നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു; മോഹന്‍ലാലിനെതിരേ പൊട്ടിത്തെറിച്ച്‌ നടിമാര്‍ !!


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ‘അമ്മ’ സംഘടനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). സംഭവത്തിനുശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുശേഷം, ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കും എന്ന് അറിയിച്ചിരുന്നു. പ്രതിയായ നടനെ സംരക്ഷിക്കുന്നതിനുള്ള ഉദ്ദേശ്യമെന്താണ്? ഇരയെ സംരക്ഷിക്കാന്‍ സംഘടന ശ്രമിച്ചിട്ടില്ല. പ്രതി രാജിവച്ചിട്ടില്ല, പുറത്താക്കിയിട്ടില്ല, സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അമ്മ നേതൃത്വം ഞങ്ങളോടു കള്ളം പറഞ്ഞു. എന്താണ് അമ്മയുടെ ഉദ്ദേശ്യം?- പത്മപ്രിയ ചോദിച്ചു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് നടിമാര്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും ഡബ്ല്യുസിസി ആഞ്ഞടിച്ചു. കുറച്ചു ദിവസം മുന്‍പ് അമ്മ പ്രസിഡന്റ് ഞങ്ങളെ നടിമാര്‍ എന്നു പറഞ്ഞു. ഞങ്ങള്‍ മൂന്നുപേരുടെ പേരുപോലും പറയാന്‍ അദ്ദേഹത്തിനു സാധിച്ചില്ലെന്ന് രേവതി പറഞ്ഞു. ഇതു ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. താന്‍ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഓഗസ്റ്റില്‍ അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്താണ്. ഇതാണോ നീതി?- സംവിധായികയും നടിയുമായ രേവതി ചോദിച്ചു.

അമ്മയില്‍നിന്നു രാജിവക്കാന്‍ കത്ത് തയാറാക്കിയിരുന്നുവെന്നു പാര്‍വതി വെളിപ്പെടുത്തി. ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറല്‍ ബോഡി അംഗങ്ങള്‍ക്ക് എന്തു പറയാനുണ്ടെങ്കിലും അടിയന്തര യോഗം ചേരും എന്നാണ് ഇടവേള ബാബു പറഞ്ഞത്. തുടര്‍ന്നാണ് അമ്മ എന്ന സംഘടനയുമായി വീണ്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ പോയത്. ഓഗസ്റ്റ് ഏഴിലെ യോഗത്തില്‍ 40 മിനിറ്റ് നടന്നത് മുഴുവന്‍ ആരോപണങ്ങളായിരുന്നു. സംസാരിക്കാന്‍ അവസരം തരണമെന്നു കെഞ്ചി പറഞ്ഞു. പക്ഷേ അവര്‍ അതിനു തയാറായില്ല- പാര്‍വതി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു.

പുള്ളിക്കാരന്‍ സ്റ്റാറായുടെ സിനിമാ സെറ്റില്‍ മോശം അനുഭവം ഉണ്ടായി: അര്‍ച്ചന പദ്മിനി !!


മലയാള സിനിമയില്‍ നിന്നും മി ടൂ ആരോപണം. ഷെറിന്‍ സ്റ്റാന്‍ലി എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ സിനിമയിലെ അണിയറ പ്രവര്‍ത്തകയും നടിയുമായ അര്‍ച്ചന പദ്മിനിയാണ് രംഗത്ത് എത്തിയത്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയുടെ സെറ്റില്‍ വെച്ചാണ് പീഡനശ്രമം ഉണ്ടായത്.

ഇതുസംബന്ധിച്ച്‌ ഫെഫ്കയില്‍ പരാതി അയച്ചിട്ടും ഫലമുണ്ടായില്ല. എനിക്ക് നീതി കിട്ടിയില്ല. നിലവിലുള്ള ഒരു സിസ്റ്റത്തിലും എവനിക്ക് പ്രതീക്ഷയില്ല, സോഹന്‍ സീനു ലാലാണ് സമവായ ചര്‍ച്ചയ്ക്ക് വന്നത്. ഇയാള്‍ ഇപ്പോള്‍ റേപ്പിസ്റ്റിന്റെ നീതി എന്ന സിനിമ ചെയ്യാന്‍ പോകുന്നുവെന്നാണ് കേട്ടത്.

