കൃത്യമായി കോളെടുക്കാത്തതിനാല്‍ ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായി ; അമലാപോളിന്റെ കിടിലൻ ഇന്റർവ്യൂ കണ്ട് നോക്കൂ !!

ഫോണ്‍ ഉപയോഗിക്കുന്നതില്‍ താന്‍ പിന്നോക്കമാണെന്ന് നടി അമല. എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായി കോളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടെന്ന് മറുപടി വേണം. വാട്‌സ്‌ആപ്പില്‍ എന്നെ ഓണ്‍ലൈന്‍ കാണുമ്ബോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. അതെല്ലാം ശല്യമായി തോന്നാറുണ്ട്.

അച്ഛനും അമ്മയുമായി സിനിമയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാറില്ല. അവര്‍ സാധാരണ ജീവിതം നയിക്കുന്നവരാണ്. പ്രതിസന്ധി വരുമ്ബോള്‍ കൊച്ചുകുട്ടിയെ പോലെ കരയാറില്ല. കരയാറുമ്ട്, പക്ഷെ അതെന്റെ സ്വകാര്യതയാണെന്നും അമല പറഞ്ഞു.