ബെന്റ്‌ലി ആഡംബര കാറിനെ സ്വന്തമാക്കി വിരാട്..കണ്ട് നോക്കൂ !!


ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോലിക്ക് ആഡംബര-സ്‌പോര്‍ട്‌സ്‌ കാറുകളോട് അടങ്ങാത്ത ഭ്രമമാണ് .ഔഡി ആര്‍8 എല്‍എംഎക്‌സ് ലിമിറ്റഡ് എഡിഷന്‍, ഔഡി ആര്‍8 വി10, ഔഡി എ8എല്‍ ഡബ്യു12 ക്വാഡ്രോ, ഔഡി എസ്6, ഔഡി ക്യൂ7, ടൊയോട്ട ഫോര്‍ച്യൂണര്‍, റെനോ ഡസ്റ്റര്‍ എന്നിവ നേരത്തെ സ്ഥാനംപിടിച്ച കോലിയുടെ ഗാരേജിലേക്ക് എത്തിയ പുതിയ അതിഥിയാണ് ബെന്റ്‌ലിയുടെ കോണ്ടിനെന്റല്‍ ജിടി.ഏകദേശം മൂന്നര കോടിയിലേറെ രൂപയാണ് ബെന്റ്‌ലിയുടെ ഈ ആഡംബര കാറിന്‍റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. കോലിയുടെ സഹോദരന്‍ വികാസ് കോലിയുടെ പേരിലാണ് പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്ടിനെന്റല്‍ ജിടി സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമല്ല കോലി, നേരത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗും യുവരാജ് സിങ്ങും ബെന്റ്‌ലി ജിടി സ്വന്തമാക്കിയിട്ടുണ്ട്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ നാല് വേരിയന്റുകളിലാണ് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി ഇന്ത്യയിലുള്ളത്.4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ 500 ബിഎച്ച്‌പി പവറും 660 എന്‍എം ടോര്‍ക്കുമേകും. 521 ബിഎച്ച്‌പി പവറും 680 എന്‍എം ടോര്‍ക്കുമേകുന്ന ഉയര്‍ന്ന വകഭേദവും ഇതിലുണ്ട്. രണ്ടാമത്തേതില്‍ 6.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുക. 567 ബിഎച്ച്‌പി പവറും 700 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. ഏറ്റവും കൂടുതല്‍ കരുത്ത് നല്‍കുന്ന കോണ്ടിനെന്റല്‍ ജിടി 626 ബിഎച്ച്‌പി പവറും 820 എന്‍എം ടോര്‍ക്കുമേകും

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി… ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


ഐശ്വര്യ റായിയുടെ പേരില്‍ പത്തു വര്‍ഷം മുമ്ബ് അമിതാഭ് ബച്ചന്‍ നല്‍കിയ വാക്ക് ഇപ്പോഴും വെറും വാക്കായി തന്നെ നിലനില്‍ക്കുന്നു.ബച്ചാന്‍ തന്റെ മരുമകള്‍ ഐശ്വര്യ റായിയുടെ പേരില്‍ ഒരു സ്‌കൂള്‍ നിര്‍മ്മിച്ച്‌ നല്‍കാം എന്നു വാഗ്ദാനം നല്‍കിരുന്നു. ഐശ്വര്യ ബച്ചാന്‍ കന്യ മഹാവിദ്യാലയ് എന്നായിരുന്നു ബച്ചാന്‍ കോളേജിനു നല്‍കിയ പേര്. 2008 ജനുവരി 27 ന് തറക്കല്ലിടലും നടത്തി. എന്നാല്‍ അതിനു ശേഷം താരവും കുടുംബവും ആ വഴി വന്നിട്ടു പോലും ഇല്ല എന്ന് നാട്ടുകാര്‍ പറയുന്നു.2008 ലായിരുന്നു സംഭവത്തിന്റെ തുടക്കം. അമിതാഭ് ബച്ചന്റെ ജന്മനാടായ ഉത്തര്‍പ്രദേശിലെ ബാരാബംഗി ജില്ലയിലെ ദൗലത്പൂര്‍ ഗ്രാമത്തിലാണ് ബച്ചാന്‍ തന്റെ മരുമകള്‍ ഐശ്വര്യ റായിയുടെ പേരില്‍ ഒരു സ്‌കൂള്‍ നിര്‍മ്മിച്ച്‌ നല്‍കാം എന്നു വാഗ്ദാനം നല്‍കിരുന്നത്.

ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേകിനും മരുമകള്‍ ഐശ്വര്യയ്ക്കും ഒപ്പം എത്തി അമിതാഭ് ബച്ചന്‍ കോളേജിനു തറക്കല്ലിടുകയും ചെയ്തു.ബച്ചന്‍ വാക്കു നല്‍കിയ കാര്യം പൂര്‍ത്തിയാക്കാന്‍ നാട്ടുകാര്‍ തുനിഞ്ഞ് ഇറങ്ങുകയായിരുന്നു. താരം തറക്കല്ലിട്ടടുത്ത് നിന്നു 500 മീറ്റര്‍ മാറി നാട്ടുകാര്‍ പുതിയ സ്ഥലം കണ്ടെത്തി. നാട്ടിലെ ഒരു അധ്യാപകന്‍ കോളേജ് നിര്‍മ്മിക്കാനുള്ള സ്ഥലം വിട്ടു നല്‍കി. തുടര്‍ന്നു നാട്ടുകാരുടെ സഹകരണത്തോടെ 60 ലക്ഷം രൂപയുടെ കോളേജ് നാട്ടുകാര്‍ പണുതുയര്‍ത്തി. ദൗലത്പുര്‍ ഡിഗ്രി കോളേജ് എന്നാണ് ഇവര്‍ കോളേജിനു നല്‍കിയ പേര്. ഫൈസാബാദ് ആര്‍. എം. എല്‍ അവധ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കേളേജില്‍ നിലവില്‍ ബി എ, എഎസ് സി, കോഴ്‌സുകളാണ് ഉള്ളത്. ഇതുവരെ വിഷയത്തില്‍ ബച്ചന്‍ പ്രതികരിച്ചിട്ടില്ല.

നിങ്ങള്‍ സിനിമാക്കാര്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കാന്‍ കഴിയും; മഹാനടി കാണുന്നതിനിടെ തിയേറ്ററിനുള്ളില്‍ അപമാനിക്കപ്പെട്ടു; പൊട്ടിക്കരഞ്ഞ് നടി


ദുല്ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം കാണാന്‍ തിയറ്ററില്‍ എത്തിയ യുവ നടിക്ക് നേരെ അതിക്രമം.ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഹരി തേജയാണ് തിയറ്ററില്‍ അപമാനിക്കപ്പെട്ടത്. കുടുംബ സമേതം സിനിമകാണാന്‍ എത്തിയ നടിയ്ക്ക് നേരെ ചിത്രം കാണാന്‍ എത്തിയ ഒരു സ്ത്രീ രംഗത്തെത്തുകയായിരുന്നു.അച്ഛനും സഹോദരിയ്ക്കുമൊപ്പം ഇരുന്ന തന്നെ വ്യക്തിപരമായി അവര്‍ അപമാനിച്ചു. ഞങ്ങള്‍ സിനിമാക്കാര്‍ അല്ലെന്നും ആണുങ്ങളുടെ ഇടയില്‍ ഇരുന്നു സിനിമ ആസ്വദിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കരഞ്ഞുകൊണ്ട്‌ താരം പറയുന്നു

“റോയല്‍ എന്‍ഫീല്‍ഡിന്‍റെ ക്ലാസിക് 500 പെഗാസസ് എത്തുന്നു” ഒപ്പം പുത്തൻ ഫീചേഴ്‌സും..കണ്ട് നോക്കൂ !!


