ആ തമാശകളൊക്കെ ദിലീപിന്റേത് ; സിഐഡി മൂസയിലെ കരണ്‍ ചന്ദിനെക്കുറിച്ച്‌ ക്യാപ്റ്റന്‍ പറഞ്ഞത്


മലയാളി പ്രേക്ഷകരെ രസിപ്പിച്ച ഒരു ക്യാപ്റ്റന്‍ രാജു കഥാപാത്രമാണ് സിഐഡി മൂസയിലെ ഡിറ്റക്ടീവ് കരണ്‍ചന്ദ്. കോട്ടും സ്യൂട്ടുമണിഞ്ഞ് കയ്യിലൊരു ബാഗുമായി വണ്ടിയുടെ ഉള്ളില്‍ കയറിനിന്ന് തള്ളിപ്പോകുന്ന ഡിറ്റക്ടീവ് കരണ്‍ചന്ദ് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ആ കഥാപാത്രത്തെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ.’ജോണി ആന്റണി ദിലീപ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സിഐഡി മൂസയില്‍ പിന്നീട് ഞാന്‍ ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. സത്യത്തില്‍ ദിലീപിന്റെ തലച്ചോറിലുണ്ടായ സിനിമയാണ് സിഐഡി മൂസ. ജോണിയുടെയും ദിലീപിന്റെയും ഹ്യൂമര്‍ സെന്‍സാണ് സിനിമയെ ഹിറ്റാക്കിയത്.’

‘ഞാന്‍ ഒരു ഓട്ടോയില്‍ വന്ന് ഇറങ്ങുന്ന സീനുണ്ട്. ആ സീന്‍ ചെയ്തു തുടങ്ങിയപ്പോള്‍ ദിലീപ് പറഞ്ഞു, ജോണി നമുക്ക് കുറച്ച്‌ ചാണകം എടുപ്പിച്ചാലോ, അതുകൊണ്ട് ഒരു വിദ്യയുണ്ട്. അങ്ങനെ അടുത്ത വീട്ടില്‍ നിന്ന് ചാണകം വാങ്ങി. ദിലീപ് എന്നോട് പറഞ്ഞു ‘ഒരു കാല്‍ അതിന് മുകളില്‍ വച്ച്‌ കറക്കിയെടുക്ക്. ചവിട്ടേണ്ട’ എന്ന്. ഇടത്തേ കാല്‍ അങ്ങിനെ എടുത്തു വയ്ക്കുമ്ബോള്‍ വലത്തേ കാല് ചാണകത്തില്‍ ചവിട്ടി വൃത്തികേടാക്കി വയ്ക്കും’.

‘ദിലീപ് നല്ല ബുദ്ധിമാനാണ്. തലയ്ക്കകത്ത് കുറേ തമാശ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളാണ്. ബ്രീഫ് കെയ്സിനകത്ത് കരിമീന്‍ കൊണ്ട് വരുന്നതും കാറിന് കീഴെ ദ്വാരമിട്ട് സ്വയം തള്ളുന്നതുമൊക്കെ പ്രേക്ഷകര്‍ ആസ്വദിച്ചു. കൊച്ചു കുട്ടികള്‍ക്ക് പോലും ഇഷ്ടമായി. സിഐഡി മൂസയുടെ പാര്‍ട്ട് 2 എടുക്കാന്‍ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു. എനിക്ക് വേഷം തരികയാണെങ്കില്‍ ഞാന്‍ ചെയ്യും. അല്ലെങ്കില്‍ തിയറ്ററില്‍ പോയി കാണും.’അന്ന് ക്യാപ്റ്റന്‍ പറഞ്ഞു.

ദേവാസുരവും വാത്സല്യവും ഒരേ സമയം; ചിത്രീകരണത്തിനിടെ മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം ചെയ്തത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കാര്യം !!


