കോലമാവ് കോകിലയിലെ കല്യാണ വയസ് ഇംഗ്ലീഷ് പാട്ടില്‍ നിന്ന് അടിച്ചു മാറ്റിയത് !!; വിശദീകരണവുമായി അനിരുദ്ധ്


നയന്‍താര ചിത്രം കോലമാവ് കോകിലയിലെ കല്യാണ വയസ് എന്ന് തുടങ്ങുന്ന പാട്ട് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ നൊടിയിട കൊണ്ട് വൈറലായ പാട്ട് വിവാദങ്ങളില്‍ പെടുകയും ചെയ്തു. നടന്‍ ശിവകാര്‍ത്തികേയന്‍ എഴുതിയ വരികള്‍ക്ക് അനിരുദ്ധ് ഈണമിട്ട് പാടിയ പാട്ടാണിത്. നയന്‍താരയും കൊമേഡിയനായ യോഗി ബാബുവുമാണ് ഈ പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്.

സാനന്റെ ഇംഗ്ലീഷ് പാട്ടായ ഡോണ്ട് ലൈയുമായി പാട്ടിന്റെ ഈണത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്ഷേപം. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി അനിരുദ്ധ് തന്നെ രംഗത്ത് എത്തി. ട്വിറ്ററിലൂടെയായിരുന്നു അനിരുദ്ധിന്റെ പ്രതികരണം.

നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രമാണ് കോലമാവ് കോകില. മയക്കുമരുന്നു വ്യാപാരിയുടെ കഥാപാത്രമായാണ് നയന്‍ അഭിനയിക്കുന്നത് എന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചനകള്‍. ശക്തമായ സ്ത്രീകേന്ദ്രീകൃത കഥാപാത്രമായി നയന്‍താര അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ നയന്‍ നായികയായ അറം വലിയ ഹിറ്റായിരുന്നു.

അന്ന് തെരുവുനായ, ഇന്ന് മണി ലോകമറിയുന്ന ഒരു സെലിബ്രിറ്റി; വില രണ്ട് കോടി ; കണ്ട് നോക്കൂ ഈ പട്ടിയുടെ വിസ്മയകരമായ കഥ !!

രജനിയുടെ കാല കരികാലയുടെ പോസ്റ്ററിലൂടെയാണ് മണിയെ ലോകം ആദ്യമായി കാണുന്നത്. ജര്‍മന്‍ ഷെപ്പേഡ്, ഡോബര്‍മാന്‍ തുടങ്ങിയ പട്ടികളെ അരികില്‍ ഇരുത്തി ഞെളിഞ്ഞിരിക്കുന്ന നായകനെ അല്ലെങ്കില്‍ വില്ലനെ കണ്ടുമാത്രം ശീലിച്ചിട്ടുള്ള പ്രേക്ഷകര്‍ക്ക് അതൊരു പുതുമയായിരുന്നു. രജനിക്കൊപ്പം ഒരു സാധാരണ നായയോ? , ചിലര്‍ നെറ്റി ചുളിച്ചു.മുപ്പത് വര്‍ഷങ്ങളായി ഡോഗ് ട്രെയിനറായി ജോലി ചെയ്യുന്ന സൈമണാണ് മണിയെ സിനിമയ്ക്ക് വേണ്ടി ഒരുക്കിയെടുത്തത്. തെരുവില്‍ സ്വതന്ത്രനായി ജീവിച്ച, തെരുവിന്റെ ദുസ്വഭാവങ്ങള്‍ ശീലിച്ച മണിയെ പരിശീലിപ്പിക്കാന്‍ തനിക്ക് അല്‍പം ബുദ്ധിമുട്ടേണ്ടി വന്നുവെന്നാണ് സൈമണ്‍ പറയുന്നത്.

‘രജനിസാറുക്ക് ഇവനെ റൊമ്ബ പുടിക്കും’ സൈമണ്‍ പറഞ്ഞു തുടങ്ങി.സിനിമയ്ക്കു വേണ്ടി ഒരു നായയെ വേണമെന്ന് പാ രഞ്ജിത്ത് എന്നോട് പറഞ്ഞു. ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍, ഡാല്‍മേഷന്‍, റോട്ട് വീലര്‍ തുടങ്ങിയ വിദേശ ബ്രീഡുകളെ ഞാന്‍ പാ രഞ്ജിത്തിന് കാണിച്ചു കൊടുത്തു. അദ്ദേഹത്തിന് ഒന്നിനെപ്പോലും ഇഷ്ടമായില്ല. രജനികാന്ത് സാറിനും അതേ ചിന്തയായിരുന്നു.

