എനിക്ക് നിങ്ങളിലുള്ള ബഹുമാനം നഷ്ടപ്പെട്ടു’: സംവിധായികക്കെതിരെ ആഞ്ഞടിച്ച്‌ നടി

കഴിഞ്ഞ ദിവസം കാസ്റ്റിംഗ് കൗച്ച്‌ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് സൃത്ത സംവിധായക സരോജ് ഖാന് രംഗത്തെത്തിയിരുന്നു.

ഒരു അഭിമുഖത്തിലായിരുന്നു സരേജ് ഖാനിന്റെ വിവാദ പ്രസ്താവന. ഇതിനുളള തക്ക മറുപടിയുമായി താരം ശ്രീ രംഗത്തെത്തിയിട്ടുണ്ട്. സരോജ് മാം, എനിക്ക് നിങ്ങളിലുള്ള ബഹുമാനം നഷ്ടപ്പെട്ടു. യുവ നടിമാര്‍ക്ക് നിങ്ങള്‍ നേര്‍ വഴി കാണിച്ചുകൊടുക്കേണ്ടതായിരുന്നു.നിങ്ങളും നിര്‍മാതാക്കളുടെ അടിമയാണെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ശ്രീ പറഞ്ഞു. ശ്രീയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇതേ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവമാണ് ഇവര്‍ പുറലോകത്തെ അറിയിച്ചത്.

ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്. എന്നാല്‍ രാത്രിയായല്‍ പലരും കിടപ്പറ പങ്കിടാന്‍ ഉള്‍പ്പെടെ വിളിക്കുമെന്നും ഇവര്‍ പറ‍ഞ്ഞു. ഇതോടു കൂടി ശ്രീയയുടെ വാക്കുകള്‍ വെറുതെയല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.