നിങ്ങള്‍ സിനിമാക്കാര്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കാന്‍ കഴിയും; മഹാനടി കാണുന്നതിനിടെ തിയേറ്ററിനുള്ളില്‍ അപമാനിക്കപ്പെട്ടു; പൊട്ടിക്കരഞ്ഞ് നടി


ദുല്ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം കാണാന്‍ തിയറ്ററില്‍ എത്തിയ യുവ നടിക്ക് നേരെ അതിക്രമം.ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഹരി തേജയാണ് തിയറ്ററില്‍ അപമാനിക്കപ്പെട്ടത്. കുടുംബ സമേതം സിനിമകാണാന്‍ എത്തിയ നടിയ്ക്ക് നേരെ ചിത്രം കാണാന്‍ എത്തിയ ഒരു സ്ത്രീ രംഗത്തെത്തുകയായിരുന്നു.അച്ഛനും സഹോദരിയ്ക്കുമൊപ്പം ഇരുന്ന തന്നെ വ്യക്തിപരമായി അവര്‍ അപമാനിച്ചു. ഞങ്ങള്‍ സിനിമാക്കാര്‍ അല്ലെന്നും ആണുങ്ങളുടെ ഇടയില്‍ ഇരുന്നു സിനിമ ആസ്വദിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കരഞ്ഞുകൊണ്ട്‌ താരം പറയുന്നു

“റോയല്‍ എന്‍ഫീല്‍ഡിന്‍റെ ക്ലാസിക് 500 പെഗാസസ് എത്തുന്നു” ഒപ്പം പുത്തൻ ഫീചേഴ്‌സും..കണ്ട് നോക്കൂ !!


ലിമിറ്റഡ് എഡിഷന്‍ ‘ക്ലാസിക് 500 പെഗാസസ്’ മോട്ടോര്‍സൈക്കിളുമായി റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് യുകെയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി അവതരിച്ചു. കമ്ബനി ആകെമൊത്തം ആയിരം ലിമിറ്റഡ് എഡിഷന്‍ പെഗാസസുകളെ മാത്രമെ നിര്‍മ്മിക്കുകയുള്ളു. ഇതില്‍ 190 എണ്ണം ബ്രിട്ടണിലും 250 പെഗാസസ് എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് കമ്ബനി നിശ്ചയിച്ചിരിക്കുന്ന വില 4,999 പൗണ്ടാണ്. ഇന്ത്യന്‍ വിപണിയില്‍ മോട്ടോര്‍സൈക്കിളിന് നാലര ലക്ഷം രൂപയ്ക്ക് മേലെ വില രേഖപ്പെടുത്തും. ജൂലായ് മാസം മുതല്‍ ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കുമെന്നാണ് സൂചന.പട്ടാളശൈലിയിലുള്ള ക്യാന്‍വാസ് പാരിയറുകള്‍ പൊഗസസ് എഡിഷനില്‍ പ്രത്യേകം എടുത്തുപറയണം. എയര്‍ഫില്‍ട്ടറിനെ വരിഞ്ഞുമുറുക്കിയ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ പ്രധാന ഫീച്ചറുകളാണ്. ഈ പതിപ്പ് ഒലീവ് ഡ്രാബ് ഗ്രീന്‍, സര്‍വീസ് ബ്രൗണ്‍ എന്നീ രണ്ടു നിറങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങുക. എന്നാല്‍, സര്‍വീസ് ബ്രൗണ്‍ നിറത്തില്‍ മാത്രമായിരിക്കും ക്ലാസിക് 500 പെഗാസസ് ഇന്ത്യന്‍ മണ്ണില്‍ വില്‍പനയ്ക്ക് എത്തുക.