എണ്‍പതുകളുടെ തുടക്കത്തിലാണ്‌ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഏകദേശം നാല്‍പ്പതോളം സിനിമകളില്‍ ഇവര്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു, അതില്‍ പകുതിയിലേറെയും വിജയ ചിത്രങ്ങളായിരുന്നു , ഇന്ത്യന്‍ സിനിമയിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇത്രയും സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു എന്നുള്ളത് ഒരു അപൂര്‍വ്വ റെക്കോഡാണ്. പരസ്പരം ഇഗോ ഇല്ലാതെ മുന്നോട്ട് പോകുന്ന ഇവരുടെ സത്യസന്ധമായ സ്നേഹം ഇന്ത്യന്‍ സിനിമാ ലോകത്തെ മറ്റു സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്ന ഒന്നാണ്.ലൊക്കേഷനില്‍ ഇരുന്നു പരസ്പരം കത്തുകള്‍ എഴുതുന്ന രണ്ടു സൂപ്പര്‍ താരങ്ങളെ നമുക്ക് ലോകത്തെ ഒരു ഭാഷയിലും സങ്കല്‍പ്പിക്കാനാകില്ല.

എന്നാല്‍ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും, മമ്മൂട്ടിയും പരസ്പരം കത്തുകള്‍ എഴുതിയാണ് അവരുടെ സ്നേഹബന്ധം കൈമാറിയിരുന്നത്. ഇവരുടെ കത്ത് എഴുത്ത് ആരംഭിക്കുന്നത് മോഹന്‍ലാലിന്‍റെ ‘ദേവാസുരം’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നാണ്, ആ സമയമാണ് മമ്മൂട്ടിയുടെ ‘വാത്സല്യം’ എന്ന ചിത്രവും ചിത്രീകരണം നടക്കുന്നത്. രണ്ടു പേരും കത്തുകള്‍ എഴുതിയ ശേഷം ആ രണ്ടു ചിത്രങ്ങളിലും വര്‍ക്ക് ചെയ്തിരുന്ന ഒരു നടനെ അത് ഏല്‍പ്പിക്കുമായിരുന്നു.

മോഹന്‍ലാല്‍ എഴുതുന്ന കത്ത് അദ്ദേഹം മമ്മൂട്ടിക്ക് കൈമാറും, മമ്മൂട്ടി എഴുതുന്ന കത്ത് മോഹന്‍ലാലിനും. ഇങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം വ്യത്യസ്ത പുലര്‍ത്തിയിരുന്നു, ഏകദേശം ഒരേ സമയത്താണ് ഇരുവരും അഭിനയ ജീവിതം ആരംഭിക്കുന്നത്. പരസ്പരം അന്‍പതോളം സിനിമകളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചു. ലോകത്തെ ഒരു സൂപ്പര്‍ താരങ്ങള്‍ക്കും അവകാശപ്പെടാനില്ലത്ത അപൂര്‍വ്വം റെക്കോര്‍ഡാണിത്.

വീടിന് കൊള്ളരുതാത്തവരായി മാറുകയാണ് പേളിയും ശ്രീനിയുമെന്ന് സുരേഷ്..മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മുന്നില്‍ ശ്രീനിയുടെ അപ്രതീക്ഷിത മറുപടി..!!


ബിഗ്ബോസ് ഹൗസിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു പേളി ശ്രീനീഷ് പ്രണയം. കഴിഞ്ഞ ദിവസത്തെ ഇവരുടെ കിസ്സിങ്ങും ഒരു സോഫയില്‍ കിടന്നുള്ള ഉറക്കവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. മോഹന്‍ലാലിന്റെ ചോദ്യത്തിന് ശേഷം ഇരുവരും പരസ്യമായി പ്രണയം തുറന്നുപറയുകയായിരുന്നു. പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.മത്സരം കടുക്കുന്നതിനിടയില്‍ മറ്റൊരു എലിമിനേഷന്‍ കൂടി കഴിഞ്ഞ ദിവസം നടന്നിരുന്നു. ശ്രീനിയുടെ ആഗ്രഹത്തെക്കുറിച്ചും പേളിയുടെ ടെന്‍ഷനുമൊക്കെയായിരുന്നു പ്രധാന സംഭവങ്ങള്‍. എലിമിനേഷന്‍ എപ്പിസോഡായതിനാല്‍ത്തന്നെ മത്സരാര്‍ത്ഥികളെല്ലാവരും ആശങ്കയിലായിരുന്നു. മോഹന്‍ലാല്‍ ഇത് അകറ്റാനായി ശ്രമിക്കുന്നുണ്ടായിരുന്നു.

