നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു !!


നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം.

സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന്‍ 40ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്ബഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തച്ചങ്കരി ഹൈടെക് വിദ്യ തുടങ്ങി, ഇനി..കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് വേണ്ട..സംഭവം പൊളിച്ചു !!


കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ പഴയ കെ.എസ്.ആര്‍.ടി.സി അല്ല. ടിക്കറ്റ് എടുക്കാന്‍വരെ ഹൈടെക് വിദ്യകളാണ്.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനായി പുതിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ വരികയാണ്. എ.ടി.എം കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡ് മൊബൈല്‍ സിമ്മിലെന്നപോലെ റീ ചാര്‍ജ് ചെയ്യാം. യാത്ര ചെയ്യുന്നതിനനുസരിച്ച്‌ കാര്‍ഡിലെ പണംതീരും.

1000, 2000 രൂപയുടെ സ്മാര്‍ട്ട് കാര്‍ഡാണ് ഇറക്കുന്നത്. കാര്‍ഡ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ ഉരയ്ക്കുമ്ബോള്‍ യാത്ര ചെയ്യേണ്ട ദൂരത്തിനു വേണ്ട പണം ഈടാക്കപ്പെടും. ഓര്‍ഡിനറി ബസിലും സൂപ്പര്‍ഫാസ്റ്റിലുമൊക്കെ സ്മാര്‍ട്ട് കാര്‍ഡുമായി യാത്ര ചെയ്യാം. ഇതിനായുള്ള കാര്‍ഡ് റീ ചാര്‍ജ് എല്ലാ ഡിപ്പോയില്‍ നിന്നും ചെയ്യാം. കാശ് തീര്‍ന്നാല്‍ കണ്ടക്ടര്‍ റീ ചാര്‍ജ് ചെയ്തു നല്‍കുകയും ചെയ്യും.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടാണ് പദ്ധതിക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി കോര്‍പറേഷന്റെ കമ്ബ്യൂട്ടര്‍ സംവിധാനം പരിഷ്‌കരിക്കും. ഇപ്പോഴത്തെ ടിക്കറ്റ് മെഷീനുകളുടെ സ്ഥാനത്ത് പുതിയത് വരും. പുതിയ പദ്ധതിക്കായി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാനാണ് കോര്‍പറേഷന്‍ മാനേജ്‌മെന്റിന്റെ തീരുമാനം.

റിസര്‍വ് ചെയ്ത് പ്രിന്റൗട്ടുമായി യാത്ര ചെയ്യുന്ന ഇപ്പോഴത്തെ രീതിക്കു പകരം ക്യു.ആര്‍.ടി കോഡ് ഏര്‍പ്പെടുത്താനും തീരുമാനമായി. ടോമിന്‍ തച്ചങ്കരി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോഴാണ് അവിടത്തെ ബസുകളിലെ ഈ സംവിധാനം ഇവിടെയും പ്രയോഗിക്കാനാകുമെന്ന് കണ്ടെത്തിയത്. മൊബൈല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ക്യു.ആര്‍.ടി കോഡ് ടിക്കറ്റ് മെഷീനില്‍ കാണിച്ചാല്‍ യാത്ര ചെയ്യാം.

നിപ വൈറസ് ബാധ: ബോധവല്‍ക്കരണവുമായി മോഹന്‍ലാല്‍..കണ്ട് നോക്കൂ !!


മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം : നിപ വൈറസ് ബാധമൂലം മൂന്ന് മരണങ്ങള്‍ കോഴിക്കോട് ജില്ലയില്‍ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവില്‍ ആശങ്കപ്പെടേണ്ടതോ, ഭീതിയില്‍ ആവേണ്ടെതുമായ സാഹചര്യം ഇല്ല. എന്നാല്‍ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാന്‍ കഴിയും. നിലവില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്ബോള്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും, സുരക്ഷാമാര്‍ഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും കേള്‍ക്കുകയും പാലിക്കുകയും ചെയുക..!ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാല്‍ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം.