‘അമ്മ മഴവില്ല്’ ഗ്രീന്‍ റൂമില്‍ ‘അലാവുദീന്റെ ഡ്രെസ്സും ഇട്ട് കാലില്‍ ഐസ് വച്ചിരിക്കും; അപ്പോള്‍ തന്നെ ഡ്രെസ്സ് മാറി അതെ കാലും വച്ചു ഡാന്‍സ് കളിക്കാനും പോകും… ദുല്‍ഖറിനെ കുറിച്ച്‌ മമ്മൂട്ടിയുടെ പേഴ്സനല്‍ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അമ്മ മഴവില്ല് ഷോയുടെ ഡാന്‍സ് റിഹേഴ്സലിനിടെ ദുല്‍ക്കറിന്റെ ഇടത്തെ കാലിന് ചെറിയ പൊട്ടലുണ്ടായിരുന്നു. എന്നാല്‍ ആ പരുക്ക് വക വയ്ക്കാതെ ദുല്ഖര്‍ എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നു.

ആദ്യമായാണ് ഒരു സ്റ്റേജ് ഷോയില്‍ ദുല്‍ക്കര്‍ നൃത്തം അവതരിപ്പിക്കുന്നത്. ഏറെ പ്രശംസ ഏറ്റുവാങ്ങിയ അവതരണമാണ് ദുല്ഖര്‍ കാഴ്ചവച്ചത്. എന്നാല്‍ കാലിന് പരിക്കേറ്റ ദുല്‍ക്കര്‍ പക്ഷെ അതിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകള്‍ വലുതാനെന്ന് പറയുകയാണ്‌ മമ്മൂട്ടിയുടെ പേഴ്സനല്‍ കോസ്റ്റ്യൂമറായ അഭിജിത്ത് നായര്‍.

‘ഗ്രീന്‍ റൂമില്‍ അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലില്‍ ഐസ് വച്ചിരിക്കും. അപ്പോള്‍ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാന്‍സ് കളിക്കാനും പോകും. കാണുന്ന നമുക്കെ പേടിയുള്ളൂ.’

രണ്ടാഴ്ച മുമ്ബ് കാലിനേറ്റ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ല എന്നാണ് ദുല്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍ പരുക്കിന്റെ ഒരു സൂചനയും തരാതെയായിരുന്നു അമ്മ മഴവില്ലിലുടനീളം താരം പങ്കെടുത്തത്.

അനന്യയുടെ സ്വപ്‌നയാത്ര: വീട്ടില്‍പോലും പറയാതെ ഒരുദിവസം ഇറങ്ങിപ്പോയി, ആഞ്ജനേയനെക്കുറിച്ച്‌ അനന്യയ്ക്ക് പറയാനുള്ളത്


പെട്ടെന്നായിരുന്നു അനന്യയുടെ ജീവിതത്തില്‍ ദുഃഖങ്ങള്‍ കടന്നു വന്നത്. ആഞ്ജനേയനുമായുള്ള ബന്ധത്തെ തുടര്‍ന്ന് വീട്ടുകാരെ പോലും ഉപേക്ഷിച്ച്‌ ജീവിക്കേണ്ടി വന്ന നടിയാണ് അനന്യ.എന്നാല്‍, അനന്യ ഇപ്പോള്‍ സന്തോഷവതിയാണെന്നാണ് പറയുന്നത്. ആഞ്ജനേയന്റെ രണ്ടാം വിവാഹം ആയിരുന്നാല്‍ കൂടി നല്ല സംരക്ഷണമാണ് അദ്ദേഹത്തില്‍നിന്നു ലഭിക്കുന്നതെന്ന് അനന്യ പറഞ്ഞിരുന്നു.

ഒരു ദിവസം ഭര്‍ത്താവ് ആഞ്ജനേയനോടൊപ്പം വീട്ടില്‍ പോലും പറയാതെ, ഒരു സ്വേറ്റര്‍ പോലും കരുതാതെ ഹിമാലയത്തിലെ ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളിലേക്ക് യാത്ര തിരിച്ചത്. പണ്ടേയുള്ള സ്വപ്നമാണ് ഹിമാലയത്തിലേക്കൊരു യാത്രയെന്ന് അനന്യ പറയുന്നു. അതിനെ കുറിച്ചൊക്കെ ആലോചിച്ചിരിക്കവേയാണ് ആ ക്ഷേത്രങ്ങളെ കുറിച്ചോര്‍ത്തത്.നമുക്ക് പോയാലോ എന്നു വെറുതെ ചോദിച്ചപ്പോള്‍ ആള് സമ്മതം പറഞ്ഞു, പിന്നെ താമസിച്ചില്ല, ഡല്‍ഹി വഴി കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കുമുള്ള യാത്ര തുടങ്ങി.അദ്ദേഹം വളരെ സപ്പോര്‍ട്ടീവാണ്. അതുകൊണ്ടുതന്നെ മറ്റ് സങ്കടങ്ങളൊന്നും തന്നെ തളര്‍ത്തിയില്ല. എല്ലാം തരണം ചെയ്ത് ഇവിടം വരെ എത്തി. നല്ല സിനിമകള്‍ ചെയ്യാനായാണ് അനന്യ സിനിമയിലൊരു ചെറിയ ഇടവേള എടുത്തത്.