ലിമിറ്റഡ് എഡിഷന്‍ ‘ക്ലാസിക് 500 പെഗാസസ്’ മോട്ടോര്‍സൈക്കിളുമായി റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് യുകെയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി അവതരിച്ചു. കമ്ബനി ആകെമൊത്തം ആയിരം ലിമിറ്റഡ് എഡിഷന്‍ പെഗാസസുകളെ മാത്രമെ നിര്‍മ്മിക്കുകയുള്ളു. ഇതില്‍ 190 എണ്ണം ബ്രിട്ടണിലും 250 പെഗാസസ് എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് കമ്ബനി നിശ്ചയിച്ചിരിക്കുന്ന വില 4,999 പൗണ്ടാണ്. ഇന്ത്യന്‍ വിപണിയില്‍ മോട്ടോര്‍സൈക്കിളിന് നാലര ലക്ഷം രൂപയ്ക്ക് മേലെ വില രേഖപ്പെടുത്തും. ജൂലായ് മാസം മുതല്‍ ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കുമെന്നാണ് സൂചന.പട്ടാളശൈലിയിലുള്ള ക്യാന്‍വാസ് പാരിയറുകള്‍ പൊഗസസ് എഡിഷനില്‍ പ്രത്യേകം എടുത്തുപറയണം. എയര്‍ഫില്‍ട്ടറിനെ വരിഞ്ഞുമുറുക്കിയ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ പ്രധാന ഫീച്ചറുകളാണ്. ഈ പതിപ്പ് ഒലീവ് ഡ്രാബ് ഗ്രീന്‍, സര്‍വീസ് ബ്രൗണ്‍ എന്നീ രണ്ടു നിറങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങുക. എന്നാല്‍, സര്‍വീസ് ബ്രൗണ്‍ നിറത്തില്‍ മാത്രമായിരിക്കും ക്ലാസിക് 500 പെഗാസസ് ഇന്ത്യന്‍ മണ്ണില്‍ വില്‍പനയ്ക്ക് എത്തുക.

‘അമ്മ മഴവില്ല്’ ഗ്രീന്‍ റൂമില്‍ ‘അലാവുദീന്റെ ഡ്രെസ്സും ഇട്ട് കാലില്‍ ഐസ് വച്ചിരിക്കും; അപ്പോള്‍ തന്നെ ഡ്രെസ്സ് മാറി അതെ കാലും വച്ചു ഡാന്‍സ് കളിക്കാനും പോകും… ദുല്‍ഖറിനെ കുറിച്ച്‌ മമ്മൂട്ടിയുടെ പേഴ്സനല്‍ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അമ്മ മഴവില്ല് ഷോയുടെ ഡാന്‍സ് റിഹേഴ്സലിനിടെ ദുല്‍ക്കറിന്റെ ഇടത്തെ കാലിന് ചെറിയ പൊട്ടലുണ്ടായിരുന്നു. എന്നാല്‍ ആ പരുക്ക് വക വയ്ക്കാതെ ദുല്ഖര്‍ എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നു.

ആദ്യമായാണ് ഒരു സ്റ്റേജ് ഷോയില്‍ ദുല്‍ക്കര്‍ നൃത്തം അവതരിപ്പിക്കുന്നത്. ഏറെ പ്രശംസ ഏറ്റുവാങ്ങിയ അവതരണമാണ് ദുല്ഖര്‍ കാഴ്ചവച്ചത്. എന്നാല്‍ കാലിന് പരിക്കേറ്റ ദുല്‍ക്കര്‍ പക്ഷെ അതിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകള്‍ വലുതാനെന്ന് പറയുകയാണ്‌ മമ്മൂട്ടിയുടെ പേഴ്സനല്‍ കോസ്റ്റ്യൂമറായ അഭിജിത്ത് നായര്‍.