പൈപ്പ് കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഏകെ47 ഉണ്ടാക്കിയ ഫഹദ് ഫാസിലിന്റെ തള്ള് കഥ പരസ്യമാക്കി ചാക്കോച്ചന്‍


ഫഹദ് ഫാസിലിന്റെ ചെറുപ്പ കാലത്തെ തള്ളിന്റെ കഥ പരസ്യമാക്കി ചാക്കോച്ചാന്‍. ഒമ്ബതാം ക്ലാസിലോ മറ്റോ പഠിക്കുമ്ബോള്‍ ഫഹദ് പറഞ്ഞ കഥ.

‘ഒരിക്കല്‍ വാപ്പച്ചി (സംവിധായകന്‍ ഫാസില്‍) സിംഗപ്പൂരില്‍നിന്ന് വന്നപ്പോള്‍ ഒരു പെട്ടിയുണ്ടായിരുന്നു. ആ പെട്ടിയില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ തുറന്ന് നോക്കി. അപ്പോള്‍ അതിനകത്ത് കുറച്ച്‌ പൈപ്പ് കഷ്ണങ്ങള്‍. ഇവയെല്ലാം കൂടി കൂട്ടി യോജിപ്പിച്ച്‌ നോക്കി. അപ്പോഴാ മനസ്സിലായത് അത് ഒരു എകെ47 ആയിരുന്നെന്ന്’.

മഴവില്‍ മനോരമയുടെ സെലിബ്രിറ്റി ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോഴാണ് ഫഹദ് ഫാസിലിന്റെ പഴയകാല തള്ള്കഥ കുഞ്ചാക്കോ ബോബന്‍ പരസ്യപ്പെടുത്തിയത്. ഫഹദ് ഫാസിലിനെക്കുറിച്ച്‌ പുകഴ്ത്തി പറയാനുള്ള ടാസ്‌ക്ക് അവതാരകയായ ആര്യ ചാക്കോച്ചന് നല്‍കി. ഫഹദിനെക്കുറിച്ചുള്ള ‘തള്ള്’ കഴിഞ്ഞപ്പോഴാണ് ചാക്കോച്ചന്‍ ഫഹദിന്റെ തള്ള്കഥ പറയുന്നത്.

ബഡായ് ബംഗ്ലാവ് ഫെയിം ആര്യ അവതാരകയായ പരിപാടിയാണ് നക്ഷത്ര തിളക്കം. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഹരീഷും കുഞ്ചാക്കോ ബോബനും പരിപാടിയ്‌ക്കെത്തിയത്.

കോലമാവ് കോകിലയിലെ കല്യാണ വയസ് ഇംഗ്ലീഷ് പാട്ടില്‍ നിന്ന് അടിച്ചു മാറ്റിയത് !!; വിശദീകരണവുമായി അനിരുദ്ധ്


നയന്‍താര ചിത്രം കോലമാവ് കോകിലയിലെ കല്യാണ വയസ് എന്ന് തുടങ്ങുന്ന പാട്ട് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ നൊടിയിട കൊണ്ട് വൈറലായ പാട്ട് വിവാദങ്ങളില്‍ പെടുകയും ചെയ്തു. നടന്‍ ശിവകാര്‍ത്തികേയന്‍ എഴുതിയ വരികള്‍ക്ക് അനിരുദ്ധ് ഈണമിട്ട് പാടിയ പാട്ടാണിത്. നയന്‍താരയും കൊമേഡിയനായ യോഗി ബാബുവുമാണ് ഈ പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്.

സാനന്റെ ഇംഗ്ലീഷ് പാട്ടായ ഡോണ്ട് ലൈയുമായി പാട്ടിന്റെ ഈണത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്ഷേപം. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി അനിരുദ്ധ് തന്നെ രംഗത്ത് എത്തി. ട്വിറ്ററിലൂടെയായിരുന്നു അനിരുദ്ധിന്റെ പ്രതികരണം.

നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രമാണ് കോലമാവ് കോകില. മയക്കുമരുന്നു വ്യാപാരിയുടെ കഥാപാത്രമായാണ് നയന്‍ അഭിനയിക്കുന്നത് എന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചനകള്‍. ശക്തമായ സ്ത്രീകേന്ദ്രീകൃത കഥാപാത്രമായി നയന്‍താര അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ നയന്‍ നായികയായ അറം വലിയ ഹിറ്റായിരുന്നു.