ശക്തമായ കഥാപാത്രവുമായി വീണ്ടും തിരിച്ചുവരുന്നുവെന്നാണ് അനന്യയ്ക്ക് പറയാനുള്ളത്.

‘ഗ്രീന്‍ റൂമില്‍ കാലില്‍ ഐസ് വച്ചിരിക്കും. അതെ കാലും വച്ചു ഡ്രെസ്സും മാറി ഡാന്‍സ് കളിക്കാനും പോകും’ , അമ്മ മഴവില്ലിന് പിന്നിലെ ദുൽഖറിന്റെ അവസ്ഥ പുറത്ത് !!

അമ്മ മഴവില്ല് ഷോയുടെ ഡാന്‍സ് റിഹേഴ്സലിനിടെ ദുല്‍ക്കറിന്റെ ഇടത്തെ കാലിന് ചെറിയ പൊട്ടലുണ്ടായിരുന്നു. എന്നാല്‍ ആ പരുക്ക് വക വയ്ക്കാതെ ദുല്ഖര്‍ എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നു.

ആദ്യമായാണ് ഒരു സ്റ്റേജ് ഷോയില്‍ ദുല്‍ക്കര്‍ നൃത്തം അവതരിപ്പിക്കുന്നത്. ഏറെ പ്രശംസ ഏറ്റുവാങ്ങിയ അവതരണമാണ് ദുല്ഖര്‍ കാഴ്ചവച്ചത്. എന്നാല്‍ കാലിന് പരിക്കേറ്റ ദുല്‍ക്കര്‍ പക്ഷെ അതിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകള്‍ വലുതാനെന്ന് പറയുകയാണ്‌ മമ്മൂട്ടിയുടെ പേഴ്സനല്‍ കോസ്റ്റ്യൂമറായ അഭിജിത്ത് നായര്‍.

‘ഗ്രീന്‍ റൂമില്‍ അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലില്‍ ഐസ് വച്ചിരിക്കും. അപ്പോള്‍ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാന്‍സ് കളിക്കാനും പോകും. കാണുന്ന നമുക്കെ പേടിയുള്ളൂ.’

രണ്ടാഴ്ച മുമ്ബ് കാലിനേറ്റ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ല എന്നാണ് ദുല്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍ പരുക്കിന്റെ ഒരു സൂചനയും തരാതെയായിരുന്നു അമ്മ മഴവില്ലിലുടനീളം താരം പങ്കെടുത്തത്.

ഫഹദ് ഫാസിലിന്‍റെ തള്ളിനെക്കുറിച്ച്‌ കുഞ്ചാക്കോ ബോബന്‍റെ വെളിപ്പെടുത്തല്‍, ഇതൊക്കെയാണ് ശരിക്കും തള്ള് !!


ഫഹദ് ഫാസിലിന്റെ ചെറുപ്പ കാലത്തെ തള്ളിന്റെ കഥ പരസ്യമാക്കി ചാക്കോച്ചാന്‍. ഒമ്ബതാം ക്ലാസിലോ മറ്റോ പഠിക്കുമ്ബോള്‍ ഫഹദ് പറഞ്ഞ കഥ.