മുപ്പതോളം നായ്ക്കളെ രജനികാന്ത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ സൂപ്പര്‍ താരത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം നഷ്ടമാകുമോ എന്ന് സൈമണ്‍ ഭയന്നു. അങ്ങനെയിരിക്കെയാണ് ചെന്നൈയിലെ തെരുവില്‍ ആക്‌സ്മികമായി മണി സൈമണിന്റെ കണ്ണില്‍പ്പെടുന്നത്. ഉടന്‍ തന്നെ മണിയുടെ ഒരു ചിത്രമെടുത്ത് സൈമണ്‍ രജനിക്ക് അയച്ചു കൊടുത്തു. രജനിക്ക് മണിയെ വല്ലാതെ ഇഷ്ടമായി.

മണിയെ എടുത്ത് കൊണ്ട് വന്ന് ഉടന്‍ തന്നെ വേണ്ട വാക്‌സിനുകള്‍ നല്‍കി. സൂപ്പര്‍ താരത്തിനോടൊപ്പം വേഷമിട്ടതിനാല്‍ രണ്ടര വയസ്സുകാരനായ മണിക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. 2-3 കോടി രൂപവരെയാണ് അവന്റെ മൂല്യം. പക്ഷേ മണിയെ വിട്ടുകൊടുക്കാന്‍ സൈമണിന് മനസ്സ് വരുന്നില്ല. ആയിരത്തോളം സിനിമകളില്‍ സൈമണ്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ കബാലി ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണെന്ന് അദ്ദേഹം പറയുന്നു.

എനിക്ക് നിങ്ങളിലുള്ള ബഹുമാനം നഷ്ടപ്പെട്ടു’: സംവിധായികക്കെതിരെ ആഞ്ഞടിച്ച്‌ നടി

കഴിഞ്ഞ ദിവസം കാസ്റ്റിംഗ് കൗച്ച്‌ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് സൃത്ത സംവിധായക സരോജ് ഖാന് രംഗത്തെത്തിയിരുന്നു.

ഒരു അഭിമുഖത്തിലായിരുന്നു സരേജ് ഖാനിന്റെ വിവാദ പ്രസ്താവന. ഇതിനുളള തക്ക മറുപടിയുമായി താരം ശ്രീ രംഗത്തെത്തിയിട്ടുണ്ട്. സരോജ് മാം, എനിക്ക് നിങ്ങളിലുള്ള ബഹുമാനം നഷ്ടപ്പെട്ടു. യുവ നടിമാര്‍ക്ക് നിങ്ങള്‍ നേര്‍ വഴി കാണിച്ചുകൊടുക്കേണ്ടതായിരുന്നു.നിങ്ങളും നിര്‍മാതാക്കളുടെ അടിമയാണെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ശ്രീ പറഞ്ഞു. ശ്രീയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇതേ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവമാണ് ഇവര്‍ പുറലോകത്തെ അറിയിച്ചത്.

ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്. എന്നാല്‍ രാത്രിയായല്‍ പലരും കിടപ്പറ പങ്കിടാന്‍ ഉള്‍പ്പെടെ വിളിക്കുമെന്നും ഇവര്‍ പറ‍ഞ്ഞു. ഇതോടു കൂടി ശ്രീയയുടെ വാക്കുകള്‍ വെറുതെയല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.

‘ഞാന്‍ എന്ത് അഹങ്കാരമാണ് കാണിച്ചതെന്നറിയാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു, പക്ഷേ…’ സായ് പല്ലവി

നടി സായ് പല്ലവിയുടെ പെരുമാറ്റം സഹതാരങ്ങള്‍ക്ക് സഹിക്കാനാവുന്നില്ല എന്ന ആരോപണവുമായി നടന്‍ നാഗശൗര്യ കുറച്ച്‌ കാലം മുന്‍പ് രംഗത്തെത്തിയിരുന്നു. മിഡില്‍ ക്ലാസ് അബ്ബായിയുടെ ചിത്രീകരണത്തിനിടെ സായി പല്ലവി നായകന്‍ നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേത്തുടര്‍ന്ന് ഷൂട്ടിങ് സെറ്റില്‍ നിന്നും നാനി ഇറങ്ങിപ്പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ദിയയുടെ റിലീസിനോടനുബന്ധിച്ച്‌ നടന്ന ഒരു പരിപാടിയില്‍ സായിയോട് വീണ്ടും നാഗശൗര്യയുടെ ആരോപണങ്ങള്‍ക്കുള്ള പ്രതികരണം ആരായുകയാണ് മാധ്യമങ്ങള്‍.

