കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളിന് അമ്പരപ്പിക്കുന്ന ഓഫറുകൾ..കണ്ട് നോക്കൂ !!


ഒന്നാം വാര്‍ഷികത്തില്‍ യാത്രക്കാര്‍ക്ക് വമ്ബന്‍ ഓഫറുകളുമായി കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് (കെ​എം​ആ​ര്‍​എ​ല്‍). സൗ​ജ​ന്യ യാ​ത്ര​യും പു​ത്ത​ന്‍ യാ​ത്രാ പാ​സു​ക​ളു​മാണ് ഓഫറായി നല്‍കുന്നത്. ജൂണ്‍ 19ന് ​സൗ​ജ​ന്യ യാ​ത്ര​യാ​ണ് കെ​എം​ആ​ര്‍​എ​ല്‍ സ​മ്മാ​ന​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​പ്പം യാ​ത്ര​ക്കാ​ര്‍ ഏ​റെ നാ​ളാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന യാ​ത്രാ പാ​സു​ക​ളു​ടെ അ​വ​ത​ര​ണ​വും വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും.

ഉദ്ഘടനശേഷം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യ​തി​ന്‍റെ സ്മ​ര​ണ​യെ​ന്നോ​ണ​മാ​ണ് ഫ്രീ ​റൈ​ഡ് ഡേ ​എ​ന്ന പേ​രി​ല്‍ സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കു​ന്ന​ത്. അ​ന്നു പു​ല​ര്‍​ച്ചെ ആ​റി​നു സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തു മു​ത​ല്‍ രാ​ത്രി പ​ത്തി​നു സ​ര്‍​വീ​സ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ആ​ര്‍​ക്കും മെ​ട്രോ​യി​ല്‍ പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. ഇ​തു​വ​രെ മെ​ട്രോ​യി​ല്‍ ക​യ​റി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്കു അ​തി​ന​വ​സ​ര​മൊ​രു​ക്കു​ക​യാ​ണു ഇ​തു​വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് പ​റ​ഞ്ഞു.

യാത്രക്കാര്‍ക്കുള്ള സീ​സ​ണ്‍ ടി​ക്ക​റ്റും ദി​വ​സ പാ​സ് സൗ​ക​ര്യ​വും വാ​ര്‍​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ക്കും. സ്ഥി​രം യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണു സീ​സ​ണ്‍ ടി​ക്ക​റ്റ്. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കും മെ​ട്രോ കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കു​മാ​യാ​ണു ദി​വ​സ​പാ​സു​ക​ള്‍ ഒ​രു​ക്കു​ന്ന​ത്. പാസിന്റെ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല.

മെ​ട്രോ യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​ദ്ഘാ​ട​ന​വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച കൊ​ച്ചി വ​ണ്‍ സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം 15 മു​ത​ല്‍ 30 വ​രെ സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് വാ​ങ്ങു​ന്ന​വ​ര്‍​ക്ക് കാ​ര്‍​ഡി​ന്‍റെ വി​ല ന​ല്‍​കേ​ണ്ട. റീ ​ചാ​ര്‍​ജ് തു​ക​യാ​യ 12 രൂ​പ ന​ല്‍​കി​യാ​ല്‍ കാ​ര്‍​ഡ് സ്വ​ന്ത​മാ​യി കി​ട്ടും. നി​ല​വി​ല്‍ 237 രൂ​പ​യാ​ണ് കാ​ര്‍​ഡി​ന് ഈ​ടാ​ക്കു​ന്ന​ത്. എന്നാല്‍ സാമ്ബത്തിക ലാഭം ഉണ്ടാകുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ അനുവദിക്കില്ല.