‘ഗ്രീന്‍ റൂമില്‍ അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലില്‍ ഐസ് വച്ചിരിക്കും. അപ്പോള്‍ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാന്‍സ് കളിക്കാനും പോകും. കാണുന്ന നമുക്കെ പേടിയുള്ളൂ.’

രണ്ടാഴ്ച മുമ്ബ് കാലിനേറ്റ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ല എന്നാണ് ദുല്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍ പരുക്കിന്റെ ഒരു സൂചനയും തരാതെയായിരുന്നു അമ്മ മഴവില്ലിലുടനീളം താരം പങ്കെടുത്തത്.

ക​ല്യാ​ണ്‍ പ​ര​സ്യ​ത്തി​ല്‍ ബ​ച്ച​നോ​ടൊ​പ്പം മകള്‍ ശ്വേ​തയും…പരസ്യം ഇതിനോടകം തന്നെ വൈറലാണ് !!


ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ടെ​​​ലി​​​വി​​​ഷ​​​ന്‍ പ​​​ര​​​സ്യ​​​ചി​​​ത്ര​​​ത്തി​​​ല്‍ പി​​​താ​​​വ് അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​നോ​​​ടൊ​​​പ്പം അ​​​ഭി​​​ന​​​യ​​​ത്തി​​​ല്‍ ഹ​​​രി​​​ശ്രീ​​കുറി​​​ച്ച്‌ മ​​​ക​​​ള്‍ ശ്വേ​​​ത ബ​​​ച്ച​​​ന്‍ ന​​​ന്ദ​​​യും. 2012 മു​​​ത​​​ല്‍ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ആ​​​ഗോ​​​ള ബ്രാ​​​ന്‍​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​ണ് അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ന്‍. പ​​​ര​​​സ്യ​​​ചി​​​ത്ര​​​ത്തി​​​ല്‍ അ​​​ച്ഛ​​​നും മ​​​ക​​​ളു​​​മാ​​​യാ​​​ണ് അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​നും മ​​​ക​​​ള്‍ ശ്വേ​​​ത​​​യും അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. പു​​​തുതാ​​​യി ഒ​​​രു പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന ശ്വേ​​​ത ബ​​​ച്ച​​​ന്‍ ന​​​ന്ദ ഡി​​​സൈ​​​ന​​​ര്‍കൂ​​​ടി​​​യാ​​​ണ്.

ശ്വേ​​​ത ക​​​ല്യാ​​​ണ്‍ ജ്വ​​ല്ലേ​​ഴ്സ് ബ്രാ​​​ന്‍​​​ഡി​​​ന്‍റെ ടെ​​​ലി​​​വി​​​ഷ​​​ന്‍ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​തി​​ല്‍ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​ന്നു ക​​​ല്യാ​​​ണ്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്‍ പ​​​റ​​​ഞ്ഞു. ബ​​​ച്ച​​​ന്‍ കു​​​ടും​​​ബ​​​വു​​​മാ​​​യി ദീ​​​ര്‍​​​ഘ​​​കാ​​​ല​​​ ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​ത്. ഇ​​രുവരും അ​​​ച്ഛ​​​നും മ​​​ക​​​ളു​​​മാ​​​യി​​ത്ത​​ന്നെ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​തു കാ​​​ണാ​​​ന്‍ ഏ​​​റെ​​​പ്പേ​​​ര്‍​​​ക്കു താ​​​ത്പ​​​ര്യ​​​മു​​​ണ്ടാ​​​കും. ക​​ല്യാ​​ണി​​ന്‍റെ പു​​​തി​​​യ പ​​​ര​​​സ്യ​​​ചി​​​ത്ര​​​വും കു​​​ടും​​​ബ​​​മൂ​​​ല്യ​​​ങ്ങ​​​ള്‍​​​ക്കു പ്രാ​​​ധാ​​​ന്യം ന​​​ല്കു​​​ന്ന​​​താ​​​ണ്.
ശ്വേ​​​ത​​​യു​​​ടെ രൂ​​​പ​​​ക​​​ല്‍​​​പ്പ​​​ന​​​ക​​​ള്‍ ക​​​ല്യാ​​​ണി​​​ന്‍റെ സി​​​ഗ്‌നേച്ച​​​ര്‍ ശേ​​​ഖ​​​ര​​​ത്തി​​​നു കൂ​​​ടു​​​ത​​​ല്‍ മി​​​ക​​​വ് ന​​​ല്കു​​​മെ​​​ന്നും ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​ല​​​യാ​​​ള​​​ത്തി​​​ലും നി​​​ര്‍​​​മി​​​ക്കു​​​ന്ന പു​​​തി​​​യ പ​​​ര​​​സ്യ​​​ത്തി​​​ല്‍ മ​​​ഞ്ജു വാ​​​ര്യ​​​രാ​​​യി​​​രി​​​ക്കും അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ന്‍റെ മ​​​ക​​​ളാ​​​യി അ​​​ഭി​​​ന​​​യി​​​ക്കു​​​ക. പു​​​തി​​​യ പ​​​ര​​​സ്യം ജൂ​​​ലൈ​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കും.