‘സത്യമായിട്ടും എനിക്ക് നൗഗശൗര്യയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. വളരെ നല്ല നടനാണ് അദ്ദേഹം. പക്ഷേ അദ്ദേഹം എന്തുകൊണ്ട് എനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നറിയില്ല. എന്റെ ജോലി അല്ലാതെയുള്ള കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല.

ഞാന്‍ എന്ത് അഹങ്കാരമാണ് സെറ്റില്‍ കാണിച്ചതെന്നറിയാന്‍ നാഗശൗചര്യ വിളിച്ചിരുന്നു. പക്ഷേ അദ്ദേഹം കോളെടുത്തില്ല. എന്റെ കൂടെ ജോലി ചെയ്ത ആരുമായും എനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല’- സായ് പല്ലവി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകനായ സൂപ്പര്‍ താരത്തിനുള്ള സഞ്ചരിക്കുന്ന ജിംനേഷ്യം പുറത്തിറങ്ങി..വാഹനത്തിന് പ്രേത്യേതകള്‍ ഏറെയുണ്ട്

മുന്‍ പ്രധാനമന്ത്രി എച്ച്‌‍ഡി ദേവഗൗഡയുടെ കൊച്ചുമകനും കന്നഡ സൂപ്പര്‍ താരവുമായ നിഖില്‍ കുമാരസ്വാമിക്ക് വേണ്ടിയുള്ള സഞ്ചരിക്കുന്ന ജിം കോതമംഗലത്ത് നിന്ന് പുറത്തിറങ്ങി. കാരവന്‍ മോഡലില്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള സഞ്ചരിക്കുന്ന മള്‍ട്ടി ജിമ്മാണ് കോതമംഗലം ഓജസില്‍ നിന്ന് പുറത്തിറങ്ങിയത്.

ഈ സഞ്ചരിക്കുന്ന ജിം ഉടന്‍ നിഖിലിന്റെ ലൊക്കേഷനിലേക്ക് പാഞ്ഞെത്തും. 1.75 കോടി മുടക്കിലാണ് ജിം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സഞ്ചരിക്കുന്ന ജിം എന്ന ഖ്യാതിയില്‍ പുറത്തിറക്കിയ ഈ വാഹനം നിര്‍മിച്ചത് ടാറ്റയുടെ 1512 ബസ് ഷാസിയിലാണ്.ബോഡി ബില്‍ഡിങ്ങില്‍ അതീവ ശ്രദ്ധാലുവായ നിഖില്‍ സിനിമാ ചിത്രീകരണത്തിനായി നഗരംവിട്ടു ദൂരെസ്ഥലങ്ങളില്‍ പോകേണ്ടിവരുമ്ബോള്‍ പതിവു വ്യായാമം മുടങ്ങാതിരിക്കാനാണു സഞ്ചരിക്കുന്ന ജിംനേഷ്യം ഒരുക്കിയത്.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഈ സഞ്ചരിക്കുന്ന ജിമ്മില്‍ ഫിറ്റ് ചെയ്തിരിക്കുന്നത്. റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ജിമ്മിന്റെ ഡോറും സ്റ്റെപ്പും. പൂര്‍ണ്ണമായും ശീതീകരിച്ച ഇന്റരീയറിന്റെ ഫ്ലോറില്‍ ജിമ്മുകളില്‍ ഉപയോഗിക്കുന്നതരത്തിലുള്ള റബര്‍മാറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ ഇരുവശങ്ങളിലും കണ്ണാടിയുമുണ്ട്.ജിംനേഷ്യത്തോട് ചേര്‍ന്ന് ബാത്ത് റൂമും ഒരുക്കിയിട്ടുണ്ട്. കുളിക്കാനായി ഷവര്‍. ഹീറ്റര്‍, ഫാന്‍, ഫ്‌ളൈറ്റില്‍ ഉപയോഗിക്കുന്നതരം ക്ലോസെറ്റ്, തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് എല്‍.സി.ഡി. ടെലിവിഷനും സി.സി.ടി.വി. സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

സാധാരണ വാഹനങ്ങളെക്കാള്‍ അല്‍പം ഉയരക്കൂടുതലാണ് ഓജസ് നിര്‍മിച്ച ഈ സഞ്ചരിക്കുന്ന ജിമ്മിന്. ബോഡി ബില്‍ഡിങ് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഉയരം വര്‍ധിപ്പിച്ചത് എന്നാണ് ഓജസ് ഓട്ടോമൊബൈല്‍സ് ഉടമ ബിജു മാര്‍ക്കോസ് പറയുന്നത്.

പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ജിം ഉപകരണങ്ങള്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നതിനായി ചെറിയ മോഡിഫിക്കേഷനുകളും വരുത്തേണ്ടി വന്നു. സഞ്ചിരിക്കുന്ന ജിം കൂടാതെ ഒരു ക്യാരവാനും നിഖില്‍ കുമാരസ്വമിക്കായി ഓജസില്‍ നിര്‍മിക്കുന്നുണ്ട്.

ഏകദേശം ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ജിം പുറത്തിറങ്ങിയത്. സഞ്ചരിക്കുന്ന ജിം എന്ന ആശയവുമായി ഡിസി പോലുള്ള രാജ്യത്തെ പ്രമുഖ വാഹന മോഡിഫിക്കേഷന്‍ വര്‍ക്ക്ഷോപ്പുകളെ സമീപിച്ചിരുന്നുവെങ്കിലും അവരുടെ വര്‍ക്കുകളില്‍ താല്‍പര്യം തോന്നാത്തതിലാണ് ഓജസിനെ സമീപിച്ചത് എന്നാണ് വാഹനം ബാംഗ്ലൂരിവിലേക്ക് കൊണ്ടുപോകാനെത്തിയ നിഖില്‍ കുമാരസ്വാമിയുടെ മാനേജര്‍ പറയുന്നത്.

കൂടെ കിടന്നാലും ഒരാഴ്ച കഴിയുമ്ബോള്‍ അവര്‍ അതു മറക്കും;ഇല്യാന ഡിക്രൂസ്

സിനിമയില്‍ വര്‍ധിച്ചു വരുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ തുറന്നു പറഞ്ഞ് പല നടിമാരും രംഗത്തു വന്നിരുന്നു. എന്നാല്‍ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച്‌ നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന.

സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇല്യാന പറഞ്ഞു.

ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഇല്യാന പറയുന്നതിങ്ങനെ. സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവി കളയുകയാണ് ബോളിവുഡിലെ പല വമ്ബന്മാരുടെയും സ്ഥിരം പദ്ധതിയെന്ന് ഇല്യാന പറയുന്നു. കുറച്ച്‌ കാലങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി.

ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയതെന്ന് ഇല്യാന വ്യക്തമാക്കി.

പലരും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണെന്നും ഇല്യാന അഭിപ്രായപ്പെടുന്നു. ഇത്തരം കാസ്റ്റിംഗ് കൗച്ച്‌ പരിപാടികള്‍ക്കെതിരെ വലിയൊരു താരനിര തന്നെ രംഗത്തെത്തിയാല്‍ അതിന് വലിയ രീതിയില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇല്യാന പറഞ്ഞു.

അനു ഇമ്മാനുവല്‍ തന്നോട് ആവശ്യപ്പെട്ടത് ഇതിന്: വെളിപ്പെടുത്തലുമായി അല്ലു അര്‍ജുന്‍

അനുവിന്റെ പുതിയ തെലുങ്ക് ചിത്രം സൂപ്പര്‍താരം അല്ലു അര്‍ജുവിനൊപ്പമാണ്. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ എന്ന അല്ലുവിന്റെ പുതിയ ചിത്രത്തിലാണ് അനു നായികയാവുന്നത്. വകന്തം വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്ററെതായി നേരത്തെ പോസ്റ്ററുകളും ടീസറുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തെലുങ്കിനു പുറമേ അല്ലുവിന് ഏറെ ആരാധകരുളള മലയാളത്തിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്.


ചിത്രീകരണത്തിനിടെ അനു അല്ലു അര്‍ജുനോട് ആവശ്യപ്പെട്ടൊരു കാര്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അല്ലു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രീകരണ സമയത്ത് ഒപ്പം നിന്നൊരു സെല്‍ഫിയെടുക്കാമോ എന്നായിരുന്നു അനു ആവശ്യപ്പെട്ടതെന്ന് അല്ലു വെളിപ്പെടുത്തി. അനുവിനോപ്പമുളള സെല്‍ഫിയും ഇതോടൊപ്പം അല്ലു പോസ്റ്റ് ചെയ്തിരുന്നു.