പോയ വാരത്തിലെ പ്രധാന കാര്യങ്ങളെക്കുറിച്ച്‌ പറഞ്ഞും തമാശയും മണ്ടത്തരവുമൊക്കെയായി മുന്നേറുന്ന ഷിയാസിനെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചിരുന്നു. അതിഥിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും താരം ചോദിച്ചിരുന്നു. കുഴപ്പമില്ലെന്ന് മിക്കവരും പറഞ്ഞപ്പോള്‍ പരാജയമായിരുന്നുവെന്നാണ് സാബു പറഞ്ഞത്. അതിനിടയിലാണ് മോഹന്‍ലാല്‍ പേളിയോട് ആഗ്രങ്ങളെക്കുറിച്ച്‌ ചോദിച്ചത്. എല്ലാവരെയും സിനിമയക്ക് കൊണ്ടുപോവാമോയെന്ന അപേക്ഷയുമായി കഴിഞ്ഞ ദിവസം താരം രംഗത്തുവന്നിരുന്നു.പുറത്ത് പോയി സിനിമ കാണണമെന്നും ബീച്ചില്‍ പോണമെന്നുമൊക്കെ ആഗ്രഹിക്കുന്നുണ്ടെന്ന് താരം പറഞ്ഞപ്പോള്‍ പുറത്തെത്തിയിട്ട് അതൊക്കെ ചെയ്‌തോളൂയെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഓരോരുത്തരോടും അപ്പോള്‍ മനസ്സില്‍ തോന്നുന്ന ആഗ്രഹത്തെക്കുറിച്ച്‌ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. സിനിമ കാണാനും പാട്ട് കേള്‍ക്കാനുമൊക്കെ ആഗ്രഹിക്കുന്നുവെന്നായിരുന്നു പലരും പറഞ്ഞത്. ശ്രീനിയോട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പേളിയെ കല്യാണം കഴിക്കണമെന്നായിരുന്നു താരം പറഞ്ഞത്. എപ്പോഴും ഇതേക്കുറിച്ച്‌ മാത്രമേ ചിന്തയേയുള്ളോയെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.

ആദ്യം നിന്റെ കൈയ്യൊക്കെ സുഖമാവട്ടെയെന്നും പിന്നീടാവാം കല്യാണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിയുടെയും പേളിയുടെയും രാത്രിയിലെ സംഭാഷണത്തെ പരിഹസിച്ച്‌ സുരേഷും സാബുവും രംഗത്തെത്തിയിരുന്നു. വീടിന് കൊള്ളരുതാത്തവരായി മാറുകയാണ് ഇരുവരുമെന്ന് കഴിഞ്ഞ വാരം അദ്ദേഹം തുറന്നടിച്ചിരുന്നു. ശ്രീനി പുറത്ത് പോയാല്‍ എന്ത് ചെയ്യുമെന്ന് മോഹന്‍ലാല്‍ പേളിയോട് ചോദിച്ചത്. ഇതുവരെ അത്തരത്തില്‍ ആലോചിച്ചില്ലെന്നും ഓര്‍ക്കുമ്ബോഴേ ടെന്‍ഷനാണെന്നായിരുന്നു താരത്തിന്റെ മറുപടി. ശ്രീനിയെക്കുറിച്ചുള്ള ആധി പേളിയില്‍ പ്രകടമായിരുന്നു.

ബഷീറും ശ്രീനിയും പുറത്ത് നില്‍ക്കുമ്ബോള്‍ താനായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന് ബഷീര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അവസാന നിമിഷവും ആത്മവിശ്വാസം കൈവിടാതെ അങ്ങനെ സംഭവിക്കില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു ശ്രീനി. ഇടയ്ക്ക് ഇരുവരുടെയും പെട്ടി ഉയര്‍ന്നിരുന്നു. പിന്നീട് ശ്രീനിയുടെ പെട്ടി താഴ്ന്നു, ഇത് കണ്ടതും പേളി പൊട്ടിക്കരച്ചില്‍ തുടങ്ങിയിരുന്നു. കുറച്ച്‌ നേരത്തിന് ശേഷമാണ് ബഷീറിന്റെ പെട്ടി താഴേക്ക് എത്തിയത്. ഇതോടെയാണ് അദ്ദേഹമാണ് പുറത്തേക്ക് പോവുന്നതെന്ന് സ്ഥിരീകരിച്ചത്. അതോടുകൂടിയാണ് പേളി കരച്ചിലടക്കി ശാന്തമായത്. തിരിച്ചെത്തിയ ശ്രീനിയെ പേളി കെട്ടിപിടിച്ച്‌ ആശ്വസിപ്പിക്കുകയായിരുന്നു.