ഞാന്‍ സിനിമയില്‍ ചെറിയ റോളുകള്‍ക്ക് ചെയ്യുന്ന ആളാണ്. ഒരു പ്രമുഖ നടിയ്ക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. പോലീസില്‍ പരാതി നല്‍കാത്തത് എനിക്ക് ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടും ഈ ഈ ഊളകളുടെ പുറകെ നടന്ന് സമയം കളയാനില്ലാത്തതു കൊണ്ടാണ്.

‘ഒരു നേരത്തെ അന്നത്തിനായി അരിച്ചാക്ക് ചുമന്ന്‍ ശീലമുണ്ടേ’;അത് കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു !!


വിനയനാണ് കലാഭവന്‍ മണിയ്ക്ക് നായകനെന്ന നിലയില്‍ പ്രമോഷന്‍ നല്‍കിയത്, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്‍’ തുടങ്ങിയ വിനയന്‍ ചിത്രങ്ങളില്‍ വിവരിക്കാനാകാത്ത വിധം പൂന്തുവിളയാടിയ കലാഭവന്‍ മണി മലയാളത്തിന്റെ കരുത്തുറ്റ നായകനായി മാറുകയായിരുന്നു.’കരുമാടിക്കുട്ടന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച്‌ കലാഭവന്‍ മണി തന്റെ കണ്ണ് നിറച്ച സാഹചര്യത്തെക്കുറിച്ച്‌ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വിനയന്‍.’ഒരിക്കലും വന്ന വഴി മറക്കാത്ത നടനാണ്‌ മണി. ‘കരുമാടിക്കുട്ട’നില്‍ കലാഭവന്‍ മണി ഒരു ആസ്മരോഗിയെ പൊക്കിയെടുത്തു ഹോസ്പ്പിറ്റലിലേക്ക് പോകുന്ന സീനുണ്ട്, ആസ്മ രോഗിയായി ചിത്രത്തില്‍ അഭിനയിച്ച കക്ഷിയ്ക്ക് നൂറോളം കിലോ ഭാരമുണ്ട്,

അങ്ങനെ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒന്നല്ല ആസ്മ വരുമ്ബോഴുള്ള വലിവ്, അതിനു കൃത്യമായി അഭിനയിക്കണം,അന്നത്തെ മലയാള സിനിമയില്‍ ആസ്മ രോഗിയുടെ വേഷം നന്നായി അവതരിപ്പിക്കുന്ന നടനായിരുന്നു കൃഷ്ണന്‍കുട്ടി നായര്‍ ചേട്ടന്‍, പക്ഷെ അദ്ദേഹത്തിന്റെ തിരക്ക് കാരണം ഞങ്ങളുടെ സിനിമയില്‍ സഹരിക്കാന്‍ കഴിഞ്ഞില്ല, അങ്ങനെയാണ് ആസ്മയുടെ വലിവ് നന്നായി ചെയ്ത മറ്റൊരാളെ സെലക്‌ട് ചെയ്തത്,അയാള്‍ക്ക് ആണേല്‍ അമിതഭാരവും, പക്ഷെ അതൊന്നും വക വയ്ക്കാതെ അയാളെ മണി തോളില്‍ എടുക്കാമെന്ന് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ വിലക്കി മണി എന്താ പറയുന്നത്. അതൊന്നും ശരിയാകില്ല, നീ അയാളെ പൊക്കിയെടുത്ത് നിനക്ക് വയ്യതെയായാല്‍ ചിത്രീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുടങ്ങില്ലേ, നിന്റെ ആരോഗ്യത്തെയും അത് ബാധിക്കും’,

‘അങ്ങനെ ഒന്നും ഇല്ല സാറേ, ഞാന്‍ പൊക്കിയെടുത്തോളാം, സ്കൂളില്‍ പഠിക്കുമ്ബോള്‍ ഒരു നേരത്തെ അന്നത്തിനായി അരിച്ചാക്ക് ചുമന്ന്‍ ശീലമുണ്ടേ അതൊക്കെ വെച്ച്‌ നോക്കുമ്ബോള്‍ ഇതൊക്കെ എന്ത്, അങ്ങനെ വിനയന്റെ കണ്ണ് നിറച്ചു കൊണ്ട് കലാഭവന്‍ മണി നൂറ് കിലോയുള്ള അയാളെയും തോളിലിട്ടു കൊണ്ട് ഷോട്ടിനു റെഡിയായി!!.

