ട്രോളര്‍മാരേ നിരൂപകരേ,ഇങ്ങനെയൊക്കെ ചെയ്യാമോ !!..വെളിപ്പെടുത്തലുമായി അപർണ ബാലമുരളി..

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സിനിമാ നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയാകാറുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പല നിരൂപണങ്ങളും ചിത്രത്തെ മാത്രമല്ല, താരങ്ങളെയും ആക്രമിക്കുന്നവയാണ്. ട്രോളുകള്‍ പലപ്പോഴും അതിരുകടക്കുന്നതാണെന്നും അപര്‍ണ പറഞ്ഞു. കാമുകി എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം എറണാകുളം പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.താരങ്ങളെയും മനുഷ്യരായി പരിഗണിക്കണം. അവര്‍ക്കും കുടുംബങ്ങളുണ്ട്. മോശമായ വാക്കുകളും ട്രോളുകളും അവരെയും വേദനിപ്പിക്കും. നിരൂപണങ്ങളിലൂടെ സിനിമയെ വിമര്‍ശിക്കുമ്ബോള്‍ അത് ചിത്രത്തിന്റെ വരുമാനത്തെ ബാധിക്കും﹣ അപര്‍ണ പറഞ്ഞു.2013ല്‍ യാത്ര തുടരുന്നു എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണ, മഹേഷിന്റെ പ്രതികാരത്തിലൂടെയാണ‌് ഹിറ്റായത‌്. കഴിഞ്ഞവര്‍ഷം തമിഴിലും അരങ്ങേറി. കാമുകിയിലെ തന്റെ കഥാപാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നായകനായ അഷ്‌കര്‍ അലി പറഞ്ഞു.