‘പുരുഷു എന്നെ അനുഗ്രഹിക്കണം’ കിടിലന്‍ ഡയലോഗിന് പിന്നിലെ കഥ വെളിപ്പെടുത്തി ലാല്‍ ജോസ്


ഒട്ടുമിക്ക ചിത്രങ്ങള്‍ക്ക് പിന്നിലും രസകരമായ അണിയറ കഥകളുമുണ്ടാകും. ചിലപ്പോള്‍ സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിയുമ്ബോഴായിരിക്കും അത് പുറത്ത് വരുന്നത്. ചില ഡയലോഗുകള്‍ തിരക്കഥയില്‍ ഇല്ലാത്തവയാകും. അഭിനേതാവ് സ്വന്തം കൈയ്യില്‍ നിന്നിട്ടതാകാം. മീശ മാധവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗിന് പിന്നിലും അത്തരത്തില്‍ ഒരു കഥയുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഒരു ചാനല്‍ ഷോയ്ക്കിടെയാണ് ലാല്‍ ജോസ് ഇതെക്കുറിച്ച്‌ പറയുകയാണ്. ചിത്രം പുറത്തിറങ്ങി പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാധവനും ഭഗീരഥന്‍ പിള്ളയും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നിലനില്‍ക്കുന്നുണ്ട്.

‘തിരക്കഥയില്‍ അങ്ങനെയൊരു സംഭാഷണം ഉണ്ടായിരുന്നില്ല. ആ സീന്‍ അങ്ങനെ ആയിരുന്നില്ല ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. ജഗതി ശ്രീകുമാര്‍ (ഭഗീരഥന്‍ പിള്ള) കാമുകിയെ കാണാന്‍ വീടിനുള്ളിലേക്ക് കയറുന്നു. മാധവന്‍ പുരുഷുവിന് ഭഗീരഥന്‍ പിള്ളയെ കാണിച്ചുകൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അതായിരുന്നു തിരക്കഥയില്‍ ഉണ്ടായിരുന്നത്. വേലി ചാടി ഭഗീരഥന്‍ പിള്ള വീട്ടില്‍ എത്തുന്നു. പട്ടിക്കുരയ്ക്കുന്നുണ്ട്. വരാന്തയിലേക്കു കേറുമ്ബോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്തോളാമെന്നും ചേട്ടന്‍ പറഞ്ഞു.

ആ ഷോട്ട് എടുക്കാന്‍ നേരത്ത് ജഗതി ചേട്ടന്‍ താഴെ വീണ് നാലു കാലില്‍ പോകുകയാണ്. ആ നാലു കാലില്‍ പോകുന്നതിലെ തമാശയാണ് ചേട്ടന്‍ ഉദ്ദേശിച്ചത്. അതു കണ്ടപ്പോള്‍ ആ സീന്‍ കുറച്ചുകൂടി ഡവലപ്പ് ചെയ്യണമെന്ന് എനിക്ക് തോന്നി.അമ്ബിളി ചേട്ടനെ തോക്കെടുത്ത് പുരുഷു അടിക്കണം. അതാണ് വേണ്ടത്. എന്നാല്‍ അമ്ബിളിച്ചേട്ടന്റെ ആ നോട്ടം കണ്ടപ്പോള്‍ അവിടെ ഒരു നല്ല ഡയലോഗിന് സാധ്യത ഉണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ ഉണ്ടായ ചര്‍ച്ചയില്‍ നിന്നാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗ് ഉണ്ടായത്. അവിടെ ഇനി കൂടുതല്‍ ഒന്നും പറയാനില്ല.നല്ല അഭിനേതാക്കള്‍ അഭിനയത്തിനപ്പുറം സിനിമയ്ക്ക് അവരുടേതായ പല സംഭാവനകളും നല്‍കാറുണ്ട് അതൊക്കെ സിനിമക്ക് ഗുണം ചെയ്യാറുണ്ട്’ ലാല്‍ ജോസ് പറഞ്ഞു.