‘ഒരിക്കല്‍ വാപ്പച്ചി (സംവിധായകന്‍ ഫാസില്‍) സിംഗപ്പൂരില്‍നിന്ന് വന്നപ്പോള്‍ ഒരു പെട്ടിയുണ്ടായിരുന്നു. ആ പെട്ടിയില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ തുറന്ന് നോക്കി. അപ്പോള്‍ അതിനകത്ത് കുറച്ച്‌ പൈപ്പ് കഷ്ണങ്ങള്‍. ഇവയെല്ലാം കൂടി കൂട്ടി യോജിപ്പിച്ച്‌ നോക്കി. അപ്പോഴാ മനസ്സിലായത് അത് ഒരു എകെ47 ആയിരുന്നെന്ന്’.

മഴവില്‍ മനോരമയുടെ സെലിബ്രിറ്റി ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോഴാണ് ഫഹദ് ഫാസിലിന്റെ പഴയകാല തള്ള്കഥ കുഞ്ചാക്കോ ബോബന്‍ പരസ്യപ്പെടുത്തിയത്. ഫഹദ് ഫാസിലിനെക്കുറിച്ച്‌ പുകഴ്ത്തി പറയാനുള്ള ടാസ്‌ക്ക് അവതാരകയായ ആര്യ ചാക്കോച്ചന് നല്‍കി. ഫഹദിനെക്കുറിച്ചുള്ള ‘തള്ള്’ കഴിഞ്ഞപ്പോഴാണ് ചാക്കോച്ചന്‍ ഫഹദിന്റെ തള്ള്കഥ പറയുന്നത്.

ബഡായ് ബംഗ്ലാവ് ഫെയിം ആര്യ അവതാരകയായ പരിപാടിയാണ് നക്ഷത്ര തിളക്കം. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഹരീഷും കുഞ്ചാക്കോ ബോബനും പരിപാടിയ്‌ക്കെത്തിയത്.

10 മിനുട്ടില്‍ 100 കോടിയുടെ കച്ചവടം; ചരിത്രം കുറിച്ച്‌ വണ്‍ പ്ലസ് 6; കിടിലന്‍ ഫീച്ചറുകള്‍ ഇങ്ങനെ


ആദ്യ വില്‍പ്പനയില്‍ തന്നെ ചരിത്രം കുറിച്ചിരിക്കുകയാണ് വണ്‍ പ്ലസ് 6. ക‍ഴിഞ്ഞ ദിവസം ആമസോണ്‍ വ‍ഴിയാണ് വണ്‍ പ്ലസ് 6 വില്‍പ്പനയ്ക്കെത്തിയത്. വില്‍പ്പനയ്ക്കെത്തി 10 മിനുട്ടിനുള്ളില്‍ തന്നെ മു‍ഴുവന്‍ സ്റ്റോക്കും വിറ്റു തീര്‍ന്നു.ഇന്ത്യയില്‍ നിന്ന് മാത്രം ഈ ചൈനീസ് കമ്ബനി നേടിയത് 100 കോടി രൂപയുടെ കച്ചവടമാണ്. വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ തന്നെ മികച്ച നേട്ടമാണ് ഇത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ആറ് ജി.ബി റാം 64 ജി.ബി മെമ്മറി പതിപ്പിന് 34,999 രൂപയും എട്ട് ജി.ബി റാം 128 ജി.ബിക്ക് 39,999 രൂപയും എട്ട് ജി.ബി റാം 256 ജി.ബി മെമ്മറി പതിപ്പിന് 44,999 രൂപയുമാണ് ഇന്ത്യയില്‍ വില.6 ജിബി, 8 ജിബി റാം ഉള്ള രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. പോറലും പൊട്ടലുമില്ലാത്ത കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 ആണ് ഫോണിന് സംരക്ഷണം ഒരുക്കുന്നത്. 20 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് വണ്‍പ്ലസ് 6 ന്‍റെ മറ്റു പ്രധാന ഫീച്ചറുകള്‍.

ഫ്രണ്ട് കാമറക്കൊപ്പമുള്ള ഫേസ് അണ്‍ലോക്ക് സെന്‍സര്‍ വഴി ഫോണ്‍ തുറക്കാന്‍ 0.4 സെക്കന്‍ഡില്‍ താഴെ മാത്രം സമയം മതിയാകും. 3300 എംഎഎപ്പ് ആണ്‍ ബാറ്ററി.

