Eeda Official Song – Mizhi Niranju Shane Nigam Nimisha Sajayan B Ajithkumar

സമീപക്കാല മലയാള സിനിമയിലെ മികച്ച ചില കഥാപാത്രങ്ങളും അതിന്‍റെ തികവാര്‍ന്ന ആവിഷ്കാരവും കൊണ്ട് ശ്രദ്ധേയരായ ഷെയ്ന്‍ നിഗവും നിമിഷ സജയനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഈട’.

‘കിസ്മത്’, ‘പറവ’, ‘c/o സൈറാബാനു’ എന്നിവയാണ് ഷെയ്ന്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങള്‍. ‘തൊണ്ടിമുതലും ദൃക്സാക്ഷിയു’മെന്ന ചിത്രത്തിലെ അവിസ്മരണീയമായ അഭിനയത്തിലൂടെയാണ് നിമിഷ സജയന്‍ കടന്നുവരുന്നത്.

കളങ്കമില്ലാത്ത പ്രണയത്തെ കുറിച്ച്, അതിലുപരി പരമമായ മനുഷ്യസ്നേഹത്തെ കുറിച്ചുള്ള ‘ഈട’, ബി. അജിത്കുമാര്‍ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്. ഡെൽറ്റ സ്റ്റുഡിയോക്കു വേണ്ടി ചിത്രത്തിന്റെ നിർമാണം നിര്‍വ്വഹിച്ചിരിക്കുന്നത് ശർമിള രാജയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ കലക്ടീവ് ഫേസ് വണ്‍ സഹകരിച്ചിട്ടുണ്ട്. സിനിമയോട് പ്രതിജ്ഞാബദ്ധരായ ഒരു സംഘമാണ് ‘കലക്ടീവ് ഫേസ് വണ്‍’.

അംഗീകാരങ്ങളും മികച്ച കഥാപാത്രങ്ങളും കൊണ്ട് നമ്മുടെ സിനിമയില്‍ ശ്രദ്ധേയരായ സുരഭി ലക്ഷ്മി, അലൻസിയർ, പി. ബാലചന്ദ്രൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ബാബു അന്നൂർ, ഷെല്ലി കിഷോർ, രാജേഷ് ശർമ്മ, സുധി കോപ്പ, അബു വളയംകുളം, സുനിത തുടങ്ങിയവരാണ് ‘ഈട’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പപ്പു ഛായാഗ്രഹണവും പ്രമോദ് തോമസ് ശബ്ദസംവിധാനവും നിർവ്വഹിച്ച ‘ഈട’യില്‍ ഡോൺ വിൻസെന്റ്, സുബ്രമണ്യൻ കെ.വി, അശോക് പൊന്നപ്പൻ എന്നിവർ ചേർന്നാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

ജോൺ പി. വർക്കി , ചന്ദ്രൻ വെയാട്ടുമ്മൽ, സജു ശ്രീനിവാസ് എന്നിവര്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് അൻവർ അലിയാണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അമല്‍ ആൻറണി, സിതാര കൃഷ്ണകുമാർ, രോഷ്നി സുരേഷ്, സജു ശ്രീനിവാസ് എന്നിവരാണ്.
പുതുവർഷത്തില്‍ എൽ.ജെ ഫിലിംസ് ‘ഈട’ പ്രേക്ഷകരിലേക്ക് എത്തിക്കും.

‘ഈട’യെന്നൊരു തീവ്ര പ്രണയകഥ നിങ്ങളെ കാത്തിരിക്കുന്നുണ്ട്..

ഫഹദിനും,പൃഥ്വിക്കും,പാര്‍വതിക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ചു നസ്രിയ

മലയാളത്തിന്‍റെ പ്രിയ നായിക നസ്രിയ ഇന്ന് തന്‍റെ 22 -ആം പിറന്നാള്‍ ആഘോഷിച്ചു.വിവാഹ ശേഷം ആഘോഷിക്കുന്ന രണ്ടാമത്തെ പിറന്നാള്‍ ആണ് താരം ഇന്ന് തന്‍റെ ഏറ്റവും പുതിയ ചിത്രമായ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്.പാര്‍വതി എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിന്‍റെ ലോകേഷനില്‍ വെച്ച് ആഘോഷിച്ചത്.

പൃഥ്വിരാജ്,ഫഹദ് ഫാസില്‍,പാര്‍വതി,സംവിധായകന്‍ രഞ്ജിത്ത്,നിര്‍മാതാവ് രജപുത്ര രഞ്ജിത്ത്,സഹോദരന്‍ നവീന്‍ എന്നിവര്‍ പങ്കെടുത്തു.