അര്‍ദ്ധരാത്രിയില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, ഒന്നു മസാജ് ചെയ്തു തരാം എന്ന് അയാള്‍ പറഞ്ഞു; ദുരനുഭവം പങ്കുവെച്ച്‌ രാധികാ ആപ്‌തേ !!


ഹോളിവുഡില്‍ തരംഗമായ മീ ടു ക്യാമ്ബയിന്‍ ബോളിവുഡിലേക്ക് അത്ര ശക്തമായി എത്തുന്നില്ലെന്ന് നടി രാധിക ആപ്‌തേ. അധികാരത്തിന്റെ പ്രശ്‌നമാണ് ഇവിടെ നടക്കുന്നതെന്നും അതിനാല്‍ തന്നെ അത്ര പെട്ടെന്നൊന്നും ബോളിവുഡിലേക്ക് ഇത്തരം ക്യാമ്ബയിനുകളോ മുന്നേറ്റങ്ങളോ എത്തിച്ചേരില്ലെന്നും നടി ഇന്ത്യാ ടുഡേയുടെ മൈന്‍ഡ് റോക്ക്‌സ് 2018 എന്ന പരിപാടിയില്‍ വ്യക്തമാക്കി.’ഇവിടെ മീടു ക്യാമ്ബയിന്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണ്. അത് മതപരമായതോ ലൈംഗികമായതോ സാമ്ബത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ആരും അവരുടെ അധികാരവും ശക്തിയുമൊന്നും കൈവിടാന്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ഭയങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ നല്ലൊരു പിന്തുണ ലഭിക്കേണ്ടതുണ്ട്. മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നതാണ്.’ഈയടുത്തു പോലും എനിക്ക് മോശം അനുഭവം ഉണ്ടായി. ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി.

അയാള്‍ എന്നോട് പറഞ്ഞു, അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അയാളുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.ഞാന്‍ ഈ കാര്യം അണിയറ പ്രവര്‍ത്തകരോട് പങ്കുവെച്ചു. ഭാഗ്യവശാല്‍ അവര്‍ എനിക്കൊപ്പം നിന്നു. അയാളെ വിളിച്ച്‌ സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്നം അവസാനിപ്പിച്ചത്.

സാധാരണക്കാരനെ പോലെ എത്തി മോഹന്‍ലാല്‍; ജെറ്റ് ബോര്‍ഡിങ് ഡിലേ ആയി !!


സാധാരണകാരോടൊപ്പം സാധാരണ രീതിയില്‍ സഞ്ചരിക്കാനായി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയ മോഹന്‍ലാലിനെ ആരാധകര്‍ പൊതിഞ്ഞു. വിമാന ടിക്കറ്റ് എടുത്ത് നിന്നവരും അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഓടി എത്തി. എത്തിയ ആരാധകര്‍ പിന്നെ കൈയിലെ മൊബൈല്‍ ഫോണ്‍ എടുത്ത് സെല്‍ഫിയും എടുക്കാന്‍ ആരംഭിച്ചു. മോഹന്‍ലാല്‍ ആരെയും നിരാശരാക്കിയില്ല. ആരാധകര്‍ക്ക് മതി വരുവോളം സെല്‍ഫിയും എടുകാനായി നിന്ന് കൊടുത്തു. വി.ഐ പി മൂവേമെന്റ് ഉള്ളതിനാല്‍ വി.ഐ.പി കള്‍ക്കായി പ്രത്യേക വഴിയും പ്രത്യേക വെയ്റ്റിംഗ് റൂമും എല്ലാം ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വേണ്ടന്ന് വച്ച്‌ സാധാരണക്കാരനായി എത്തി സാധാരണക്കാരനായി പോകാനുള്ള ശ്രമത്തിനിടയിലാണ് ആരാധകര്‍ തങ്ങളുടെ ലാലേട്ടനെ പൊതിഞ്ഞത്. എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഇടപെട്ടാണ് ലാലേട്ടന് പോകാനുള്ള വഴി ഒരുക്കിയത്. എന്നാല്‍ ജെറ്റ് എയര്‍വെയിസ് ബോര്‍ഡിങ് ഏറെ ഡിലേ ആവുകയും ചെയിതു.