കഞ്ചാവ് വലിച്ച് സിനിമ എടുക്കുന്നവരെക്കുറിച്ച് ശ്രീനിവാസന്‍ ! സംഭവം പൊളിച്ചു !!


കഞ്ചാവ് വലിച്ച് സിനിമ എടുക്കുന്നവരെ പിടിച്ചു അകത്തിടണമെന്നു നടന്‍ ശ്രീനിവാസന്‍. ജനിക്കുമ്പോള്‍ കിട്ടുന്നത് വലിക്കുമ്പോള്‍ കിട്ടില്ല എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ ശ്രീനിവാസന്റെ പരിഹാസം. കഞ്ചാവ് വലിച്ച് സിനിമ ചെയ്യുന്ന ആരായാലും അവരെ പിടിച്ചു അകത്തിടണം.തിരക്കഥ കത്തിച്ച് കളഞ്ഞിട്ടു സിനിമ ചെയ്യണം എന്ന രാജീവ് രവിയുടെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനിവാസന്റെ സിനിമകള്‍ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇടത്തരക്കാരുടെ വിഷയം എടുത്തു വെറുതെ ചൂഷണം ചെയ്യുകയാണെന്നും അത്തരം സിനിമകള്‍ ശരിക്കും വെറുപ്പ്‌ ഉണ്ടാക്കുന്നതെന്നുമായിരുന്നു രാജീവ്‌ രവിയുടെ ആരോപണം. ഇത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

രാജീവ്‌ രവിയുടെ പരാമര്‍ശം ഒരിക്കലും മറുപടി അര്‍ഹിക്കുന്നതല്ലെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. കഞ്ചാവ് വലിച്ച് സിനിമ ചെയ്യുന്നവര്‍ ഇവിടെയുണ്ട് എന്നാല്‍ രാജീവ്‌ രവി അങ്ങനെയുള്ള ആളാണോ എന്ന് തനിക്ക് അറിയില്ല, രാജീവ്‌ രവി കഞ്ചാവ് വലിച്ചാണ് സിനിമ എടുക്കുന്നതെങ്കില്‍ അയാളെയും പിടിച്ച് അകത്തിടാമെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

സാംസങ്ങ് ഗാലക്‌സി എസ് 9 വെറും 9900 രൂപക്ക്! ഞെട്ടിക്കുന്ന ഓഫറുമായി എയർടെൽ !!


ഒരു 9,900 രൂപ മുടക്കി 57,900 വില വരുന്ന സാംസങ്ങ് ഗാലക്‌സി എസ് 9 വാങ്ങിയാലോ? അല്ലെങ്കില്‍ ഒരു 10500 മുടക്കി 58500 വിലവരുന്ന ഐഫോണ്‍ 8 വാങ്ങിയാലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ചിന്തിക്കാന്‍ വരട്ടെ. സംഭവം സാധ്യമാണ്. എയര്‍ടെല്‍ നല്‍കുന്ന ഓഫറുകളിലൂടെയാണ് ഉപഭോക്താവിന് 57,900 വിലയുള്ള സാംസങ്ങ് ഗാലക്‌സി എസ് 9 9,900 രൂപ മുടക്കി സ്വന്തമാക്കാന്‍ സാധിക്കുക.

എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ വഴിയാണ് ഈ ഓഫറുകള്‍ ലഭ്യമാകുക. സാംസങ്ങ് ഗാലക്‌സി എസ് 9, ഗാലക്‌സി എസ് 9 പ്ലസ്, ഐഫോണ്‍ എക്സ്, ഐഫോണ്‍ 8 തുടങ്ങി മൊത്തം 7 ഫോണുകള്‍ ക്ക് ഈ ഓഫര്‍ ലഭ്യമാണ്. എയര്‍ടെല്ലിന്റെ രണ്ടു വര്‍ഷത്തേക്കുള്ള ഓരോ മോഡലിനും അനുസരിച്ചുള്ള പോസ്റ്റ് പൈഡ് പ്ലാന്‍ തിരഞ്ഞെടുത്ത് ആദ്യമടക്കേണ്ട ചെറിയ തുക അടച്ചു ഫോണ്‍ സ്വന്തമാക്കാം.