സഹോദരന്‍ നവീനും നസ്രിയയും ജനിച്ചത്‌ ഒരേ ദിവസം ആണെന്നതാണ് മറ്റൊരു പ്രത്യേകത ഇരുവരും ചേര്‍ന്നാണ് പിറന്നാള്‍ കേക്ക് മുറിച്ചത്.പിറന്നാള്‍ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

നടി അരുന്ധതിക്ക് കിടിലൻ മറുപടിയുമായി ലക്ഷ്മി മേനോൻ . വീഡിയോ കാണുക

How to be a Budhijeevi, Lakhsmi Menon trolls in style. Recently there has been sone debates over an issue when an actress criticised Mammootty starrer film Kasaba’s content. Soon after the start of the IFFK, many actresses come in support for the actress. Now young blogger Lakshmi Menon has released a video in which she is mpcking all those people who believe themselves to be a so called Bufhijeevi.

Lakshmi Memon’s video was released with yhe title How to be a Budhijeevi and she mocks all thise people who follow a certain pattern of lifestyle and attitude just to gain attention. it is very obvious that she is trolling some.people.based on yhe recent events. The video has went viral and is getting good response from the people. Lakshmi Menon has been ogging for quite a time and is one pf the finest Bideo blogger in Malayalam. Her Vlogs uusualy highlights recent social issues and she trolls them in a very sarcastic manner. Watch the new video from Lakshmi Menon here.

” കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ”; പാർവതി തനിക്കെതിരെ നടത്തിയ പരാമർശത്തെക്കുറിച്ച് പ്രതികരണവുമായി മമ്മൂട്ടി

കഴിഞ്ഞ ഒരാഴ്ചയായി മലയാള സിനിമയിലെ ചർച്ച വിഷയമാണ് പാർവതി കസബ എന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളും അതിനെ തുടർന്നുണ്ടായ പ്രശ്ണങ്ങളും. നടൻ സിദ്ദിഖ് ഈ കാര്യം മമ്മൂട്ടിയുമായി ചർച്ച ചെയ്യുകയുണ്ടായി. മമ്മൂട്ടി അതിനു കൊടുത്ത പ്രതികരണവും സിദ്ദിഖ് വ്യക്തമാക്കി “പിള്ളേരല്ലേടാ അവരെന്തെകിലും പറഞ്ഞോട്ടെ “.

Siddique Facebook Post 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം പാർവതിയും, കസബയും, മമ്മൂട്ടിയും ഒക്കെയാണല്ലോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്കും ഇതേക്കുറിച്ച് രണ്ടു വാക്ക് പറയണമെന്ന് തോന്നി.

സംഭവിച്ചതെന്താണ്? ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ഒരു ചടങ്ങില്‍ വെച്ച് നടി പാർവതി പറഞ്ഞു. കസബ എന്ന സിനിമയില്‍ മമ്മുട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ പെരുമാറുകയോ അവരെ ഇകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്ന ഒരു സീനുണ്ട്. അത് കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മമ്മുട്ടിയെ പോലുള്ള ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. ഇതായിരുന്നു ആ കുട്ടി പറഞ്ഞത്. അത് ആ കുട്ടിയുടെ അഭിപ്രായമാണ്. ആര്ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേത്‌. നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിര്ക്കു ന്നവരും ഉണ്ടാവാം. എതിര്ക്കു ന്നവര്‍ അവരുടെ എതിര്പ്പു കള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ല. പാർവതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി. നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോ ള്‍ അതിനെ തുടര്ന്നു ണ്ടാവുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേ? അല്ലാതെ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാവരും കേട്ട്കൊള്ളണം, അതിനെ എതിര്ത്തുാ ആരും ഒന്നും പറയാന്‍ പാടില്ല എന്ന് ചിന്തിക്കുന്നത് ശരിയാണോ ? ഇന്നിപ്പോ മറ്റൊരു സഹോദരി ഇറങ്ങിയിടുണ്ട്, പാർവതിയെ എതിര്ക്കു ന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞു കൊണ്ട്. മമ്മൂട്ടിക്ക് അതാണോ പണി??, മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണ്. പാർവതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാൻ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് ” കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ”
പാർവതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെോ പ്രായം മാത്രം. (അതും എന്റെ മിടുക്കല്ല) . ആ പ്രായം വച്ചുകൊണ്ടു ഒരു കാര്യം പറഞ്ഞോട്ടെ, കുട്ടീ നമ്മളൊക്കെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങൾ പെണ്ണുങ്ങൾ, നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ ?? നമ്മൾ നമ്മൾ എന്ന് മാത്രം പോരേ !!!!

