കാലയിൽ ഉപയോഗിച്ച താർ ഇനി നിരത്തിൽ കാണാൻ കഴിയില്ല..ധനുഷ് അത് നൽകിയത് !!


രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലയില്‍
മഹീന്ദ്രയുടെ ഥാര്‍ ജീപ്പില്‍ കാലില്‍ കാല്‍ കയറ്റിയിരിക്കുന്ന രജനിയുടെ പോസ്റ്റര്‍ ചിത്രം വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ രജനി ഉപയോഗിച്ചിരുന്ന വാഹനം ഇനി ആനന്ദ് മഹീന്ദ്രയ്ക്ക്. ഇത് കമ്ബനിയുടെ ഓട്ടോ മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്ന് ആനന്ദ് ട്വിറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ തന്നെ സിനിമയില്‍ ഉപയോഗിച്ച വാഹനം തനിക്ക് വേണമെന്ന് നിര്‍മ്മാതാവായ ധനുഷിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചിത്രീകരണം അവസാനിച്ചശേഷം നല്‍കാമെന്ന് അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു.

തുടര്‍ന്ന് ചിത്രം പുറത്തിറങ്ങിയ ഇന്നലെ ധനുഷ് വാക്കുപാലിച്ചു എന്ന് കാണിച്ച്‌ രണ്ടാമത്തെ ട്വിറ്റും വരികയായിരുന്നു. ട്വിറ്റില്‍ തന്റെ ഓഫീസിലെ ആളുകള്‍ ഥാറിന്റെ മുകളില്‍ ഇരുന്ന പോസ് ചെയ്ത് ഫോട്ടോ എടുത്ത് അപ്‌ലോടും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ചെന്നൈയിലെ മഹീന്ദ്രയുടെ റിസര്‍ച്ച്‌ വാലിയില്‍ സൂക്ഷിച്ചിരിക്കുകയാണ് വണ്ടി. ഇവിടെ നിന്നുതന്നെയാണ് ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത്.