കായംകുളം കൊച്ചുണ്ണിയുടെ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത് !!


കായംകുളം കൊച്ചുണ്ണി ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍. ചിത്രത്തിന്റെ ആദ്യ ദിവസം ഗംഭീര കളക്ഷനുമായാണ് ചിത്രം മുന്നേറിയത്. 5 കോടി 30 ലക്ഷം രൂപയാണ് ആദ്യ ദിവസം നേടിയത്. സിനിമയുടെ നിര്‍മ്മാതാക്കളായ ഗോകുലം മൂവീസാണ് കളക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.കേരളത്തില്‍ നിന്ന് മാത്രമുള്ള കളക്ഷനാണിത്. ഒരു നിവിന്‍ ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ തുകയുമാണിത്. 364 തിയറ്ററുകളില്‍ നിന്നായി 1700 പ്രദര്‍ശനങ്ങളാണ് നടന്നത്. മലയാള സിനിമയിലെ റെക്കോര്‍ഡായിരുന്നു ഇത്. രാവിലെ 7 മണി മുതല്‍ പ്രത്യേക ഫാന്‍സ് ഷോയും നടത്തി. തിരക്ക് മൂലം അര്‍ധരാത്രിയിലും സിനിമ പ്രദര്‍ശനം നടത്തി.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് ‘ മലയാള സിനിമയുടെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് ഇനി കൊച്ചുണ്ണിയ്ക്ക് സ്വന്തം. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 19.12 ലക്ഷവും തിരുവനന്തപുരത്ത് 18.28 ലക്ഷവുമാണ് കളക്ഷന്‍ നേടിയത്. ഓണ്‍ലൈന്‍ ടിക്കറ്റുകളെല്ലാം അഡ്വാന്‍സ് ബുക്കിങ്ങില്‍ നിറഞ്ഞു.

Ithikkara Pakki first look poster

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 45 കോടി മുതല്‍മുടക്കുള്ള ചിത്രം നിര്‍മ്മിച്ചത് ഗോകുലം പ്രൊഡക്ഷന്‍സാണ്. 161 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായി. സെറ്റിന് മാത്രം 12 കോടി രൂപ ചിലവാക്കി.അതിഥി താരമായി മോഹന്‍ലാലും എത്തുന്നു. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ഹൃത്വികിനൊപ്പം ആരും ജോലി ചെയ്യരുത് :കാരണം തുറന്ന് പറഞ്ഞ് കങ്കണ !


മീ ടൂവില്‍ കുടുങ്ങി ബോളിവുഡ് സിനിമ മേഖല. ബോളിവുഡിലെ തന്നെ മികച്ച നടി കങ്കണ റാവത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സംവിധായകന്‍ വികാസ് ബാലിനെതിരേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. നടിയെ അനുകൂലിച്ച്‌ ഒട്ടുമിക്ക താരനിരകളും രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ ഇതാ ഹൃത്വിക് തന്റെ നിലപാട് പ്രഖ്യാപിച്ച്‌ രംഗത്ത് വന്നിരുന്നു. ലൈംഗികാരോപണം നേരിടുന്ന സംവിധായകന്‍ വികാസ് ബാലിനൊപ്പം ഇനി സഹകരിക്കാനാകില്ലെന്ന് ഹൃത്വിക് വ്യക്തമാക്കി. വികാസ് ബാല്‍ വിവാദത്തില്‍ സിനിമാമേഖലയെടുത്തിരിക്കുന്ന നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഹൃത്വികിനെയും ഉദ്ദേശിച്ചാണ് ഞാന്‍ ഇത് പറയുന്നത്. അയാള്‍ക്കൊപ്പവും ആരും ജോലി ചെയ്യരുതെന്ന് കങ്കണ തുറന്ന് പറഞ്ഞു. ഹൃത്വികിനെതിരേ കങ്കണ നേരത്തേ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തന്റെ പേരുപയോഗിച്ച്‌ കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വികും പോലീസിനെ സമീപിച്ചു. എന്നാല്‍ ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പോലീസ് ആ കേസില്‍ നടപടി എടുത്തില്ല. പിന്നീട് കങ്കണ പല പൊതു വേദികളിലും അഭിമുഖങ്ങളിലും ഹൃത്വികിനെതിരേ രംഗത്ത് വന്നിരുന്നു.

