മഹാനടി കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത്.. മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍..കണ്ട് നോക്കൂ !!

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തു സുരേഷും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പുതിയ ചിത്രമാണ് മഹാനടി. തെലുങ്ക് സിനിമയിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാവിത്രിയെ കീര്‍ത്തി അവതരിപ്പിക്കുമ്ബോള്‍ ജെമിനി ഗണേഷനായാണ് ദുല്‍ഖര്‍ എത്തുന്നത്.മെയ് ഒമ്ബതിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

“ഉപ്പ സിനിമ നല്ലവണം ആസ്വദിച്ചാണ് കണ്ടത്. ജെമിനി ഗണേഷന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല മഹാനടി. മഹാനടിയില്‍ വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്ററസ്റ്റിങ്ങാണ്. ചിത്രമൊരുക്കിയ രീതി മികച്ചതായിരുന്നുവെന്നും വാപ്പ പറഞ്ഞിരുന്നു”. മഹാനടിക്ക് ആശംസകളുമായി മോഹന്‍ലാലും ഇന്ന് ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. മഹാനടിയെക്കുറിച്ച്‌ മികച്ച അഭിപ്രായങ്ങളാണ് കേള്‍ക്കുന്നതെന്നും എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍ എന്നുമാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്.