കൂടെ കിടന്നാലും ഒരാഴ്ച കഴിയുമ്ബോള്‍ അവര്‍ അതു മറക്കും;ഇല്യാന ഡിക്രൂസ്

സിനിമയില്‍ വര്‍ധിച്ചു വരുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ തുറന്നു പറഞ്ഞ് പല നടിമാരും രംഗത്തു വന്നിരുന്നു. എന്നാല്‍ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച്‌ നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന.

സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇല്യാന പറഞ്ഞു.

ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഇല്യാന പറയുന്നതിങ്ങനെ. സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവി കളയുകയാണ് ബോളിവുഡിലെ പല വമ്ബന്മാരുടെയും സ്ഥിരം പദ്ധതിയെന്ന് ഇല്യാന പറയുന്നു. കുറച്ച്‌ കാലങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി.

ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയതെന്ന് ഇല്യാന വ്യക്തമാക്കി.

പലരും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണെന്നും ഇല്യാന അഭിപ്രായപ്പെടുന്നു. ഇത്തരം കാസ്റ്റിംഗ് കൗച്ച്‌ പരിപാടികള്‍ക്കെതിരെ വലിയൊരു താരനിര തന്നെ രംഗത്തെത്തിയാല്‍ അതിന് വലിയ രീതിയില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇല്യാന പറഞ്ഞു.

അനു ഇമ്മാനുവല്‍ തന്നോട് ആവശ്യപ്പെട്ടത് ഇതിന്: വെളിപ്പെടുത്തലുമായി അല്ലു അര്‍ജുന്‍

അനുവിന്റെ പുതിയ തെലുങ്ക് ചിത്രം സൂപ്പര്‍താരം അല്ലു അര്‍ജുവിനൊപ്പമാണ്. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ എന്ന അല്ലുവിന്റെ പുതിയ ചിത്രത്തിലാണ് അനു നായികയാവുന്നത്. വകന്തം വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്ററെതായി നേരത്തെ പോസ്റ്ററുകളും ടീസറുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തെലുങ്കിനു പുറമേ അല്ലുവിന് ഏറെ ആരാധകരുളള മലയാളത്തിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്.


ചിത്രീകരണത്തിനിടെ അനു അല്ലു അര്‍ജുനോട് ആവശ്യപ്പെട്ടൊരു കാര്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അല്ലു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രീകരണ സമയത്ത് ഒപ്പം നിന്നൊരു സെല്‍ഫിയെടുക്കാമോ എന്നായിരുന്നു അനു ആവശ്യപ്പെട്ടതെന്ന് അല്ലു വെളിപ്പെടുത്തി. അനുവിനോപ്പമുളള സെല്‍ഫിയും ഇതോടൊപ്പം അല്ലു പോസ്റ്റ് ചെയ്തിരുന്നു.

‘അതെങ്ങനെ വീട്ടുകാരോട് പറയും’; ലൈംഗികപീഡനം തുറന്നു പറഞ്ഞ് നടി നിവേദ

ഇത്തരം കുറ്റകൃത്യങ്ങളില്‍ പലപ്പോഴും പ്രതികളാവുന്നത് അപരിചിതരല്ല, നമുക്ക് പരിചയമുള്ളവര്‍ തന്നെയാണ്. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും അടക്കം നമുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ് ഈ അപരാധം ചെയ്യുന്നത്. നമ്മുടെ രക്ഷിതാക്കളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഇക്കാര്യങ്ങള്‍ നിങ്ങള്‍ കുഞ്ഞുങ്ങളുമായി സംസാരിക്കണം. അത് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ തുടങ്ങണം.തെറ്റായ സംസാരം എന്താണെന്നും തെറ്റായ സ്പര്‍ശം എന്താണെന്നും അവരെ പഠിപ്പിക്കണം. ഇത്തരം വേദനയിലൂടെയും മറ്റും അവര്‍ക്ക് എപ്പോഴാണ് പോകേണ്ടിവരിക എന്നറിയില്ല. സ്‌കൂളിലും ട്യൂഷന്‍ ക്ലാസിലും അയല്‍വീട്ടിലുമെല്ലാം എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല.

രഹസ്യമാക്കി വെച്ച കാലായുടെ കഥ വെളിപ്പെടുത്തി അഞ്ജലി പാട്ടീല്‍..!!