2015ല്‍ ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഗോവയില്‍ വെച്ച്‌ ബാല്‍ പീഡിപ്പിച്ചതായി ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെ ബാലിനെതിരേ കങ്കണയും രംഗത്തെത്തി. കങ്കണയുടെ കരിയറിലെ വഴിത്തിരിവായ ക്വീന്‍ എന്ന ചിത്രം ഒരുക്കിയത് ബാലായിരുന്നു.

മോഹൻലാൽ ജോയിൻ ചെയ്തതിന് ശേഷമാണ് കായംകുളം കൊച്ചുണ്ണിയ്ക്ക് ഇത്ര സ്വീകാര്യത ലഭിച്ചത് – പ്രിയ ആനന്ദ്

Dreaded by the rich and corrupt and revered by the poor and downtrodden, Kayamkulam Kochunni was a Robin Hood of sorts. The film chronicles the life and times of the legendary 19th century highwayman, and how he rose from his humble beginnings to become a timeless folk hero

തുടയില്‍ പിടിച്ചു! റിഹേഴ്സല്‍ ഒഴിവാക്കി റൂമിലേക്ക് വരാനാവശ്യപ്പെട്ടു..കൈലാഷ് ഖേര്‍ ഇത്തരക്കാരനോ?


കൈലാഷ് ഖേറില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തക തുറന്നുപറഞ്ഞതിന് പിന്നാലെയായാണ് സോനവും തന്റെ അനുഭവങ്ങളുമായെത്തിയത്. ഗായികയുടെ ട്വീറ്റ് ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. മീ ടൂവിലൂടെ നിരവധി വിഗ്രഹങ്ങള്‍ തകര്‍ന്നടിയുമെന്ന തരത്തിലായിരുന്നു നേരത്തെയുള്ള വാദം. ഇത് ശരി വെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തന്റെയും അനുഭവം സമാനമായിരുന്നുവെന്ന് സോനം പറയുന്നു.

അദ്ദേഹത്തെക്കുറിച്ച്‌ ഇനിയും പരാതികളുയരുമെന്നും കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായെത്തുമെന്നും ഇവര്‍ പറയുന്നു. അദ്ദേഹത്തില്‍ നിന്നും മോശം അനുഭവമുണ്ടായതായി കേട്ടാല്‍ അതില്‍ അതിശയോക്തിയൊന്നും തോന്നേണ്ടതില്ല. ഇദ്ദേഹത്തെയാണല്ലോ സംഗീത ദൈവമെന്നൊക്കെ വിശേഷിപ്പിച്ചതെന്ന് ഓര്‍ക്കുമ്ബോള്‍ പുച്ഛം തോന്നുന്നുവെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്.

സംഗീത പരിപാടിയെക്കുറിച്ച്‌ സംസാരിക്കുന്നതിനിടയില്‍ കഫെയില്‍ വെച്ചാണ് കൈലാഷ് ഖേര്‍ മോശമായി പെരുമാറിയത്. തങ്ങള്‍ ഇരുവരും നടത്താനിരുന്ന പരിപാടിയെക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അത് സംഭവിച്ചത്. മോശമായ രീതിയില്‍ അദ്ദേഹം അന്ന് സ്പര്‍ശിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മോശം സമീപനം പിന്നീടും തുടര്‍ന്നിരുന്നുവെന്നും സോനം പറയുന്നു.