അനന്യയുടെ സ്വപ്‌നയാത്ര: വീട്ടില്‍പോലും പറയാതെ ഒരുദിവസം ഇറങ്ങിപ്പോയി, ആഞ്ജനേയനെക്കുറിച്ച്‌ അനന്യയ്ക്ക് പറയാനുള്ളത്


പെട്ടെന്നായിരുന്നു അനന്യയുടെ ജീവിതത്തില്‍ ദുഃഖങ്ങള്‍ കടന്നു വന്നത്. ആഞ്ജനേയനുമായുള്ള ബന്ധത്തെ തുടര്‍ന്ന് വീട്ടുകാരെ പോലും ഉപേക്ഷിച്ച്‌ ജീവിക്കേണ്ടി വന്ന നടിയാണ് അനന്യ.എന്നാല്‍, അനന്യ ഇപ്പോള്‍ സന്തോഷവതിയാണെന്നാണ് പറയുന്നത്. ആഞ്ജനേയന്റെ രണ്ടാം വിവാഹം ആയിരുന്നാല്‍ കൂടി നല്ല സംരക്ഷണമാണ് അദ്ദേഹത്തില്‍നിന്നു ലഭിക്കുന്നതെന്ന് അനന്യ പറഞ്ഞിരുന്നു.

ഒരു ദിവസം ഭര്‍ത്താവ് ആഞ്ജനേയനോടൊപ്പം വീട്ടില്‍ പോലും പറയാതെ, ഒരു സ്വേറ്റര്‍ പോലും കരുതാതെ ഹിമാലയത്തിലെ ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളിലേക്ക് യാത്ര തിരിച്ചത്. പണ്ടേയുള്ള സ്വപ്നമാണ് ഹിമാലയത്തിലേക്കൊരു യാത്രയെന്ന് അനന്യ പറയുന്നു. അതിനെ കുറിച്ചൊക്കെ ആലോചിച്ചിരിക്കവേയാണ് ആ ക്ഷേത്രങ്ങളെ കുറിച്ചോര്‍ത്തത്.നമുക്ക് പോയാലോ എന്നു വെറുതെ ചോദിച്ചപ്പോള്‍ ആള് സമ്മതം പറഞ്ഞു, പിന്നെ താമസിച്ചില്ല, ഡല്‍ഹി വഴി കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കുമുള്ള യാത്ര തുടങ്ങി.അദ്ദേഹം വളരെ സപ്പോര്‍ട്ടീവാണ്. അതുകൊണ്ടുതന്നെ മറ്റ് സങ്കടങ്ങളൊന്നും തന്നെ തളര്‍ത്തിയില്ല. എല്ലാം തരണം ചെയ്ത് ഇവിടം വരെ എത്തി. നല്ല സിനിമകള്‍ ചെയ്യാനായാണ് അനന്യ സിനിമയിലൊരു ചെറിയ ഇടവേള എടുത്തത്.

