റെക്കോർഡ് കളക്ഷനുമായി ലോകമെങ്ങും ഞെട്ടിച്ച് കാല..കാലയുടെ ആദ്യ ദിന കളക്ഷൻ !!


പാ രഞ്ജിത് സംവിധാനം ചെയ്ത രജനി ചിത്രം ആദ്യ ദിനത്തില്‍ നേടിയത് റെക്കോഡ് കളക്ഷന്‍. ഇരുവരും ഒന്നിച്ച ആദ്യ ചിത്രം കബാലിക്കു സമാനമായ ഹൈപ്പ് ആഗോള തലത്തില്‍ ചിത്രത്തിനുണ്ടായിരുന്നില്ലെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ കബാലിക്കു മേലേയുള്ള വരവേല്‍പ്പാണ് ആദ്യ ദിനത്തില്‍ ചിത്രത്തിനു നല്‍കിയതെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
ആദ്യ ദിനത്തില്‍ ചെന്നൈ നഗരത്തില്‍ 1.76 കോടിയുടെ റെക്കോഡ് കളക്ഷനാണ് കാലാ കരികാലന്‍ നേടിയത്. 1.52 കോടി രൂപ നേടിയ വിജയ് ചിത്രം മെര്‍സലിന്റെ റെക്കോഡാണ് പഴങ്കഥയായത്. മെര്‍സലിന് കാലയേക്കാള്‍ സ്‌ക്രീനുകള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു എന്നതും കണക്കിലെടുക്കേണ്ടതാണ്.
കൊച്ച്‌ മള്‍ട്ടിപ്ലക്‌സില്‍ 40 പ്രദര്‍ശനങ്ങളാണ് ആദ്യ ദിനത്തില്‍ കാലയ്ക്ക് ഉണ്ടായിരുന്നത്. 75 ശതമാനത്തിനു മുകളില്‍ ഒക്കുപ്പന്‍സിയോടെ 10.31 ലക്ഷം രൂപയാണ് ആദ്യ ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമായി നേടിയത്.