‘അതെങ്ങനെ വീട്ടുകാരോട് പറയും’; ലൈംഗികപീഡനം തുറന്നു പറഞ്ഞ് നടി നിവേദ

ഇത്തരം കുറ്റകൃത്യങ്ങളില്‍ പലപ്പോഴും പ്രതികളാവുന്നത് അപരിചിതരല്ല, നമുക്ക് പരിചയമുള്ളവര്‍ തന്നെയാണ്. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും അടക്കം നമുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ് ഈ അപരാധം ചെയ്യുന്നത്. നമ്മുടെ രക്ഷിതാക്കളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഇക്കാര്യങ്ങള്‍ നിങ്ങള്‍ കുഞ്ഞുങ്ങളുമായി സംസാരിക്കണം. അത് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ തുടങ്ങണം.തെറ്റായ സംസാരം എന്താണെന്നും തെറ്റായ സ്പര്‍ശം എന്താണെന്നും അവരെ പഠിപ്പിക്കണം. ഇത്തരം വേദനയിലൂടെയും മറ്റും അവര്‍ക്ക് എപ്പോഴാണ് പോകേണ്ടിവരിക എന്നറിയില്ല. സ്‌കൂളിലും ട്യൂഷന്‍ ക്ലാസിലും അയല്‍വീട്ടിലുമെല്ലാം എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല.

രഹസ്യമാക്കി വെച്ച കാലായുടെ കഥ വെളിപ്പെടുത്തി അഞ്ജലി പാട്ടീല്‍..!!

സെറ്റില്‍ ഉള്ളവര്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇടയ്ക്ക് ചിത്രത്തിന്റെ സംഘട്ടന രംഗം ചോര്‍ന്നിരുന്നു. ഇപ്പോഴിതാ, കാലായുടെ കഥ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അഞ്ജലി പാട്ടീല്‍. രാഷ്ട്രീയ വിഷയമാണ് കാലാ കൈകാര്യം ചെയ്യുന്നതെന്ന് അഞ്ജലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കാലാ ഒരു രാഷ്ട്രീയ ചിത്രമാണ്. പുയല്‍ ചാരുമതി ഗെയ്ഖ്‌വാഡ് എന്ന കഥാപാത്രമാണ് എന്റേത്. രജനിയുടെ കാമുകിയായി എത്തുന്നത് ഹ്യുമ ഖുറേഷി ആണ്. ചിത്രത്തില്‍ അതിപ്രധാനമായ കഥാപാത്രമാണ് എന്റേത്. രാഷ്ട്രീയ വിഷയം കാര്യമായി തന്നെ കാലാ കൈകാര്യം ചെയ്യുന്നുണ്ട്. രജനി സാറിനൊപ്പമുള്ള കുറേ രംഗങ്ങള്‍ എനിക്കുണ്ട്. മികച്ച രീതിയില്‍ തന്നെ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. നല്ല മനസ്സിന് ഉടമയാണ് രജനി സാര്‍. അദ്ദേഹത്തിന്റെ മനുഷ്യത്വവും അച്ചടക്കവും ഓരോര്‍ത്തരും കണ്ടുപഠിക്കേണ്ടതാണ്.

പ്രഭാസിന്റെ വധു ആകാൻ പോകുന്നത് അനുഷ്കയല്ല പകരം നിഹാരികയോ ??- വിശദീകരണവുമായി ചിരഞ്ജീവി.!!

ഗോസിപ്പു കോളങ്ങളിലെ നിറസാനനിധ്യമാണ് തെന്നിന്ത്യന്‍ താരം പ്രഭാസ്. താരത്തിന്റെ വിവാഹമാണ് സ്ഥിരാമയുള്ള ചര്‍ച്ച വിഷയം. തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടിയാണ് പ്രഭാസിനോടൊപ്പം സ്ഥിരം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്നത്. എന്നാല്‍ ഇത്തവണ പേരിന് ഒരു മാറ്റമുണ്ട്. പാപ്പരാസി കോളങ്ങളില്‍ ഇത്തവണ താരത്തിന്റെ വധുവിന്റെ സ്ഥാനത്ത് ചിരഞ്ജീവിയുടെ മരുമകളും നാഗേന്ദ്ര ബാബുവിന്റെ മകളുമായ നീഹാരികയാണ്. ഉടന്‍ തന്നെ ഇവര്‍ വിവാഹിതാരാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തയാണ് കാട്ടു തീ പോലെ പരക്കുന്നത്.

എന്നാല്‍ ഇതിനു മറുപടിയുമായി സാഹരികയുടെ അമ്മാവനും തെലുങ്ക് താരവുമായ ചിരഞ്ജീവി തന്നെ രംഗത്തെത്തിയിട്ടുണ്ട് . ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹരികയുടെ വിവാഹം വാര്‍ത്ത തെറ്റാണെന്ന് താരം പറഞ്ഞു. വിവാഹത്തെ കുറിച്ച്‌ തങ്ങളാരും ഇതുവരെ ചിന്തിച്ചിട്ടു പോലുമില്ല. ഇപ്പോള്‍ തന്റെ കരിയറുമായി മുന്നോട്ട് പോകാനാണ് പറഞ്ഞിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.