ശക്തമായ കഥാപാത്രവുമായി വീണ്ടും തിരിച്ചുവരുന്നുവെന്നാണ് അനന്യയ്ക്ക് പറയാനുള്ളത്.

‘ഗ്രീന്‍ റൂമില്‍ കാലില്‍ ഐസ് വച്ചിരിക്കും. അതെ കാലും വച്ചു ഡ്രെസ്സും മാറി ഡാന്‍സ് കളിക്കാനും പോകും’ , അമ്മ മഴവില്ലിന് പിന്നിലെ ദുൽഖറിന്റെ അവസ്ഥ പുറത്ത് !!

അമ്മ മഴവില്ല് ഷോയുടെ ഡാന്‍സ് റിഹേഴ്സലിനിടെ ദുല്‍ക്കറിന്റെ ഇടത്തെ കാലിന് ചെറിയ പൊട്ടലുണ്ടായിരുന്നു. എന്നാല്‍ ആ പരുക്ക് വക വയ്ക്കാതെ ദുല്ഖര്‍ എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നു.

ആദ്യമായാണ് ഒരു സ്റ്റേജ് ഷോയില്‍ ദുല്‍ക്കര്‍ നൃത്തം അവതരിപ്പിക്കുന്നത്. ഏറെ പ്രശംസ ഏറ്റുവാങ്ങിയ അവതരണമാണ് ദുല്ഖര്‍ കാഴ്ചവച്ചത്. എന്നാല്‍ കാലിന് പരിക്കേറ്റ ദുല്‍ക്കര്‍ പക്ഷെ അതിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകള്‍ വലുതാനെന്ന് പറയുകയാണ്‌ മമ്മൂട്ടിയുടെ പേഴ്സനല്‍ കോസ്റ്റ്യൂമറായ അഭിജിത്ത് നായര്‍.

‘ഗ്രീന്‍ റൂമില്‍ അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലില്‍ ഐസ് വച്ചിരിക്കും. അപ്പോള്‍ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാന്‍സ് കളിക്കാനും പോകും. കാണുന്ന നമുക്കെ പേടിയുള്ളൂ.’

രണ്ടാഴ്ച മുമ്ബ് കാലിനേറ്റ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ല എന്നാണ് ദുല്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍ പരുക്കിന്റെ ഒരു സൂചനയും തരാതെയായിരുന്നു അമ്മ മഴവില്ലിലുടനീളം താരം പങ്കെടുത്തത്.

ഫഹദ് ഫാസിലിന്‍റെ തള്ളിനെക്കുറിച്ച്‌ കുഞ്ചാക്കോ ബോബന്‍റെ വെളിപ്പെടുത്തല്‍, ഇതൊക്കെയാണ് ശരിക്കും തള്ള് !!


ഫഹദ് ഫാസിലിന്റെ ചെറുപ്പ കാലത്തെ തള്ളിന്റെ കഥ പരസ്യമാക്കി ചാക്കോച്ചാന്‍. ഒമ്ബതാം ക്ലാസിലോ മറ്റോ പഠിക്കുമ്ബോള്‍ ഫഹദ് പറഞ്ഞ കഥ.

‘ഒരിക്കല്‍ വാപ്പച്ചി (സംവിധായകന്‍ ഫാസില്‍) സിംഗപ്പൂരില്‍നിന്ന് വന്നപ്പോള്‍ ഒരു പെട്ടിയുണ്ടായിരുന്നു. ആ പെട്ടിയില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ തുറന്ന് നോക്കി. അപ്പോള്‍ അതിനകത്ത് കുറച്ച്‌ പൈപ്പ് കഷ്ണങ്ങള്‍. ഇവയെല്ലാം കൂടി കൂട്ടി യോജിപ്പിച്ച്‌ നോക്കി. അപ്പോഴാ മനസ്സിലായത് അത് ഒരു എകെ47 ആയിരുന്നെന്ന്’.