സെറ്റില്‍ ഉള്ളവര്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇടയ്ക്ക് ചിത്രത്തിന്റെ സംഘട്ടന രംഗം ചോര്‍ന്നിരുന്നു. ഇപ്പോഴിതാ, കാലായുടെ കഥ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അഞ്ജലി പാട്ടീല്‍. രാഷ്ട്രീയ വിഷയമാണ് കാലാ കൈകാര്യം ചെയ്യുന്നതെന്ന് അഞ്ജലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കാലാ ഒരു രാഷ്ട്രീയ ചിത്രമാണ്. പുയല്‍ ചാരുമതി ഗെയ്ഖ്‌വാഡ് എന്ന കഥാപാത്രമാണ് എന്റേത്. രജനിയുടെ കാമുകിയായി എത്തുന്നത് ഹ്യുമ ഖുറേഷി ആണ്. ചിത്രത്തില്‍ അതിപ്രധാനമായ കഥാപാത്രമാണ് എന്റേത്. രാഷ്ട്രീയ വിഷയം കാര്യമായി തന്നെ കാലാ കൈകാര്യം ചെയ്യുന്നുണ്ട്. രജനി സാറിനൊപ്പമുള്ള കുറേ രംഗങ്ങള്‍ എനിക്കുണ്ട്. മികച്ച രീതിയില്‍ തന്നെ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. നല്ല മനസ്സിന് ഉടമയാണ് രജനി സാര്‍. അദ്ദേഹത്തിന്റെ മനുഷ്യത്വവും അച്ചടക്കവും ഓരോര്‍ത്തരും കണ്ടുപഠിക്കേണ്ടതാണ്.

പ്രഭാസിന്റെ വധു ആകാൻ പോകുന്നത് അനുഷ്കയല്ല പകരം നിഹാരികയോ ??- വിശദീകരണവുമായി ചിരഞ്ജീവി.!!

ഗോസിപ്പു കോളങ്ങളിലെ നിറസാനനിധ്യമാണ് തെന്നിന്ത്യന്‍ താരം പ്രഭാസ്. താരത്തിന്റെ വിവാഹമാണ് സ്ഥിരാമയുള്ള ചര്‍ച്ച വിഷയം. തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടിയാണ് പ്രഭാസിനോടൊപ്പം സ്ഥിരം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്നത്. എന്നാല്‍ ഇത്തവണ പേരിന് ഒരു മാറ്റമുണ്ട്. പാപ്പരാസി കോളങ്ങളില്‍ ഇത്തവണ താരത്തിന്റെ വധുവിന്റെ സ്ഥാനത്ത് ചിരഞ്ജീവിയുടെ മരുമകളും നാഗേന്ദ്ര ബാബുവിന്റെ മകളുമായ നീഹാരികയാണ്. ഉടന്‍ തന്നെ ഇവര്‍ വിവാഹിതാരാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തയാണ് കാട്ടു തീ പോലെ പരക്കുന്നത്.

എന്നാല്‍ ഇതിനു മറുപടിയുമായി സാഹരികയുടെ അമ്മാവനും തെലുങ്ക് താരവുമായ ചിരഞ്ജീവി തന്നെ രംഗത്തെത്തിയിട്ടുണ്ട് . ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹരികയുടെ വിവാഹം വാര്‍ത്ത തെറ്റാണെന്ന് താരം പറഞ്ഞു. വിവാഹത്തെ കുറിച്ച്‌ തങ്ങളാരും ഇതുവരെ ചിന്തിച്ചിട്ടു പോലുമില്ല. ഇപ്പോള്‍ തന്റെ കരിയറുമായി മുന്നോട്ട് പോകാനാണ് പറഞ്ഞിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാവിലെ ഷൂട്ടിങ് സെറ്റില്‍ എത്തിയാലും കാരവനില്‍ നിന്ന് ഇറങ്ങുന്നത് ഉച്ചയാകുമ്പോള്‍ , മേയ്ക്കപ്പിനായി ചെലവഴിക്കുന്നത് മണിക്കൂറുകള്‍’; കീര്‍ത്തി സുരേഷിനെതിരെ തെന്നിന്ത്യന്‍ സിനിമാ ലോകം

നടി കീര്‍ത്തി സുരേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് തെലുങ്ക് സിനിമയിലെ സംവിധായകരും നിര്മാതാകളും എത്തിയിരിക്കുന്നത്.സംഭവം മറ്റൊന്നുമല്ല ഷൂട്ടിങ് സെറ്റില്‍ മേക്കപ്പിനായി നടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി.

തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. എത്ര നേരത്തെ സെറ്റിലെത്തിയാലും മേയ്ക്കപ്പെല്ലാം കഴിഞ്ഞ് കാരവനില്‍ നിന്ന് കീര്‍ത്തി ഇറങ്ങുമ്ബോള്‍ രാവിലെ 11മണികഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീര്‍ത്തി അത് മാറ്റാന്‍ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നും സിനിമയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

അതെ സമയം കീര്‍ത്തി ഇതിനെപറ്റി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഇത് ആരാധകരെയും കൂടുതല്‍ സംശയത്തില്‍ ആക്കുന്നുണ്ട്. എന്തിരുന്നാലും തെലുങ്ക് തമിഴ് സിനിമയില്‍ ചുരുക്കം സിനിമകള്‍ കൊണ്ട് കീര്‍ത്തി ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു നടിമാരും ഉണ്ടാക്കിയിട്ടില്ല.

വീരമാദേവിയായി സണ്ണി ലിയോണ്‍; ഷൂട്ടിംഗ് തുടങ്ങി വീഡിയോ കണ്ട് നോക്കൂ !!

സണ്ണി ലിയോണിനെ കുറിച്ച് പ്രേത്യേകിച്ച് പറയേണ്ടതില്ലെല്ലോ. സണ്ണി ലിയോണിനെ വെച്ച് വടിവുടയന് സംവിധാനം ചെയുന്ന ചിത്രമാണ് വീരമാ ദേവി.

സണ്ണി ലിയോണിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം വീര്‍മാദേവിയുടെ ഷൂട്ടിംഗ് തുടങ്ങി. തമിഴിനു പുറമേ മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമായി തയാറാക്കുന്ന ചിത്രത്തിലാണ് യോദ്ധാവിന്റെ വേഷത്തില്‍ സണ്ണി എത്തുന്നത്.

വിസി വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പിരീഡ് വാര്‍ മൂവിയാണ്. ശക്തമായൊരു രാജ്ഞിയുടെ കഥാപാത്രമാണ് സണ്ണി ലിയോണിനുള്ളത്.
നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ തെലുങ്ക് നടന്‍ നവ്ദീപാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. നാസറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും.

ശ്രയായുടെ വിവാഹ പ്രചരണം സത്യമോ ? ; മാതാപിതാക്കൾ വെളിപ്പെടുത്തുന്നു !!

ശ്രേയയുടെ വിവാഹ വാർത്തയെ തള്ളി മാതാപിതാക്കൾ. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയമായിരുന്നു ശ്രയയുടെ വിവാഹം. ഈ വരുന്ന മാർച്ചിൽ റഷ്യൻ കാമുകനൊപ്പമാണ് വിവാഹമെന്നും മാധ്യമങ്ങൾ പ്രചരിപ്പിച്ചു. എങ്കിൽ ഇപ്പോൾ ഇതിനെ എല്ലാം തള്ളിയാണ് ശ്രയയുടെ മാതാപിതാക്കൾ എത്തിയിരിക്കുന്നത്. ഇത് കള്ള പ്രചരണം ആണെന്നാണ് ശ്രയയുടെ അമ്മ പറയുന്നത്.

സുഹൃത്തിന്റെ വിവാഹ ചടങ്ങിന് പോകാനായി ശ്രയ ആഭരണങ്ങൾ വാങ്ങുകയുണ്ടായി ഇതിനെ തുടർന്നുണ്ടായ പുകിലാണ് ഇതെന്ന് ശ്രയായുടെ മാതാപിതാക്കൾ വെളി പ്പെടുത്തുന്നു.