ശരീരം പുറത്തുകാണിക്കുന്ന വസ്ത്രം ധരിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ.. ജാന്‍വി കപൂറിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍ !!


ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ എന്നും വിമര്‍ശം കേട്ട ആളാണ് ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍. പാപ്പരാസികളുടെ ഇഷ്ടതാരങ്ങളിലൊരാളായ ജാന്‍വിക്കെതിരെ നിരന്തരം ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.ജിമ്മില്‍ പരിശീലനത്തിനായി ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ ജാന്‍വിയുടെ ചിത്രങ്ങള്‍വൈറലായിരുന്നു. ചിത്രം വൈറലായതോടെ ജാന്‍വിക്ക് നേരെയായി സൈബര്‍ സദാചാര ഗുണ്ടകളുടെ ആക്രമണം.

ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്നും പെണ്‍കുട്ടിയാണെന്ന കാര്യം ഓര്‍ക്കണമെന്നുമാണ് ഇന്റര്‍നെറ്റില്‍ വരുന്ന കമന്റുകള്‍.ഇതിനു മുമ്ബും ഗ്ലാമര്‍ വസ്ത്രങ്ങളുടെ പേരില്‍ നടി ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധടക് വന്‍വിജയമായിരുന്നു. ശശാങ്ക് ഖൈയ്ത്താര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ കിഷാനാണ് നായകനായെത്തുന്നത്.

കഴിഞ്ഞ ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മറാത്തി സൂപ്പര്‍ ഹിറ്റ് സൈറാത്തിന്റെ റീമേയ്ക്കാണ് ശശാങ്ക് ഖൈത്തറിന്റെ ധഡക്.

അമ്മയോടൊപ്പം ഷോപ്പിങ്ങിന് പോയപ്പോൾ ആ പെൺകുട്ടി എന്നോട് ബീജം ചോദിച്ചു..അമ്മ ഇത് കേട്ട് ഞെട്ടി പോയി ; തനിക്കുണ്ടായ ദുരനുഭവം പങ്ക് വെച്ച് ആയുഷ്മാന്‍ ഖുറാന !!


ബോളിവുഡ് സിനിമയില്‍ സജീവമാകുന്ന യുവതാരമാണ് ആയുഷ്മാന്‍ ഖുറാന . വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാന്‍ പ്രസിദ്ധമായത്. ഈ ചിത്രത്തില്‍ ബീജം ദാനം ചെയ്യുന്ന ഒരു യുവാവ് ആയാണ് ആയുഷ്മാന്‍ ഖുറാന വേഷമിട്ടത് .വിക്കി ഡോണറിന് ശേഷം ആയുഷ്മാന്റെ താരമൂല്യം കുത്തനേ ഉയര്‍ന്നു. ആരാധന തലയ്ക്ക് പിടിച്ച ഒരു ആരാധിക തന്നോട് ബീജം ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയാണ് ആയുഷ്മാന്‍. ഒരു ടോക്ക് ഷോയില്‍ സംസാരിക്കുമ്ബോഴാണ് താരം രസകരമായ ആ സംഭവം പങ്കുവച്ചത്.

Kolkata: Bollywood actor Ayushmann Khurrana during a press conference for his upcoming movie Hawaizaada in Kolkata on Jan 27, 2015. (Photo:IANS)

വിക്കി ഡോണര്‍ ഇറങ്ങിയതിനു ശേഷം ഞാന്‍ അമ്മയ്‌ക്കൊപ്പം ഒരു ഷോപ്പിങ് മാളില്‍ പോയി. അമ്മ ചാണ്ഡീഗഢിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു. ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്ന് ബീജം തരാമോ എന്ന് ചോദിച്ചു. എന്റെ അമ്മ അത് കേട്ട് തകര്‍ന്നു.എനിക്ക് സത്യത്തില്‍ ചിരിയാണ് വന്നത്. ‘അമ്മ കൂടെയുണ്ട് ഇല്ലെങ്കില്‍ തരാമായിരുന്നു’ എന്ന് പറയാനാണ് തോന്നിയത്.