ധാക്കയിലെ സംഗീത പരിപാടിക്കായി പോയപ്പോള്‍ അദ്ദേഹം നിരവധി തവണ തന്റെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും റിഹേഴ്‌സല്‍ ഒഴിവാക്കി തന്റെ റൂമിലേക്ക് എത്താനുമായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. താന്‍ ഫോണെടുക്കാത്തതിനെത്തുടര്‍ന്ന് സംഘാടകരുടെ ഫോണിലേക്കായിരുന്നു അദ്ദേഹം വിളിച്ചത്. ഇവരുടെ ട്വീറ്റിനെ പിന്തുടര്‍ന്ന് നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോനിൽ നിന്നും തിരികെ വാങ്ങുമെന്ന് എം.ടി..കാരണം ??


1000 കോടി മുതല്‍മുടക്കില്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച രണ്ടാമൂഴം നടക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രീകരണം അനന്തമായി നീളുന്ന പശ്ചാത്തലത്തില്‍ വി എ ശ്രീകുമാറുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് വിഎ ശ്രീകുമാറിന്റെ പ്രതികരണം. തിരക്കഥ കൈമാറുമ്ബോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലൂടെ തയാറാക്കിയ തിരക്കഥ നാലു വര്‍ഷം മുമ്ബാണ് ശ്രീകുമാറിന് നല്‍കിയത്. മൂന്നു വര്‍ഷത്തിനകം സിനിമയാക്കാമെന്ന കരാര്‍ ശ്രീകുമാറിന് പാലിക്കാനായില്ലെന്ന് എംടി ചൂണ്ടിക്കാണിക്കുന്നു. ‘എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച്‌ തരുമ്ബോഴും ഞാന്‍ ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്’ ഫേസ്ബുക്കിലൂടെ വി എ ശ്രീകുമാര്‍ പ്രതികരിച്ചു.

ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്ബത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മാതാവ് ബി ആര്‍ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച്‌ കഴിഞ്ഞ മാസം യു. എസ് സന്ദര്‍ശിച്ചിരുന്നു.മുന്‍പ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച്‌ ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാന്‍ കൊടുത്ത വാക്ക്. അത് നിറവേറ്റാന്‍ ബി. ആര്‍. ഷെട്ടിയെ പോലൊരു നിര്‍മാതാവ് കൂടെയുള്ളപ്പോള്‍ അത് അസംഭവ്യമാകും എന്ന് ഞാന്‍ ഭയപ്പെടുന്നില്ല- ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അവള്‍ എന്നെ ബലമായി കടന്നു പിടിച്ച്‌ ചുണ്ടുകളില്‍ ചുംബിച്ചു; നടിക്കെതിരെ പീഡനാരോപണവുമായി സുഹൃത്തായ നടി


ഇത് തുറന്ന് പറച്ചിലുകളുടെ കാലാമണ്. വാക്ക് കൊണ്ടും നോക്കു കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെട്ട പെണ്ണുങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച്‌ തുറന്ന് പറച്ചിലുകള്‍ നടത്തുകയാണ്. ഹോളിവുഡ് നടി അലീസോ മിലാനോ തുടങ്ങിവെച്ച മീ ടൂ ഹാഷ്ടാഗ് കാമ്ബെയ്ന്‍ ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലുമെല്ലാം ആഞ്ഞടിക്കുകയാണ്. നേരത്തേ നടന്‍മാര്‍ക്കെതിരെയാണ് മീ ടു തുറന്നു പറച്ചിലുകള്‍ വ്യാപകമായിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു നടിക്കെതിരെ തുറന്ന് പറച്ചിലുമായി ഒരു നടി തന്നെ രംഗത്തെത്തിയത്.

ബോളിവുഡില്‍ നടന്‍ നാനാപട്കറില്‍ തുടങ്ങി ബോളിവുഡില്‍ ആരോപണ വിധേയരായവര്‍ നിരവധിയാണ്. കങ്കണ റണൗത്ത്, തനുശ്രീ ദത്ത തുടങ്ങി നിരവധി നടിമാരാണ് നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂര്‍ച്ചയുള്ള ആരോപണങ്ങളില്‍ ബോളിവുഡ് അടിമുടി വിറച്ചിരിക്കുമ്‌ുോള്‍ ഇതാ ഒരു നടിക്കെതിരെ മി ടു തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് മറ്റൊരു നടി.