ഗാലക്‌സി എസ് 9 ആണെങ്കില്‍ 9900 രൂപയാണ് അടയ്‌ക്കേണ്ടത്. തുടര്‍ന്ന് എയര്‍ടെല്‍ പോസ്റ്റ് പൈഡ് പ്ലാന്‍ എടുക്കണം. ഒരു മാസത്തേക്ക് 2499 വരുന്നതാണ് പ്ലാന്‍. പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ഒരു മാസം 80 ജിബി ഡാറ്റ, ഒരു വര്‍ഷത്തേക്ക് സൗജന്യ ആമസോണ്‍ സേവനം, സൗജന്യ ഫോണ്‍ ഡാമേജ് സംരക്ഷണം എന്നിവയെല്ലാം തന്നെ ലഭിക്കും.

ഇതിനായി ചെയ്യേണ്ടത് ആദ്യം എയര്‍ടെല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഫോണ്‍ തിരഞ്ഞെടുക്കുക. അതില്‍ ക്ലിക്ക് ചെയ്ത് ഓഫറുകളും മുന്‍കൂട്ടി അടയ്‌ക്കേണ്ട തുകയും മനസ്സിലാക്കുക. ശേഷം മൊബൈല്‍ നമ്ബര്‍ ഓടിപി ഉപയോഗിച്ച്‌ വെരിഫൈ ചെയ്യാന്‍ പറയും. അത് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ വിവരങ്ങള്‍ കൊടുത്ത് ലോണ്‍ അപ്രൂവല്‍ വാങ്ങിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഫോണ്‍ ഉടന്‍ തന്നെ വീട്ടിലേക്ക് ഡെലിവറി ചെയ്ത് തരും.

ഓഫര്‍ വിലകള്‍ താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്നത്.

സാംസങ്ങ് ഗാലക്‌സി എസ് 9 – ഓഫര്‍ വില 9,900 (യഥാര്‍ത്ഥ വില 57,900)

സാംസങ്ങ് ഗാലക്‌സി എസ് 9 പ്ലസ് – ഓഫര്‍ വില 9,900 (യഥാര്‍ത്ഥ വില 64,900)

സാംസങ്ങ് ഗാലക്‌സി എസ് 9 256ജിബി – ഓഫര്‍ വില 9,900 (യഥാര്‍ത്ഥ വില 65,900)

ഐഫോണ്‍ 8 – ഓഫര്‍ വില 10,500 (യഥാര്‍ത്ഥ വില 58,500)

ഐഫോണ്‍ 7 – ഓഫര്‍ വില 11,900 (യഥാര്‍ത്ഥ വില 47,900)

ഐഫോണ്‍ 8 256ജിബി – ഓഫര്‍ വില 22,500 (യഥാര്‍ത്ഥ വില 70,500)

ഐഫോണ്‍ എക്സ് – ഓഫര്‍ വില 36,000 (യഥാര്‍ത്ഥ വില 84,000)

Information Source : oneindia.com

മോഹൻലാലിനെ പിന്തള്ളാൻ ശ്രമിക്കുമ്പോഴാണ് ഈ മ യൗ, മയനാദി പോലുള്ള സിനിമകൾ ഉണ്ടാകുന്നത്..ഷഹബാസ് അമാന്റെ തുറന്ന് പറച്ചിൽ !!