മേല്പറഞ്ഞതു എന്റെ് അഭിപ്രായമാണ്. എതിർപ്പുള്ളവർ ഉണ്ടാകും. അവരുടെ എതിർപ്പുകൾ ക്ഷമയോടെ കേൾക്കാനുള്ള സഹിഷ്ണുതയും എനിക്കുണ്ട്. ഞാൻ ഉദ്ദേശിച്ചത് എന്റെഉ സഹപ്രവർത്തകരെ മറ്റുള്ളവർ തെറി വിളിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. അത്ര മാത്രം.

ഇതായിരുന്നു മമ്മൂട്ടിയുടെ പ്രീതികരണം. എന്തായാലും സംഭവം സോഷ്യൽ മീഡിയയും ഫാൻസും എല്ലാം ഏറ്റെടുത്തു കഴിഞ്ഞു.

പുലർച്ചെ 4 മണിക്ക് നസ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായ് പ്രിത്വി.. നസ്രിയയുമൊത്തുള്ള പ്രിത്വിയുടെ സെൽഫി വയറൽ !!

പുലർച്ചെ 4 മണിക്ക് നസ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായ് പ്രിത്വി.. നസ്രിയയുമൊത്തുള്ള പ്രിത്വിയുടെ സെൽഫി വയറൽ !!

ഇന്ന് നസ്രിയയുടെ പിറന്നാൾ…!! നസ്രിയയുടെ പിറന്നാളിന് തനിക്കൊപ്പമുള്ള ചിത്രവുമായ് ആദ്യം ആശംസിച്ചത് പ്രിത്വിരാജ്. പ്രിത്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴിയാണ് ആശംസകൾ അറിയിച്ചത്.

https://www.instagram.com/p/Bc5lhP2gTRb/?taken-by=therealprithvi

ഇരുവരും ഇപ്പോൾ അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. നസ്രിയയുടെ ഏറെ നാൾക്ക് ശേഷമുളള തിരിച്ച് വരവാണ് ഈ ചിത്രം. അഞ്ജലി മേനോൻ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

കസബ വിവാദത്തിൽ പാർവതിയുടെ മാനസിക നിലയെ നേർക്കുന്നേർ ചോദ്യം ചെയ്ത് RJ മാത്തുക്കുട്ടി !!

കസബ വിവാദത്തിൽ പാർവതിയുടെ മാനസിക നിലയെ നേർക്കുന്നേർ ചോദ്യം ചെയ്ത് RJ മാത്തുക്കുട്ടി !!

ഞാന്‍ ഇത് വരെ സിനിമ കണ്ടിട്ട് ഒരു പെണ്ണിനെ തല്ലിയിട്ടില്ല…ഒരു സിനിമ നമ്മെളെ അത്രയ്ക്ക് സ്വാധീനിച്ചു എങ്കില്‍ നമ്മുക്ക് എന്തോ പ്രശ്നം ഉണ്ട് എന്നാണു അതിന്‍റെ അര്‍ഥം.കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ പറയുന്ന പോലെ മാമ്പഴം എന്ന കവിത വായിച്ചതിനു ശേഷം അമ്മമ്മാര്‍ കുട്ടികളെ തല്ലാതിരുന്നിട്ടില്ല..!! ഒരു പരിധിക്കപ്പുറം അതിനെ എടുക്കുന്നവര്‍ക്ക് ഗുരുതരമായ ഒരു പ്രശനം ഉണ്ട് മാത്തുകുട്ടി കൂട്ടിച്ചേര്‍ത്തു

പാർവ്വതിക്ക് 8ന്റെ പണികൊടുത്ത് ചെകുത്താൻ

പാർവ്വതിയുടെ പ്രസ്താവന കേട്ടപ്പോൾ തന്നെ മമ്മൂട്ടിയോട് സംസാരിച്ചെന്നും, അത് കേട്ട് ‘കുട്ടികളല്ലേടാ അവരെന്തെങ്കിലും പറയട്ടെ’ എന്ന് ചിരിച്ചു കൊണ്ടാണ് മമ്മൂട്ടി മറുപടി പറഞ്ഞതെന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. “കസബ എന്ന സിനിമയിൽ മമ്മൂട്ടി സ്ത്രീകളോട് മോശമായി പെരുമാറുകയോ അവരെ ഇകഴ്തി സംസാരിക്കുകയോ ചെയ്ത സീൻ ഉണ്ട്. അത് കണ്ടപ്പോൾ എനിക്ക് വളരെ വിഷമം തോന്നി.മമ്മൂട്ടിയെ പോലെ ഒരു നടൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഇതാണ് ആ കുട്ടി പറഞ്ഞത്. അത് ആ കുട്ടിയുടെ അഭിപ്രായമാണ്. ആർക്കും അവരവരുടെ അഭിപ്രായങ്ങൾ തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. ” പാർവ്വതിയുടെ അഭിപ്രായം തികച്ചും വ്യക്തിപരമായിരുന്നു, അഭിപ്രായം പറയുമ്പോൾ അതിന് പിന്നാലെ വരുന്ന ഭവിഷ്യത്ത് കൂടി മുന്നിൽ കാണണം എന്നും സിദ്ദിഖ് പറയുന്നു.