തുറന്ന് പറഞ്ഞു കോമഡി താരമായ കനീസ് സുര്‍ക്കയാണ് ബോളിവുഡ് കോമഡി താരമായ അതിഥി മിത്തലിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2016 ല്‍ നടന്ന സംഭവമാണ് കനീസ് സുര്‍ക്ക തുറന്ന പറഞ്ഞത്. ഒരു സ്‌റ്റേജ് ഷോയ്ക്കിടെ തന്നോട് അതിഥി മോശമായി പെരുമാറിയെന്നാണ് കനീസ് സുര്‍ക്കയുടെ ആരോപണം. നോക്കി നില്‍ക്കെ ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സ്‌റ്റേജിലേക്ക് അദിതി മിത്തല്‍ കയറി വന്നു. താന്‍ അപ്പോള്‍ സ്‌റ്റേജില്‍ നില്‍ക്കുകയായിരുന്നു. നൂറു കണക്കിന് ആളുകളാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നു. സ്‌റ്റേജിലെത്തിയ അതിഥി തന്നെ ബലമായി ചുംബിച്ചു. ഞെട്ടിപ്പോയി തന്റെ ചുണ്ടുകളിലാണ് അതിഥി ബലമായി ചുംബിച്ചത്. ഉടന്‍ തന്നെ അവര്‍ അവരുടെ നാവ് തന്റെ വായില്‍ വെച്ചു.

ഇത്രയും മോശമായി അവര്‍ പെരുമാറിയപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ആ അനുഭവം തന്നെ വേട്ടയാടി കൊണ്ടിരുന്നു. വിഷമിപ്പിച്ചു ഒരിക്കല്‍ താന്‍ അവരോട് ഇക്കാര്യത്തെ കുറിച്ച്‌ സംസാരിച്ചപ്പോള്‍ അവര്‍ ആദ്യം എന്നോട് മാപ്പ് പറഞ്ഞു. എന്നാല്‍ പിന്നീട് തന്നെ ഭീഷണിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ അനുഭവം തന്നെ വേട്ടയാടികൊണ്ടേയിരുന്നു.

മീ ടു കാമ്ബെയ്‌നുകള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസവും താന്‍ അവരെ സമീപിച്ചു. തന്നോട് ചെയ്ത അതിക്രമത്തെ കുറിച്ച്‌ പരസ്യമായി മാപ്പ് പറയണം എന്ന് പറഞ്ഞു. എന്നാല്‍ താന്‍ ആരേയും ചുംബിച്ചിട്ടില്ലെന്നും നിങ്ങള്‍ക്ക് തെറ്റ് പറ്റിയതാവാം എന്നുമാണ് അതിഥി പ്രതികരിച്ചത്. ഇതോടെയാണ് താന്‍ തുറന്നു പറഞ്ഞതെന്നും കനീസ് സുര്‍ക്ക ട്വിറ്ററില്‍ ഇട്ട തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

തകർത്തത് കൊച്ചുണ്ണിയോ..പക്കിയോ ? പ്രേക്ഷകർ പറയുന്നു !!

1966ലെ PA തോമസിന്റെ സംവിധാനത്തിൽ സത്യനും അടൂർ ഭാസിയും അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം കൊച്ചുണ്ണിയുടെ കഥ വീണ്ടും ബിഗ്സ്ക്രീനിൽ ഒരുങ്ങുന്നു എന്ന് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആവേശം തോന്നിയിരുന്നു. അത് കണ്ടും കേട്ടും അറിഞ്ഞ ആ കഥാപാത്രം അത്രത്തോളം മനസ്സിൽ പതിഞ്ഞതുകൊണ്ട് മാത്രമല്ല, മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ബോബി-സഞ്ജയ് എന്ന ഇരട്ട തിരക്കഥാകൃത്തുകളിലും റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനിലും ഉള്ള പ്രതീക്ഷകൊണ്ട് കൂടിയാണ്.