ശ്രയയുടെ വിവാഹ റഷ്യൻ ക്രിക്കറ്റ് താരമാണെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്തായാലും കാര്യം കയ്യ് വിട്ടു പോയിരിക്കുകയാണ്. ശ്രയ ഇതിനെ പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നായികയാക്കാം, പക്ഷേ അഞ്ച് നിര്‍മ്മാതാക്കളും മാറി, മാറി ഉപയോഗിക്കും: കന്നഡ നിര്‍മ്മാതാവില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി സോളോയിലെ നായിക

‘കന്നഡ സിനിമയ്ക്കായുള്ള എന്റെ ആദ്യ മീറ്റിംഗ് തന്നെ നിരാശപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. അന്ന് എനിക്ക് 18 വയസ്സു മാത്രമെ പ്രായമുള്ളു. ഞാന്‍ ആ സിനിമ അവസാനം ചെയ്തില്ല. അതിന് മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ പ്രമുഖനായ ഒരു കന്നഡ നിര്‍മ്മാതാവ് എന്നോട് ഫോണില്‍ വിളിച്ചു പറഞ്ഞു, നായികയാക്കാം പക്ഷെ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും. ഞാനിത് ഇപ്പോഴും ഓര്‍ക്കുന്നു, ഞാന്‍ അയാള്‍ക്ക് കൊടുത്ത മറുപടി, ഞാന്‍ ചെരിപ്പ് ഇട്ടോണ്ടാണ് നടക്കുന്നത് എന്റെ അടുത്ത് വന്നാല്‍ ഞാന്‍ അത് വെച്ച് അടിക്കുമെന്നാണ്’- ശ്രുതി പറഞ്ഞു.

Image result for sruthi hariharan

‘ഈ സംഭവത്തിന് ശേഷം കന്നഡ ഇന്‍ഡസ്ട്രിയില്‍ ഈ കഥ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. ഇതിന് ശേഷം എനിക്ക് കന്നഡയില്‍നിന്ന് നിരവധി ഓഫറുകള്‍ വന്നു പക്ഷെ ഒരിക്കല്‍ പോലും ദുരനുഭവം പിന്നീട് നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ, തമിഴ് സിനിമയിലെ സ്ഥിതി അതായിരുന്നില്ല. ഒരു നിര്‍മ്മാതാവുമായി സമാനമായ രീതിയില്‍ വഴക്കിടേണ്ടി വന്നു. അതിന് ശേഷം ഇതുവരെ തമിഴില്‍നിന്ന് ഓഫറുകളൊന്നും വന്നിട്ടില്ല’ – ശ്രുതി പറഞ്ഞു

സിനിമാ സെറ്റില്‍ വെച്ച് അജിത്ത് നല്‍കിയ ഉപദേശം മറക്കാനാവത്തത്: പാര്‍വതി

അജിത്തിന്റെ എന്നെ അറിന്താല്‍, കമല്‍ഹാസന്റെ ഉത്തമ വില്ലന്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് സുപരിചിതയാണ് പാര്‍വ്വതി നായര്‍. ഉദയനിധി സ്റ്റാലിന്‍ നായകനാവുന്ന ‘നിമിര്‍’ ആണ് പാര്‍വ്വതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളം സിനിമ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കാണിത്. തമിഴ് ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ബിഹൈന്‍ഡ്‌വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ അജിത്തിനൊപ്പം വര്‍ക്ക് ചെയ്ത അനുഭവങ്ങളെക്കുറിച്ച് പാര്‍വ്വതി പങ്കുവച്ചു.

‘അജിത് സാര്‍ സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം അധികം ആരോടും സംസാരിക്കാറില്ല. പക്ഷേ ഒരാളുടെ മനസ്സ് അദ്ദേഹം കൃത്യമായി വായിച്ചെടുക്കും’ പാര്‍വ്വതി പറഞ്ഞു.

അജിത്ത് ചില ഉപദേശങ്ങളും തനിക്ക് തന്നുവെന്നും പാര്‍വ്വതി പറഞ്ഞു. ‘ജീവിതത്തില്‍ ഏറ്റവും പ്രധാനമായത് എന്താണെന്നും എന്താണ് വിജയമെന്നും എന്താണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞുതന്നു. ഒരു വലിയ സിനിമയില്‍ അഭിനയിച്ചാല്‍ അല്ല സന്തോഷം കിട്ടുന്നത്. ജീവിതത്തില്‍ നല്ലവരും സത്യസന്ധരുമായ ആള്‍ക്കാരെ ഒപ്പം കിട്ടുന്നതിലാണ്. അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് ഞാനും കരുതുന്നു’ പാര്‍വ്വതി പറഞ്ഞു.

Content : theindiantelegram