മകൻ അഡൾട് സൈറ്റുകൾ കണ്ടാൽ എന്ത് ചെയ്യും..? ആരും പ്രതീക്ഷിക്കാത്ത മറുപടിയുമായി സംയുക്ത

ഒരു പ്രമുഖ വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറന്നത്.ബിജു ഏട്ടനെപ്പോലെ അവനെ വളരെ ഫ്രീയായി വിടാന്‍ കഴിയില്ല. നമ്മളൊന്ന് ഷേപ് ചെയ്തു കൊണ്ട് വരണ്ടേ ? പക്ഷെ അതിനു നിര്‍ബന്ധിക്കാനും വയ്യ. ഗെയിംസില്‍ പോലുമുണ്ട് അഡള്‍ട്ട് ഗെയിമുകള്‍. അത് നോക്കാനുള്ള ടെന്‍ഡന്‍സിയൊക്കെ അവനു ഉണ്ടാവില്ലേ? അതൊന്നും തടയാന്‍ പറ്റില്ല, തടയാന്‍ പാടില്ല, പിന്നെ ദക്ഷിനു അങ്ങനെയുള്ള ക്യൂരിയോസിറ്റിയൊന്നും തുടങ്ങിയിട്ടില്ല.അവനു 11 വയസ്സേ ആയിട്ടുള്ളൂ, നാളെ അവന്‍റെ കമ്ബ്യൂട്ടറില്‍ എന്തെങ്കിലും അഡള്‍ട്ട്‌സ് ഓണ്‍ലി സൈറ്റ് കണ്ടാല്‍ ഞാന്‍ ഞെട്ടുകയൊന്നുമില്ല. അവനു കൗതുകം തോന്നിയിട്ടുണ്ടാകും നോക്കിയിട്ടുണ്ടാവുക. അവര്‍ അത് അറിയണം, എനിക്കതില്‍ പ്രശ്‌നമില്ല. പക്ഷെ ഞാന്‍ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് നിര്‍ബന്ധമാണ്. ദക്ഷ് നാളെ ഒരു സിഗരറ്റ് വലിച്ചാല്‍ ഞാന്‍ എന്തായാലും ചോദിക്കും, എന്തായിരുന്നു മോനെ അതിന്റെ ഫീലിംഗ്, അങ്ങനെ ഒരു അമ്മയാണ് ഞാന്‍ ‘ – സംയുക്ത പറയുന്നു.