പാർവ്വതിയെ എതിർക്കുന്നവരെയെല്ലാം അടക്കി നിർത്തേണ്ടത് മമ്മൂട്ടിയുടെ പണിയല്ല, അതിനുള്ള വഴി ഒരുക്കിക്കൊടുത്ത പാർവ്വതിക്ക് തന്നെയാണ് അവരോട് മറുപടി പറയാനുള്ള ബാധ്യത.”നമ്മളൊക്കെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരല്ലേ, അവിടെ ഞങ്ങൾ പെണ്ണുങ്ങൾ നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ നമ്മൾ നമ്മൾ എന്ന് മാത്രം പോരെ” എന്നാണ് പാർവ്വതിയോട് സിദ്ദിഖിന്റെ ചോദ്യം. “എന്റെ സഹപ്രവർത്തകരെ മറ്റുള്ളവർ തെറി വിളിക്കുന്നത് ആഗ്രഹിക്കുന്നില്ല.” എന്ന് പറഞ്ഞാണ് സിദ്ദിഖിന്റെ കുറിപ്പ് അവസാനിക്കുന്നത്. സ്ത്രീകൾക്കിടയിൽ പോലും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് ഫെമിനിസമെന്നിരിക്കെ, സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കേണ്ട അത്തരമൊരു ആശയത്തെ സിനിമാക്കാരും ആരാധകരും തമ്മിലുള്ള വാഗ്വാദങ്ങളിലൂടെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. സിനിമ രംഗത്തെന്നല്ല ഏത് മേഖലകളിലും സ്ത്രീപുരുഷ സമത്വം അനിവാര്യം തന്നെയാണ്. പക്ഷെ അത്തരമൊരു മാറ്റം പ്രാപ്യമാകണമെങ്കിൽ സിദ്ദിഖ് പറഞ്ഞത് പോലെ ‘ഞങ്ങൾ പെണ്ണുങ്ങൾ നിങ്ങൾ ആണുങ്ങൾ’ എന്ന ആശയം സ്ത്രീയും പുരുഷനും ഒഴിവാക്കിയെ തീരു.

തുറന്നുപറയാന്‍ ഭയക്കാതെ പാര്‍വതി

2017ലെ വാര്‍ത്താതാരത്തെ കണ്ടെത്താന്‍ എം.ആര്‍.എഫ് വേപോക്യോര്‍ പെയിന്‍റ്സിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന അഭിപ്രായവോട്ടെടുപ്പിന്‍റെ അന്തിമപട്ടികയായി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നടി പാര്‍വതി, യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ അന്തിമപട്ടികയില്‍ ഇടംനേടി.
 
പ്രാഥമികപട്ടികയില്‍നിന്ന് എസ്.എം.എസ്-ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പ്രേക്ഷകര്‍ നാലുപേരെ തിരഞ്ഞെടുത്തത്. അന്തിമപട്ടിക പ്രഖ്യാപിച്ച് മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഗാനരചയിതാവ് അനില്‍ പനച്ചൂരാന്‍, മാധ്യമപ്രവര്‍ത്തക രേണു രാമനാഥ് എന്നിവര്‍ പങ്കെടുത്തു.

Content : Manorama News
 

ഗിന്നസ് പക്രുവും കുടുംബവും ഏറ്റവും പുതിയ ഫോട്ടോസ് കാണാം

ഗിന്നസ് പക്രു എന്നുപറഞ്ഞാലെ മലയാളികൾക്ക് മനസിലാകൂ അജയ് കുമാർ എന്നാണു നമ്മുടെ പക്രുവിന്റെ യാഥാർത്ഥ നാമം. ഉയരം കുറഞ്ഞതു കൊണ്ട് ഉണ്ടപക്രു എന്നും അദ്ദേഹം അറിയപ്പെടുന്നു. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന വിനയൻ ചിത്രത്തിൽ നായകനായിട്ടായിരുന്നുഅജയ് എത്തിയത്.

????????????????????????????????????

ഇത് പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ചെറിയ പുരുഷന്മാരും വലിയ സ്ത്രീകളും ഉള്ള ചിത്രം മികച്ച കളക്ഷൻ നേറ്റി ഹിറ്റായിരുന്നു. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. പക്രുവിന്റെയും കുടുംബത്തിന്റെ ഫോട്ടോസ് കാണാം