സിനിമയില്‍ എത്തിയ കാലത്ത് കാസ്റ്റിങ് കൗച്ച്‌ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആയുഷ്മാന്‍ പറഞ്ഞു.ഒരിക്കല്‍ ഒരു കാസ്റ്റിങ് സംവിധായകന്‍ എന്നോട് മോശമായി പെരുമാറി. ചിരിച്ചു കൊണ്ടാണ് നേരിട്ടത്. എന്തായാലും അയാളുടെ ആഗ്രഹം നടന്നില്ല- ആയുഷ്മാന്‍ കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ അവസാനിച്ചു; സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു !!


ഒരുകാലത്ത് ആരാധകരെ അവേശത്തിലാക്കിയ മാദക താരം സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. താരം ഈ ലോകത്തോട് വിടപറഞ്ഞിട്ട്‌ 22 വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴാണ് സില്‍ക്ക് അവസാനം അഭിനയിച്ച ചിത്രം റിലീസിന് ഒരുങ്ങുന്നത്.1995ല്‍ അഭിനയിച്ച തമിഴ് ചിത്രം രാഗ തലങ്ങള്‍ ആണ് പ്രദര്‍ശനത്തിനു തയ്യാറാകുന്നത്. തിരുപ്പതി രാജന്‍ ഒരുക്കിയ ഈ ചിത്രം ചില വിവാദങ്ങള്‍ കാരണം റിലീസ് ചെയ്യാന്‍ കഴിയാതെ ഇരിക്കുകയായിരുന്നു. 1996ല്‍ സില്‍ക്ക് ഈ ലോകത്തോട് വിടപറഞ്ഞു. വിവാദ പ്രമേയം കാരണം റിലീസ് പ്രശ്നത്തിലായ ആ ചിത്രം ചെറിയ ചില മാറ്റങ്ങളോടെ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു.

പുരുഷന്മാരുടെ ടേസ്റ്റ് ഇപ്പോഴും ഇത്തിരി തടിയുള്ള സ്ത്രീകളാണ്: റിമി ടോമി


തടിയുള്ള സുന്ദരികളെയാണ് കേരളത്തിലെ പുരുഷന്മാര്‍ക്ക് ഇഷ്ടമെന്ന് ഗായിക റിമി ടോമി.ഒരു പ്രത്യേക പരിപാടിക്കിടയിലാണ് റിമി ഈ കാര്യം വെളിപ്പെടുത്തിയത്.റിമി അവതരിപ്പിക്കുന്ന പരിപാടിയിലേക്ക് പഴയകാല നടി ചിത്ര അതിഥിയായി വന്നപ്പോഴാണ് റിമി ടോമി ഈ കാര്യം പറഞ്ഞത്. കേരളത്തിലെ പുരുഷന്‍മാര്‍ക്ക് എപ്പോഴും അല്‍പം തടിമിടുക്കുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് റിമി ടോമി.

കഴിഞ്ഞ ആഴ്ചയിലെ പരിപാടിക്കിടെയായിരുന്നു റിമി ടോമിയുടെ നര്‍മ്മ രൂപേണേയുളള പരാമര്‍ശം. കഴിഞ്ഞ ആഴ്ചയില്‍ ഷോയിലേയ്ക്ക് അതിഥിയെ സ്വാഗതം ചെയ്യുന്നതിനിടെയായിരുന്നു റിമ ഇങ്ങനെ പറഞ്ഞത്.മലയാളികളുടെ പഴയകാല പ്രിയ താരങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഷോയില്‍ പങ്കെടുത്തത്.നമ്മുടെ പുരുഷന്‍മാരുടെ ടേസ്റ്റ് ഇപ്പോഴും മാറിയിട്ടൊന്നുമില്ല.ഇത്തിരി തടിയൊക്കെ ഉള്ളവരെ ഇപ്പോഴും ഇഷ്ടമാണ്.

അയ്യോ ഞാന്‍ എന്റെ കാര്യം ഒന്നുമല്ല ഉദ്ദേശിച്ചത്. ആ സമയത്തെ ആളുകള്‍ക്ക് ആ പേരുകേള്‍ക്കുമ്ബോഴ് ഇപ്പോഴും ആ കോരിത്തരിപ്പ് മാറിയിട്ടില്ലന്നും റിമി പറഞ്ഞു.