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു !!


നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം.

സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന്‍ 40ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്ബഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തച്ചങ്കരി ഹൈടെക് വിദ്യ തുടങ്ങി, ഇനി..കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് വേണ്ട..സംഭവം പൊളിച്ചു !!


കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ പഴയ കെ.എസ്.ആര്‍.ടി.സി അല്ല. ടിക്കറ്റ് എടുക്കാന്‍വരെ ഹൈടെക് വിദ്യകളാണ്.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനായി പുതിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ വരികയാണ്. എ.ടി.എം കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡ് മൊബൈല്‍ സിമ്മിലെന്നപോലെ റീ ചാര്‍ജ് ചെയ്യാം. യാത്ര ചെയ്യുന്നതിനനുസരിച്ച്‌ കാര്‍ഡിലെ പണംതീരും.

1000, 2000 രൂപയുടെ സ്മാര്‍ട്ട് കാര്‍ഡാണ് ഇറക്കുന്നത്. കാര്‍ഡ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ ഉരയ്ക്കുമ്ബോള്‍ യാത്ര ചെയ്യേണ്ട ദൂരത്തിനു വേണ്ട പണം ഈടാക്കപ്പെടും. ഓര്‍ഡിനറി ബസിലും സൂപ്പര്‍ഫാസ്റ്റിലുമൊക്കെ സ്മാര്‍ട്ട് കാര്‍ഡുമായി യാത്ര ചെയ്യാം. ഇതിനായുള്ള കാര്‍ഡ് റീ ചാര്‍ജ് എല്ലാ ഡിപ്പോയില്‍ നിന്നും ചെയ്യാം. കാശ് തീര്‍ന്നാല്‍ കണ്ടക്ടര്‍ റീ ചാര്‍ജ് ചെയ്തു നല്‍കുകയും ചെയ്യും.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടാണ് പദ്ധതിക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി കോര്‍പറേഷന്റെ കമ്ബ്യൂട്ടര്‍ സംവിധാനം പരിഷ്‌കരിക്കും. ഇപ്പോഴത്തെ ടിക്കറ്റ് മെഷീനുകളുടെ സ്ഥാനത്ത് പുതിയത് വരും. പുതിയ പദ്ധതിക്കായി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാനാണ് കോര്‍പറേഷന്‍ മാനേജ്‌മെന്റിന്റെ തീരുമാനം.

റിസര്‍വ് ചെയ്ത് പ്രിന്റൗട്ടുമായി യാത്ര ചെയ്യുന്ന ഇപ്പോഴത്തെ രീതിക്കു പകരം ക്യു.ആര്‍.ടി കോഡ് ഏര്‍പ്പെടുത്താനും തീരുമാനമായി. ടോമിന്‍ തച്ചങ്കരി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോഴാണ് അവിടത്തെ ബസുകളിലെ ഈ സംവിധാനം ഇവിടെയും പ്രയോഗിക്കാനാകുമെന്ന് കണ്ടെത്തിയത്. മൊബൈല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ക്യു.ആര്‍.ടി കോഡ് ടിക്കറ്റ് മെഷീനില്‍ കാണിച്ചാല്‍ യാത്ര ചെയ്യാം.

നിപ വൈറസ് ബാധ: ബോധവല്‍ക്കരണവുമായി മോഹന്‍ലാല്‍..കണ്ട് നോക്കൂ !!


മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം : നിപ വൈറസ് ബാധമൂലം മൂന്ന് മരണങ്ങള്‍ കോഴിക്കോട് ജില്ലയില്‍ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവില്‍ ആശങ്കപ്പെടേണ്ടതോ, ഭീതിയില്‍ ആവേണ്ടെതുമായ സാഹചര്യം ഇല്ല. എന്നാല്‍ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാന്‍ കഴിയും. നിലവില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്ബോള്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും, സുരക്ഷാമാര്‍ഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും കേള്‍ക്കുകയും പാലിക്കുകയും ചെയുക..!ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാല്‍ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം.