൽ ബ്ലോക്കും നന്നായിരുന്നു. ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതി ശരാശരിക്ക് മുകളിൽ നിൽക്കുന്നു. കൊച്ചുണ്ണിയുടെ ചെറുപ്പം, മോഷ്ടാവാകുന്നതിന് മുൻപുള്ള ജീവിതം, പ്രണയം, സൗഹൃദം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ സിനിമയാണ് കായംകുളം കൊച്ചുണ്ണി. അനാവശ്യമായി തിരുകി കയറ്റിയ ഐറ്റം ഡാൻസും ശരാശരിയിൽ മാത്രം ഒതുങ്ങുന്ന VFXഉം ചിത്രത്തിന്റെ നെഗറ്റീവ് ആണ്.

കൊച്ചുണ്ണി എന്ന കഥാപാത്രം നിവിൻ പോളിയുടെ കയ്യിൽ എത്രത്തോളം ഭദ്രമാണ് എന്നും ഇത്തിക്കര പക്കിയായി അതിഥി വേഷത്തിൽ വരുന്ന മോഹൻലാൽ കൊച്ചുണ്ണിയുടെ കഥാപാത്രത്തെ സ്‌ക്രീൻ പ്രെസെൻസ് കൊണ്ട് നിഷ്പ്രഭമാക്കി കളയുമോ എന്നും പലർക്കും സംശയം ഉണ്ടായിരുന്നു. ഷൂട്ടിങ് ലൊക്കേഷൻ ചിത്രങ്ങൾ ഓരോന്ന് പുറത്ത് വരുമ്പോഴും ആ സംശയത്തിന് ആക്കം കൂട്ടുകയായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ പക്കി വരുന്ന സീനുകളിൽ കൊച്ചുണ്ണി സൈഡ് റോളിൽ ഒതുങ്ങി .എങ്കിലും ആദ്യ പകുതിയിലെ ശരാശരിയിൽ ഒതുങ്ങുന്ന പ്രകടനം ഒഴിച്ചാൽ തരക്കേടില്ലാത്ത പ്രകടനം തന്നെ നിവിൻ കാഴ്ച്ചവച്ചു. ഇത്തിക്കര പക്കിയുടെ റോൾ മോഹൻലാൽ ഗംഭീരമാക്കി. സണ്ണി വെയിൻ, ബാബു ആന്റണി ഉൾപ്പെടെ മറ്റുള്ളവരും അവരുടെ കഥാപാത്രങ്ങൾ നന്നായി അവതരിപ്പിച്ചു.

ഗോപി സുന്ദർ ഒരുക്കിയ പാട്ടുകളും ബാക്ഗ്രൗണ്ട് സ്കോറും ശരാശരിയിൽ ഒതുങ്ങി. ബിനോദ് പ്രധാൻ, നീരവ് ഷാ, സുധീർ പാൽസനെ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മൊത്തത്തിൽ ഛായാഗ്രഹണ വിഭാഗം മികവ് പുലർത്തി. കളർ ഗ്രെയ്‌ഡിങും നന്നായിരുന്നു.മൊത്തത്തിൽ കായംകുളം കൊച്ചുണ്ണി കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. കൂടുതൽ പ്രതീക്ഷകൾ വെക്കാതെ കാണാൻ പോയാൽ ഒരുപക്ഷേ കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെട്ടേക്കാം !!

ഹണി റോസിന്റെ ബർത്ഡേയ് സ്പെഷ്യൽ ഫോട്ടോഷൂട്ടിന്റെ കിടിലൻ വീഡിയോ !!

Honey Rose Varghese is an Indian film actress, who predominantly acts in Malayalam films. She also appeared in a few Tamil and Telugu films.Starting her career in 2005, she acted in the Malayalam film Boyy Friennd directed by Vinayan.She played the role of Manikuttan’s wife. In 2006, she accepted her first non-Malayalam project, Ee Varsham Sakshiga in Telugu, which was followed by her first Tamil film the romantic drama Mudhal Kanave.

