ആര്യ ശരിക്കും പെട്ടു; വിമര്‍ശിച്ചും മനസ്സുമാറുമെന്ന് പ്രതീക്ഷിച്ചും പെണ്‍കുട്ടികള്‍

‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യമില്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം’- അബര്‍നദി പറഞ്ഞു.മത്സരാര്‍ഥികളില്‍ പലര്‍ക്കും ഷോ കടുത്ത മാനസിക വിഷമമാണ് സമ്മാനിച്ചത്. ആര്യയുടെ മനസ്സ് മാറുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. എന്നാല്‍ ആര്യയെ ഇനി വിവാഹം ചെയ്യാന്‍ തയ്യാറല്ലെന്ന് ഫൈനലിലെത്തിയ മത്സരാര്‍ഥി സൂസന്‍ പറഞ്ഞു.

എങ്കവീട്ടു മാപ്പിളൈ സ്ത്രീകളെ അപമാനിക്കുന്ന ഷോ ആയിരുന്നുവെന്നാണ് മത്സരാര്‍ഥികളിലൊരാളായ ജനനി അഭിപ്രായപ്പെട്ടത്‌. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരിപാടിയാണ്. ഫൈനലിലെത്തിയ മൂന്ന് പെണ്‍കുട്ടികളെയും വിവാഹത്തിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും ചെയ്യിച്ച്‌ വേഷം കെട്ടിച്ചു. അവസാനം ആര്യ ആരെയും വേണ്ടെന്ന് പ്രഖ്യാപിച്ചു- ജനനി പറഞ്ഞുകേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥികളായ ശ്രീയ സുരേന്ദ്രന്‍, സീതാലക്ഷ്മി, അഗത തുടങ്ങിയവര്‍ ഷോയുടെ പിരിമുറുക്കത്തില്‍ നിന്ന് പുറത്ത് വന്നുകഴിഞ്ഞു. ആര്യ ആര്‍ക്കും വാക്ക് തന്നിരുന്നില്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് വിഷമമില്ലെന്നുമുള്ള നിലപാടിലാണവര്‍.

മത്സരാര്‍ഥികളുടെ അഭിമുഖങ്ങള്‍ പുറത്തുവരും തോറും ആര്യയ്ക്ക് എതിരെയുള്ള വിമര്‍ശനങ്ങളും വര്‍ധിച്ചുവരികയാണ്. ഷോയ്‌ക്കെതിരേ സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ മാത്രമല്ല വനിതാ സംഘടനകളും രംഗത്ത് വന്നിരുന്നു. ആര്യ പെണ്‍കുട്ടികളുടെ വികാരങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.