ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സണ്ണി ലിയോണിനെ; പുരുഷ സെലിബ്രിറ്റികളില്‍ സല്‍മാനും..കാരണം മറ്റൊന്നുമല്ല !!


ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സണ്ണി ലിയോണിനെ. യാഹു തയ്യാറാക്കിയ പട്ടികയിലാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവരില്‍ സണ്ണി ലിയോണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. സണ്ണി ലിയോണ്‍ ഇതാദ്യമായല്ല താരമാകുന്നത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് സണ്ണി ഇന്റര്‍നെറ്റിലെ താരമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ പിന്നിലാക്കിയാണ് സണ്ണി ഒന്നാമതെത്തിയത്.

അതേസമയം പുരുഷ സെലിബ്രിറ്റികളില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് മുന്നില്‍. ടെലിവിഷന്‍ അവതാരകനും കൊമേഡിയനുമായ കപില്‍ ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഇവര്‍ക്ക് പിന്നാലെ പട്ടികയിലുണ്ട്. ബിപാഷ ബസുവാണ് വനിതാ സെലിബ്രിറ്റികളില്‍ രണ്ടാം സ്ഥാനത്ത്. ദീപികാ പദുക്കോണ്‍, കത്രീന കെയ്ഫ് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.