‘ഞാന്‍ എന്ത് അഹങ്കാരമാണ് കാണിച്ചതെന്നറിയാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു, പക്ഷേ…’ സായ് പല്ലവി

നടി സായ് പല്ലവിയുടെ പെരുമാറ്റം സഹതാരങ്ങള്‍ക്ക് സഹിക്കാനാവുന്നില്ല എന്ന ആരോപണവുമായി നടന്‍ നാഗശൗര്യ കുറച്ച്‌ കാലം മുന്‍പ് രംഗത്തെത്തിയിരുന്നു. മിഡില്‍ ക്ലാസ് അബ്ബായിയുടെ ചിത്രീകരണത്തിനിടെ സായി പല്ലവി നായകന്‍ നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേത്തുടര്‍ന്ന് ഷൂട്ടിങ് സെറ്റില്‍ നിന്നും നാനി ഇറങ്ങിപ്പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ദിയയുടെ റിലീസിനോടനുബന്ധിച്ച്‌ നടന്ന ഒരു പരിപാടിയില്‍ സായിയോട് വീണ്ടും നാഗശൗര്യയുടെ ആരോപണങ്ങള്‍ക്കുള്ള പ്രതികരണം ആരായുകയാണ് മാധ്യമങ്ങള്‍.

‘സത്യമായിട്ടും എനിക്ക് നൗഗശൗര്യയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. വളരെ നല്ല നടനാണ് അദ്ദേഹം. പക്ഷേ അദ്ദേഹം എന്തുകൊണ്ട് എനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നറിയില്ല. എന്റെ ജോലി അല്ലാതെയുള്ള കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല.

ഞാന്‍ എന്ത് അഹങ്കാരമാണ് സെറ്റില്‍ കാണിച്ചതെന്നറിയാന്‍ നാഗശൗചര്യ വിളിച്ചിരുന്നു. പക്ഷേ അദ്ദേഹം കോളെടുത്തില്ല. എന്റെ കൂടെ ജോലി ചെയ്ത ആരുമായും എനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല’- സായ് പല്ലവി പറഞ്ഞു.