‌മോഹൻലാൽ മുതൽക്ക് ,മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടി വരുമായിരുന്നു! ഇപ്പോഴും അത്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ ഒന്നുകിൽ മോഹൻലാലിനെ ഉൾക്കൊള്ളുവാനോ അല്ലെങ്കിൽ പുറന്തള്ളുവാനോ ആണു! രണ്ടാമത്തെ ശ്രമത്തിൽ സംവിധായകർ വിജയിക്കുമ്പോൾ അന്നയും റസൂലും ,ഈ മ , മായാനദി ,ഈട പോലെയുള്ള സിനിമകൾ ഉണ്ടാകുന്നു! പക്ഷെ,വാസ്തവത്തിൽ ‘ഒരു മോഹൻലാൽ സിനിമ’ അല്ല,എന്നതു മാത്രമാണു പുതിയ തലമുറ എടുത്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവരുടെ സിനിമകൾ മുഴുവൻ ! അതേ അവർ തെളിയിക്കുന്നുള്ളു!അതിനു മുകളിലേക്ക്‌ അത്‌ ഇനിയും വളരാനുണ്ട്‌ ശരിക്ക്‌! എന്നാൽ ആദ്യം പറഞ്ഞ കാറ്റഗറിക്കാരുണ്ടല്ലോ.മോഹൻലാലിനെ ഉൾക്കൊള്ളാൻ നോക്കുന്നവർ! അവർക്ക്‌ ഒരു ആവേശത്തിന്റെ അപ്പുറത്ത്‌ അതിനു ശരിക്കു കഴിയാതാകുമ്പോൾ മലയാളത്തിൽ പൊട്ട പടങ്ങൾ ഉണ്ടാകുന്നു! എന്നാൽ മോഹൻലാലിനെ ഒരു കൃത്യ അളവിൽ ആരുപയോഗിക്കുമ്പോളും ഒരു ഊർജ്ജപ്രസരണം സംഭവിക്കുന്നുണ്ട്‌‌ സ്ക്രീനിൽ !മിശ്ര കൊമേഴ്യൽ ആയാലും ശരി മിശ്ര ആർട്ട്‌ മൂവി ആയാലും ശരി അതിൽ മാറ്റമൊന്നുമില്ല! ഈ പ്രസരണം തിയറ്റർ വിട്ട്‌ പുറത്തേക്കു കൂടി വ്യാപിക്കുമ്പോൾ ഒരു ആക്ടർ താരമായി മാറുന്നു! മോഹൻലാലിൽ അടങ്ങിയിരിക്കുന്ന ഈ നിർണയത്വ /വെല്ലുവിളീ ഘടകം ആണു ഇപ്പോഴും ‘താരരാജാവായി’ വാഴാൻ അയാളെ പ്രാപ്തനാക്കുന്നത്‌ എന്ന് തോന്നുന്നു! മമ്മുട്ടിയുടെ ഏറ്റവും വലിയ സവിശേഷത സ്വയം ഒരുകാലത്തും ഈ നിർണ്ണയ ഘടകം അല്ലാഞ്ഞിട്ടും ഈ നിമിഷം വരെ കേരളത്തിനു അദ്ദേഹം നിർണ്ണായകമാണു എന്നതാണു! അത്‌ അയാളെ സ്പെഷൽ ആക്കുന്നു! അത്‌ വേറൊരു പഠന വിഷയം! മമ്മുട്ടി ഇല്ലാത്ത ഒരു ചിത്രവും ഒരു മമ്മുട്ടി ചിത്രമേയല്ല ! എന്നാൽ മോഹൻലാൽ ഇല്ലാത്തവ പോലും മലയാളത്തിൽ മോഹൻലാൽ ചിത്രങ്ങളാണു! അത്‌ കൊണ്ട്‌ കമ്പ്ലീറ്റ്‌ ആക്ടർ എന്നതിനേക്കാളും ഒരു സമ്പൂർണ്ണ വെല്ലുവിളി എന്നതാണു മോഹൻലാലിന്റെ വലിപ്പം! “ഏയ്‌ അങ്ങനെയൊന്നുമില്ല” എന്ന നിലക്ക്‌ തോൾ ചെരിച്ചും കൈ കുടഞ്ഞും കണ്ണിറുക്കിച്ചിരിച്ചും അയാൾ ആ വെല്ലുവിളി തുടർന്ന് കൊണ്ടേയിരിക്കുന്നു! വ്യക്തിപരമായ അടുത്ത്‌ നിരീക്ഷണം വെച്ച്‌ പറയുകയാണെങ്കിൽ ലാലേട്ടനു (മോഹൻലാൽ) തന്നെ അത്‌ സ്വയം അറിയാം എന്ന് തോന്നുന്നു! മലയാള സിനിമയെ നിർണ്ണയിക്കുന്ന ആ മനശാസ്ത്രഘടകം താൻ ആണെന്ന്! ഒരു പക്ഷേ, തന്നെ, ഒരു നിലയിലും മൈന്റ്‌ ചെയ്യാത്ത ഒരു സിനിമാ ഭാവുകത്വം മലയാളത്തിൽ ഇനി പുതിയതായി വന്നിട്ട്‌ വേണം എന്ന്!
അതൊരു നിസ്സാര നിർത്തമല്ല! നമ്മളെ വിരൽ ഫ്രെയിമുകൾക്കുള്ളിലൂടെ അളന്നുകൊണ്ടുള്ള ആ നിർത്തം!
കുട്ടികൾ വരട്ടെ,കഴിയുമെങ്കിൽ പൊളിച്ച്‌ മാറ്റട്ടെ എന്ന ആ നിർത്തം .
പുതിയ സംവിധാനക്കുട്ടികൾ ഏറ്റെടുക്കുമായിരിക്കും ആ വെല്ലുവിളി! അല്ലേ? അറിയില്ല.പക്ഷേ ഏറ്റെടുത്തേ പറ്റൂ..
എല്ലാവരോടും സ്നേഹം..
മോഹൻലാൽ