ഹോട്ടല്‍ മുറിയിലേക്ക് മുകേഷ് നിരന്തരം വിളിച്ച്‌ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു; അന്ന് രാത്രി സഹപ്രവര്‍ത്തകന്റെ മുറിയിലാണ് ഞാന്‍ കഴിച്ചുകൂട്ടിയത്: ടെസ് ജോസഫ്


മുകേഷിനെതിരെ ട്വിറ്ററില്‍ ഉന്നയിച്ച ആരോപണം ആവര്‍ത്തിച്ച്‌ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ്. മുകേഷിനെതിരായ ആരോപണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സംഭവത്തില്‍ നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ടെസ് ജോസഫ് പറഞ്ഞു. ഇത്തരക്കാരെ തുറന്നുകാട്ടാന്‍ മാത്രമാണ് ശ്രമം. തനിക്ക് മുകേഷില്‍ നിന്നുണ്ടായ ദുരനുഭവത്തിന് ശേഷം കോടീശ്വരന്‍ പരിപാടിയില്‍ നിന്നും പിന്മാറിയതായും ടെസ് ജോസഫ് പറഞ്ഞു.

‘ഡെറിക് ഒബ്രിയാന്റെ കമ്ബിനിയില്‍ ജോലി ചെയ്ത കാലത്താണ് സംഭവം. മലയാളിയായതിനാലാണ് മുകേഷിന്റെ ഷോയിലേക്ക് എന്നെയും നിയോഗിച്ചത്. ഷൂട്ടിംഗിനിടെ മുകേഷുമായി സംസാരിക്കേണ്ട സാഹചര്യങ്ങള്‍ കുറവായിരുന്നു. ചെന്നൈയിലെ ഷെഡ്യൂളില്‍ ഞാന്‍ മാത്രമായിരുന്നു വനിത. ഒരു ദിവസം അവതരണം നന്നായെന്ന് ഞാന്‍ മുകേഷിനോട് പറഞ്ഞു. എനിക്ക് മലയാളം അത്ര വശമില്ലായിരുന്നു. മലയാളം പഠിപ്പിക്കാമെന്ന് മുകേഷ് പറഞ്ഞു. രാത്രിയില്‍ ഞാന്‍ താമസിച്ച ഹോട്ടല്‍ മുറിയിലേക്ക് മുകേഷ് തുടര്‍ച്ചയായി വിളിച്ചു. ആ രാത്രി സഹപ്രവര്‍ത്തകന്റെ മുറിയില്‍ എനിക്ക് കഴിച്ചുകൂട്ടേണ്ടിവന്നു’. എന്നാണ് സംഭവത്തെക്കുറിച്ച്‌ ടെസ് ജോസഫ് പറഞ്ഞത്.

മി ടു ക്യാമ്ബെയ്ന്റെ ഭാഗമായാണ് തനിക്ക് 19 വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുകേഷില്‍ നിന്ന് നേരിട്ട ദുരനുഭവം ടെസ് ജോസഫ് തുറന്ന് പറഞ്ഞത്. കോടീശ്വരന്‍ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊമ്ബത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്.

മുകേഷ് ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് ട്വിറ്ററില്‍ പറഞ്ഞിരുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഒടിയന്റെ ഒടി വിദ്യകളുമായ് ലാലേട്ടൻ വന്നു മക്കളെ..ഓടിയന്റെ ഒരൊന്നൊന്നര ട്രെയ്‌ലർ !!

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചത്. ഒടിയനായുള്ള മോഹന്‍ലാലിന്റെ ആക്ഷനും തീപ്പൊരി ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ രണ്ടു ഗെറ്റപ്പുകള്‍ ട്രെയിലറില്‍ കാണാം.

ബിഗ്ബോസ്സ് കൊടുത്ത ഒരു കോടി രൂപയുടെ ഫ്ലാറ്റ് ചേട്ടന് നൽകി സാബുമോൻ !!

Malayalam actor and television host Sabumon Abdusamad won the first season of the Bigg Boss Malayalam. Sabumon revealed that he was surprised when people in his hometown Kayamkulam, gave him a rousing welcome. He was always game for a fight and that didn’t change when he entered the show. The actor courted controversies for playing rough with his fellow housemates on the show. And Sabumon says he regrets some of his action.

“strawdogs”ന്റെ കോപ്പിയാണ് “വരത്തൻ” എന്ന് പറയുന്നവരോട് തർക്കിക്കാനില്ല ; ഫഹദിനും അമൽ നീരദിനും പറയാനുള്ളത് !! [EXCLUSIVE INTERVIEW]

Varathan (lit. Outsider) is a 2018 Indian Malayalam-language survival thriller film directed by Amal Neerad and co-produced by Nazriya Nazim. The film is written by Suhas-Sharfu and stars Fahadh Faasil and Aishwarya Lekshmi in lead roles It was released on 20 September 2018. Many of the critics remarked that the film is an unofficial adaptation of Straw Dogs.