മഴവില്‍ മനോരമയുടെ സെലിബ്രിറ്റി ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോഴാണ് ഫഹദ് ഫാസിലിന്റെ പഴയകാല തള്ള്കഥ കുഞ്ചാക്കോ ബോബന്‍ പരസ്യപ്പെടുത്തിയത്. ഫഹദ് ഫാസിലിനെക്കുറിച്ച്‌ പുകഴ്ത്തി പറയാനുള്ള ടാസ്‌ക്ക് അവതാരകയായ ആര്യ ചാക്കോച്ചന് നല്‍കി. ഫഹദിനെക്കുറിച്ചുള്ള ‘തള്ള്’ കഴിഞ്ഞപ്പോഴാണ് ചാക്കോച്ചന്‍ ഫഹദിന്റെ തള്ള്കഥ പറയുന്നത്.

ബഡായ് ബംഗ്ലാവ് ഫെയിം ആര്യ അവതാരകയായ പരിപാടിയാണ് നക്ഷത്ര തിളക്കം. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഹരീഷും കുഞ്ചാക്കോ ബോബനും പരിപാടിയ്‌ക്കെത്തിയത്.

10 മിനുട്ടില്‍ 100 കോടിയുടെ കച്ചവടം; ചരിത്രം കുറിച്ച്‌ വണ്‍ പ്ലസ് 6; കിടിലന്‍ ഫീച്ചറുകള്‍ ഇങ്ങനെ


ആദ്യ വില്‍പ്പനയില്‍ തന്നെ ചരിത്രം കുറിച്ചിരിക്കുകയാണ് വണ്‍ പ്ലസ് 6. ക‍ഴിഞ്ഞ ദിവസം ആമസോണ്‍ വ‍ഴിയാണ് വണ്‍ പ്ലസ് 6 വില്‍പ്പനയ്ക്കെത്തിയത്. വില്‍പ്പനയ്ക്കെത്തി 10 മിനുട്ടിനുള്ളില്‍ തന്നെ മു‍ഴുവന്‍ സ്റ്റോക്കും വിറ്റു തീര്‍ന്നു.ഇന്ത്യയില്‍ നിന്ന് മാത്രം ഈ ചൈനീസ് കമ്ബനി നേടിയത് 100 കോടി രൂപയുടെ കച്ചവടമാണ്. വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ തന്നെ മികച്ച നേട്ടമാണ് ഇത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ആറ് ജി.ബി റാം 64 ജി.ബി മെമ്മറി പതിപ്പിന് 34,999 രൂപയും എട്ട് ജി.ബി റാം 128 ജി.ബിക്ക് 39,999 രൂപയും എട്ട് ജി.ബി റാം 256 ജി.ബി മെമ്മറി പതിപ്പിന് 44,999 രൂപയുമാണ് ഇന്ത്യയില്‍ വില.6 ജിബി, 8 ജിബി റാം ഉള്ള രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. പോറലും പൊട്ടലുമില്ലാത്ത കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 ആണ് ഫോണിന് സംരക്ഷണം ഒരുക്കുന്നത്. 20 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് വണ്‍പ്ലസ് 6 ന്‍റെ മറ്റു പ്രധാന ഫീച്ചറുകള്‍.

ഫ്രണ്ട് കാമറക്കൊപ്പമുള്ള ഫേസ് അണ്‍ലോക്ക് സെന്‍സര്‍ വഴി ഫോണ്‍ തുറക്കാന്‍ 0.4 സെക്കന്‍ഡില്‍ താഴെ മാത്രം സമയം മതിയാകും. 3300 എംഎഎപ്പ് ആണ്‍ ബാറ്ററി.