ചുമ്മാതൊന്നുമല്ല മക്കളെ കീർത്തി മഹാനദിയിൽ കയ്യടി നേടിയത്..ഇതിന് പിന്നിലെ കഷ്ടപ്പാടിന്റെ വീഡിയോ കണ്ടവരാരാരായാലും സമ്മതിച്ച് കൊടുക്കും കീർത്തിയെ !!

കീര്‍ത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട റോളാണ് മഹാനടിയിലെ സാവിത്രിയുടേത്. സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയത്. വസ്ത്രധാരണത്തിലും നടപ്പിലും നോട്ടത്തിലും വരെ വലിയ ഹോം വര്‍ക്കുകള്‍ താരം നടത്തി. സിനിമയെ ചൊല്ലി വിവാദങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. തമിഴിന് പുറമെ തെലുങ്ക് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. നടിഗൈ തിലകം എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്. ചിത്രത്തിനായി തെലുങ്ക് ഭാഷയില്‍ കീര്‍ത്തി ഡബ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

‘എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും, മുഖം മിനുക്കിയും ഒരു മഹാനടന്‍ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി’: മോഹന്‍ലാലിനെ വിമര്‍ശിച്ച്‌ പ്രമുഖ മന: ശാസ്ത്രജ്ഞന്‍


മലയാളത്തിലെ ഒരു മഹാനടന്‍ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെ ആയെന്ന വിമര്‍ശനവുമായി പ്രമുഖ മന: ശാസ്ത്രജ്ഞന്‍ ഡോ. സി.ജെ. ജോണ്‍. അമിതാഭ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണമെന്ന് അദ്ദേഹം പറയുന്നു.പേശി ചുളിവ് മാറ്റുന്ന കുത്തി വയ്പ്പെടുത്തും, കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കിയും സൂപ്പര്‍ താരങ്ങള്‍ പെടാപ്പാടു പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയൊക്കെ ചെയ്തിട്ടും ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ.സിജെ ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഭിനയം തൊഴിലാക്കിയവര്‍ക്ക് ഫിഗര്‍ നില നിര്‍ത്തേണ്ടത് ആവശ്യമാണ്.നായികാ നായക വേഷങ്ങള്‍ കൈയ്യാളുന്നവര്‍ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തില്‍ പ്രായത്തെ ഒളിപ്പിക്കണം.അമിതാഭ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം.

പേശി ചുളിവ് മാറ്റുന്ന കുത്തി വയ്പ്പെടുത്തും,കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും,വയറു കുറയ്ക്കാനും ,വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതല്‍ വ്യായാമം വരെയുണ്ട്. പ്രേക്ഷകരെ സന്തോഷിപ്പിക്കാനും,സ്വന്തം മനസ്സില്‍ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പര്‍ താരങ്ങള്‍ പെടാപ്പാടു പെടുന്നുണ്ട്. എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും, മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി.അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ? ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല.ഈ കക്ഷിയുടെ വമ്ബന്‍ പടത്തിനായി കാത്തിരിക്കാം.കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രോമോ തകര്‍ക്കുന്നുണ്ട്.നന്നായി വരട്ടെ.